നാടകീയ രംഗങ്ങൾക്കൊടുവിൽ നിയമസഭ പിരിഞ്ഞു; പ്രതിപക്ഷവും സർക്കാരും പരസ്പരം കുറ്റപ്പെടുത്തി

Anjana

Kerala Assembly adjourned

സംഭവബഹുലവും നാടകീയവുമായ രംഗങ്ങൾക്കൊടുവിൽ കേരള നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. അടിയന്തര പ്രമേയ ചർച്ചയ്ക്ക് അനുമതി നൽകിയിട്ടും സഭ പിരിയുന്ന അപൂർവ നടപടിയാണുണ്ടായത്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിലാണ് അടിയന്തര പ്രമേയത്തിന് അനുമതി നൽകിയത്. ഉച്ചയ്ക്ക് 12 മണിക്ക് ചർച്ച ചെയ്യാനായിരുന്നു തീരുമാനമെങ്കിലും അതിനു നൽകാതെ പിരിയുകയായിരുന്നു. ഒരു മണിക്കൂറും 40 മിനിറ്റും മാത്രമാണ് ഇന്നത്തേക്ക് സഭ ചേർന്നത്.

നിയമസഭ ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത സംഭവം ഉണ്ടായിയെന്ന് മന്ത്രി പി രാജീവ് ആരോപിച്ചു. സഭ വേഗത്തിൽ അവസാനിപ്പിക്കാനുള്ള പ്രതിപക്ഷ നാടകമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര പ്രമേയം അടിയന്തരമായി ചർച്ച ചെയ്യാൻ തീരുമാനിച്ചതാണെന്നും നുണകൾ തുറന്ന് കാട്ടുമെന്ന് പ്രതിപക്ഷം ഭയന്നെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടാണ് യാതൊരു പ്രകോപനവുമില്ലാതെ സ്പീക്കറുടെ ഡയസിലേക്ക് വലിഞ്ഞു കയറിക്കൊണ്ട് സഭാ നടപടികൾ അലങ്കോലമാക്കാൻ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്പീക്കറിന്റെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് ഉണ്ടായത് ദൗർഭാഗ്യകരമായ കാര്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. അടിയന്തര പ്രമേയത്തിൽ നിന്ന് ഒളിച്ചോടിയിട്ടില്ലെന്നും മലപ്പുറത്തെക്കുറിച്ച് മോശമായി പറഞ്ഞത് പ്രതിപക്ഷമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയിൽ വീണ്ടും ഈ വിഷയം ഉന്നയിക്കുമെന്നും സഭാ നടപടികൾ നടക്കണമെന്നാണ് പ്രതിപക്ഷം ആഗ്രഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്പീക്കർ മോശമായി പെരുമാറിയെന്നും സ്പീക്കർ നിഷ്പക്ഷനാണെന്ന് ആർക്കെങ്കിലും പറയാൻ പറ്റുമോയെന്നും സതീശൻ ചോദിച്ചു.

Story Highlights: Kerala Assembly adjourned amid dramatic scenes over Chief Minister’s Malappuram remarks

Leave a Comment