കേരളത്തിലെ പ്രമുഖ സ്ഥാപനമായ കെല്ട്രോണ് മാധ്യമ മേഖലയില് പുതിയ കോഴ്സുകള് ആരംഭിക്കുന്നു. ഈ കോഴ്സുകളിലേക്ക് അപേക്ഷകള് ക്ഷണിച്ചിരിക്കുകയാണ്. പ്ലസ്ടു അല്ലെങ്കില് ബിരുദം യോഗ്യതയുള്ള ആര്ക്കും അപേക്ഷിക്കാം. പ്രായപരിധി നിശ്ചയിച്ചിട്ടില്ല എന്നതാണ് ഈ കോഴ്സുകളുടെ പ്രത്യേകത.
കെല്‍ട്രോണ്‍ നല്കുന്ന പരിശീലനത്തില് പത്രപ്രവര്ത്തനം, ടെലിവിഷന് ജേണലിസം, ഓണ്ലൈന് ജേണലിസം, ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് അധിഷ്ഠിത മാധ്യമ പ്രവര്ത്തനം, വാര്ത്താവതരണം, ആങ്കറിങ്ങ്, പി.ആര്, അഡ്വെര്ടൈസിങ്, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ വിഷയങ്ങള് ഉള്പ്പെടുന്നു. ഇതോടൊപ്പം വിദ്യാര്ത്ഥികള്ക്ക് മാധ്യമ സ്ഥാപനങ്ങളില് ഇന്റേണ്ഷിപ്പും, പ്ലേസ്മെന്റ് സപ്പോര്ട്ടും നിബന്ധനകള്ക്ക് വിധേയമായി ലഭിക്കും.
കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ കെല്ട്രോണ് കേന്ദ്രങ്ങളിലാണ് അപേക്ഷ സമര്പ്പിക്കേണ്ടത്. ഡിസംബര് ഏഴ് വരെയാണ് അപേക്ഷ സ്വീകരിക്കുന്നത്. കൂടുതല് വിവരങ്ങള്ക്ക് 9544958182, കോഴിക്കോട്: 0495 2301772, തിരുവനന്തപുരം: 0471 2325154 എന്നീ നമ്പറുകളില് ബന്ധപ്പെടാവുന്നതാണ്.
അതേസമയം, കേരള സര്ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില് പത്തനംതിട്ട ജില്ലയിലെ കുന്നന്താനത്ത് പ്രവര്ത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്കില് പാര്ക്കില് ഇലക്ട്രിക്ക് വെഹിക്കിള് സര്വീസ് ടെക്നീഷ്യന് കോഴ്സിലേയ്ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഈ കോഴ്സ് വിജയകരമായി പൂര്ത്തിയാക്കുന്നവര്ക്ക് 100 ശതമാനം പ്ലേസ്മെന്റ് ഉറപ്പ് നല്കുന്നു. കൂടുതല് വിവരങ്ങള്ക്ക് 9495999688, 7736925907 എന്നീ നമ്പറുകളില് ബന്ധപ്പെടാവുന്നതാണ്.
Story Highlights: Keltron invites applications for new media courses with internship and placement opportunities.