മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം: നിയമസഭയിൽ നാടകീയ രംഗങ്ങൾ; സ്പീക്കറുടെ നിലപാടിൽ പ്രതിപക്ഷം പ്രതിഷേധിച്ചു

നിവ ലേഖകൻ

Kerala Assembly Malappuram remarks protest

മുഖ്യമന്ത്രി പിണറായി വിജയന്റെ ‘മലപ്പുറം’ പരാമർശത്തിന്മേൽ നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ച നടക്കാനിരിക്കെ നാടകീയമായ രംഗങ്ങള്ക്കൊടുവില് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷനേതാവ് വിഡി സതീശൻ മുഖ്യമന്ത്രിയെ കടുത്ത ഭാഷയിൽ വിമർശിച്ചു. മുഖ്യമന്ത്രി മനപൂർവ്വം പ്രകോപിപ്പിക്കുകയായിരുന്നുവെന്നും സംഘപരിവാറിന്റെ വഴിയിലാണ് പിണറായി വിജയനിപ്പോൾ സഞ്ചരിക്കുന്നതെന്നും സതീശൻ ആരോപിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്പീക്കറുടേയും സർക്കാരിന്റേയും ഭാഗത്ത് നിന്ന് ദൗർഭാഗ്യകരമായ പെരുമാറ്റമാണ് ഇന്ന് നിയമസഭയിൽ കണ്ടതെന്ന് സതീശൻ പറഞ്ഞു. പ്രതിപക്ഷ അംഗങ്ങൾ കൂട്ടായി ബഹളം ഉണ്ടാക്കിയപ്പോൾ “ആരാണ് പ്രതിപക്ഷ നേതാവ്? ” എന്ന് സ്പീക്കർ ചോദിച്ചു.

സ്പീക്കർ നിഷ്പക്ഷനാണെന്ന് ആർക്കെങ്കിലും പറയാൻ പറ്റുമോയെന്നും അദ്ദേഹം അനാദരവോടെയാണ് സംസാരിച്ചതെന്നും സതീശൻ കുറ്റപ്പെടുത്തി. പ്രതിപക്ഷ അംഗങ്ങൾ സമർപ്പിച്ച നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ നക്ഷത്ര ചിഹ്നം ഇല്ലാത്ത ചോദ്യങ്ങളാക്കി മാറ്റിയതിൽ സഭയിൽ പ്രതിപക്ഷ നേതാവ് വിമർശനം ഉന്നയിച്ചു. എന്നാൽ അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളെന്ന നിലയിലാണ് നക്ഷത്രചിഹ്നമില്ലാത്തവ ആക്കിയതെന്നും ചട്ടലംഘനം ഇല്ലെന്നും സ്പീക്കർ വിശദീകരിച്ചു.

ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി സ്പീക്കറുടെ മുഖം മറച്ച് ബാനർ ഉയർത്തി. ഒടുവിൽ പ്രതിപക്ഷ നേതാവിന്റെ നിർദ്ദേശപ്രകാരം അംഗങ്ങൾ സീറ്റുകളിലേക്ക് മടങ്ങി.

Story Highlights: Kerala Assembly adjourned after dramatic scenes over CM’s Malappuram remarks and opposition’s protest against Speaker’s actions

Related Posts
രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ച് അന്വേഷണം നടത്തണം; കെ.കെ. രമയുടെ ആവശ്യം
Rahul Mamkootathil

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെച്ച് അന്വേഷണം നേരിടണമെന്ന് കെ.കെ. രമ Read more

രാഹുലിന് ഒളിവിൽ പോകാൻ സംരക്ഷണമൊരുക്കുന്നത് കോൺഗ്രസ്; അറസ്റ്റ് വൈകുന്നതിൽ വിശദീകരണവുമായി മുഖ്യമന്ത്രി
Rahul Mamkootathil arrest

രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാത്തതിനെ മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിച്ചു. രാഹുലിന് ഒളിവിൽ Read more

ശബരിമല സ്വര്ണക്കൊള്ള: കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യാന് സമ്മര്ദമെന്ന് വി.ഡി. സതീശന്
Sabarimala gold theft

ശബരിമല സ്വർണക്കൊള്ള കേസിൽ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത് വൈകിപ്പിക്കാൻ പ്രത്യേക അന്വേഷണ Read more

കിഫ്ബിയില് ഇ.ഡി നോട്ടീസ്; തിരഞ്ഞെടുപ്പ് അടുക്കുമ്പോള് പലതും വരും; മുഖ്യമന്ത്രിയുടെ പ്രതികരണം
KIIFB masala bond

കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് ഇ.ഡി നോട്ടീസ് ലഭിച്ച വിഷയത്തില് മുഖ്യമന്ത്രി പിണറായി Read more

ശബരിമല സ്വർണക്കൊള്ള: തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി
Sabarimala gold theft

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്ന് Read more

രാഹുൽ മാങ്കൂട്ടത്തിനെതിരെ മുഖ്യമന്ത്രിയുടെ വിമർശനം; കോൺഗ്രസ് നേതൃത്വത്തിനും വിമർശനം
Rahul Mamkootathil case

ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. Read more

രാഹുലിനെ പുറത്താക്കിയതിൽ അഭിമാനമെന്ന് വി.ഡി. സതീശൻ; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം
VD Satheesan

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ കോൺഗ്രസ് സ്വീകരിച്ച നടപടിയിൽ തങ്ങൾക്കെല്ലാവർക്കും അഭിമാനമുണ്ടെന്ന് വി.ഡി. സതീശൻ Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ തുടർനടപടി ആലോചിച്ച് തീരുമാനിക്കുമെന്ന് വി.ഡി. സതീശൻ
Rahul Mamkootathil case

ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ തുടർനടപടി കൂടിയാലോചനയ്ക്ക് ശേഷമെന്ന് പ്രതിപക്ഷ നേതാവ് Read more

രാഹുലിനെതിരായ പരാതി: കോൺഗ്രസ് നിലപാട് വ്യക്തമാക്കി ഷാഫി പറമ്പിലും വി.ഡി. സതീശനും
Rahul Mamkoottathil case

രാഹുൽ മാങ്കൂട്ടത്തിനെതിരായ പുതിയ പരാതിയിൽ കോൺഗ്രസ് പ്രതികരിക്കുന്നു. കെപിസിസി പ്രസിഡന്റ് പരാതി ഡിജിപിക്ക് Read more

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതികരണവുമായി വി.ഡി. സതീശൻ; സ്വർണക്കൊള്ളയിൽ അന്വേഷണം വേണമെന്ന് ആവശ്യം
Rahul Mamkootathil case

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഇനി പ്രതികരിക്കാനില്ലെന്ന് വി.ഡി. സതീശൻ. കെഎസ്ആർടിസി ബസ് തടഞ്ഞ Read more

Leave a Comment