കെഫാ ചാമ്പ്യൻസ് ലീഗ് സീസൺ-4 സെപ്റ്റംബർ 15 മുതൽ ആരംഭിക്കും

Anjana

Kefa Champions League UAE

കേരളാ എക്സ്പ്പാറ്റ് ഫുട്‍ബോൾ അസ്സോസ്സിയേഷൻ യു.എ.ഇ സംഘടിപ്പിക്കുന്ന കെഫാ ചാമ്പ്യൻസ് ലീഗ് കെ.സി.എൽ. സീസൺ-4 സെപ്റ്റംബർ 15 മുതൽ ആരംഭിക്കും. യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള 27 ടീമുകളെ ദുബൈ, അബുദാബി എന്നീ രണ്ടു മേഖലകളാക്കി തിരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. നവംബർ അവസാന വാരത്തിലായിരിക്കും ഫൈനൽ നടക്കുക. ഇതോടൊപ്പം നടക്കുന്ന കെഫാ മാസ്റ്റേഴ്സ് ലീഗിൽ 8 ടീമുകൾ പങ്കെടുക്കും.

മത്സരങ്ങൾക്ക് മുന്നോടിയായി സെപ്റ്റംബർ 1 ന് വൈകീട്ട് ദുബൈ ഖിസൈസിലെ അറക്കൽ പാലസ് റെസ്റ്റോറന്റിൽ വെച്ച് ഫിക്സ്ചറിങ് ചടങ്ങ് നടക്കും. അതേ ദിവസം തന്നെ കെഫാ ടീമുകൾക്കും, മാനേജർമാർക്കും കുടുംബാംഗങ്ങൾക്കുമായി ആസ്റ്റർ ഹോസ്പിറ്റലുമായി ചേർന്ന് കെഫാ നടപ്പിലാക്കുന്ന കെഫാ – ആസ്റ്റർ മെഡിക്കൽ കാർഡ് വിതരണ ഉദ്ഘാടനവും നടക്കുമെന്ന് കെഫാ ഭാരവാഹികൾ അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ സീസണിൽ കെഫാ അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും പ്രയോജനപ്പെടുന്ന തരത്തിലാണ് മെഡിക്കൽ കാർഡ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇത് ഫുട്ബോൾ കളിക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള ഒരു നൂതന സംരംഭമാണ്. ഈ പദ്ധതി വഴി കെഫാ അംഗങ്ങൾക്ക് മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Story Highlights: Kefa Champions League Season-4 to kick off on September 15 in UAE with 27 teams

Leave a Comment