3-Second Slideshow

വികസന വെല്ലുവിളികള് നേരിടുന്ന കുട്ടികള്ക്ക് അങ്കണവാടികളില് പ്രവേശനം; സര്ക്കാര് അനുമതി നല്കി

നിവ ലേഖകൻ

developmental challenges Anganwadis Kerala

വികസന വെല്ലുവിളികള് നേരിടുന്ന കുട്ടികളെ അങ്കണവാടികളില് പ്രവേശിപ്പിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് അനുമതി നല്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അറിയിച്ചു. 2 മുതല് 3 വയസ്സ് വരെയുള്ള കുട്ടികളെയാണ് ചികിത്സയോടൊപ്പം അങ്കണവാടികളില് പ്രവേശിപ്പിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇത് അവരുടെ സാമൂഹിക മാനസിക വികസനത്തിന് വളരെ പ്രയോജനകരമാകുമെന്ന് ചൈല്ഡ് ഡെവലപ്മെന്റ് സെന്റര് ഉള്പ്പെടെയുള്ള സ്ഥാപനങ്ങള് കണ്ടെത്തിയിരുന്നു. ഓട്ടിസം, സംസാര-ഭാഷാ വികസന പ്രശ്നങ്ങള് തുടങ്ങിയ വെല്ലുവിളികള് നേരിടുന്ന കുട്ടികളെ നേരത്തെ കണ്ടെത്തി ഇടപെടലുകള് നടത്തുന്നത് അത്യന്താപേക്ഷിതമാണ്.

ഇത്തരം കുട്ടികളെ സാധാരണ കുട്ടികളോടൊപ്പം സമയം ചെലവഴിക്കാന് അനുവദിക്കുന്നത് അവരുടെ കഴിവുകള് വികസിപ്പിക്കാന് സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സിഡിപിഒമാര്ക്കും സുപ്പര്വൈസര്മാര്ക്കും ഭിന്നശേഷികള് നേരത്തെ കണ്ടെത്തുന്നതിനുള്ള പരിശീലനം നല്കിയിട്ടുണ്ട്.

അങ്കണവാടികളില് ആവശ്യമായ അടിസ്ഥാന സൗകര്യവും ജീവനക്കാര്ക്ക് പരിശീലനവും ഉറപ്പാക്കിയാണ് കുട്ടികളെ പ്രവേശിപ്പിക്കുന്നത്. ദിവസവും രണ്ടോ മൂന്നോ മണിക്കൂര് അങ്കണവാടികളില് ചെലവഴിച്ചാല് മതിയാകും.

  കേരളത്തിൽ വേനൽമഴ ശക്തമാകും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ആവശ്യമെങ്കില് കുട്ടികളുടെ സംരക്ഷകരെയും അവിടെ നില്ക്കാന് അനുവദിക്കും. സിഡിസി, ഡിഇഐസി, നിഷ് തുടങ്ങിയ സ്ഥാപനങ്ങളില് നിന്നും ചികിത്സ ലഭിക്കുന്ന കുട്ടികള്ക്ക് അങ്കണവാടികളില് നിന്നും സാധാരണ ലഭ്യമാകുന്ന സേവനങ്ങള് കൂടി നല്കുന്നത് അവരുടെ സമഗ്ര വികസനത്തിന് സഹായകമാകും.

Story Highlights: Kerala government allows children with developmental challenges to attend Anganwadis alongside treatment

Related Posts
വീടുകളിലെ പ്രസവം പ്രോത്സാഹിപ്പിക്കില്ല, ബോധവത്കരണം ശക്തമാക്കും; മലപ്പുറം ജില്ലാ കലക്ടർ
hospital delivery

മലപ്പുറം ജില്ലയിലെ ഗാർഹിക പ്രസവങ്ങൾ കുറയ്ക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ ശക്തമാക്കാൻ തീരുമാനം. ആശുപത്രികളിലെ Read more

വ്യാജ ട്രേഡിംഗ് ആപ്പ് വഴി 1.25 കോടി രൂപ തട്ടിപ്പ്: ഡോക്ടറും വീട്ടമ്മയും ഇരകൾ
fake trading app scam

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി സ്വദേശിയായ ഡോക്ടറിൽ നിന്ന് 1.25 കോടി രൂപയും കൊയിലാണ്ടി Read more

  മുനമ്പം വിഷയത്തിൽ ബിജെപിയെ വിമർശിച്ച് സിപിഐഎം
ആശാ വർക്കേഴ്സ് സർക്കാരിനും എൻഎച്ച്എമ്മിനുമെതിരെ രൂക്ഷവിമർശനം
ASHA workers protest

ആശാ വർക്കേഴ്സിന് ലഭിക്കുന്ന ഓണറേറിയത്തിന്റെ കാര്യത്തിൽ വ്യാജ കണക്കുകൾ നൽകിയെന്ന് എൻഎച്ച്എമ്മിനെതിരെ ആരോപണം. Read more

വഖഫ് നിയമത്തിൽ സുപ്രീംകോടതി ഇടപെടൽ: സിപിഐഎം, മുസ്ലീം ലീഗ് നേതാക്കളുടെ പ്രതികരണം
Waqf Law

സുപ്രീം കോടതിയുടെ വഖഫ് നിയമത്തിലെ ഇടപെടലിനെതിരെ സി.പി.ഐ.എം, മുസ്ലീം ലീഗ് നേതാക്കൾ പ്രതികരിച്ചു. Read more

ഓടുന്ന വാഹനത്തിന്റെ ഫോട്ടോയെടുത്ത് പിഴ ചുമത്തരുതെന്ന് ഗതാഗത കമ്മീഷണർ
traffic fines kerala

വാഹനത്തിന്റെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് പിഴ ചുമത്തരുതെന്ന് ഗതാഗത കമ്മീഷണർ. ഇത്തരത്തിൽ പിഴ Read more

കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സംസ്ഥാന സമ്മേളത്തിൻ്റെ മുന്നോടിയായുള്ള സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു
Kshetra Samrakshana Samithi

കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു. Read more

മുനമ്പം: സർക്കാർ ഇടപെടണമെന്ന് കുമ്മനം
Munambam land dispute

മുനമ്പം ഭൂമി പ്രശ്നത്തിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ അനിവാര്യമാണെന്ന് ബിജെപി നേതാവ് കുമ്മനം Read more

  പാസ്റ്റർ ജോൺ ജെബരാജിനെതിരെ പോക്സോ കേസ്: ഒളിവിൽ, പോലീസ് തിരച്ചിൽ ഊർജിതം
സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം: എക്സൈസ് അന്വേഷിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്
drug use film sets

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗവും മോശം പെരുമാറ്റവും അന്വേഷിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. Read more

പെസഹാ ആചരണം: ക്രൈസ്തവ സഭകളിൽ പ്രത്യേക ശുശ്രൂഷകൾ
Maundy Thursday

യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണ പുതുക്കി ക്രൈസ്തവ സഭകൾ പെസഹാ ആചരിച്ചു. യാക്കോബായ, Read more

ചീഫ് സെക്രട്ടറി ഹിയറിംഗ്: വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എൻ. പ്രശാന്ത് ഐ.എ.എസ്
N Prasanth IAS

ചീഫ് സെക്രട്ടറിയുടെ ഹിയറിംഗിന് ശേഷം വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എൻ. പ്രശാന്ത് ഐ.എ.എസ്. Read more

Leave a Comment