കോട്ടയത്ത് അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം; കെസിഎയും സിഎംഎസ് കോളേജും കരാർ ഒപ്പിട്ടു

Cricket Stadium

കോട്ടയം സിഎംഎസ് കോളേജിൽ അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുന്നതിനായി കേരള ക്രിക്കറ്റ് അസോസിയേഷനും കോളേജ് അധികൃതരും തമ്മിൽ കരാർ ഒപ്പുവെച്ചു. ഈ പദ്ധതി പ്രകാരം, കോളേജിലെ നിലവിലുള്ള ഗ്രൗണ്ട് 30 വർഷത്തേക്ക് കെസിഎയ്ക്ക് Pപാട്ടത്തിന് നൽകും. ഏപ്രിൽ മാസത്തിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുകയും ചെയ്യും. കോട്ടയം ജില്ലയിലെ യുവ ക്രിക്കറ്റ് താരങ്ങൾക്ക് പ്രത്യേക പരിശീലനം നൽകുന്നതിനും മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുമുള്ള അവസരം ഈ സ്റ്റേഡിയം ഒരുക്കും. ബിസിസിഐ ഫസ്റ്റ് ക്ലാസ് നിലവാരത്തിലുള്ള ഈ സ്റ്റേഡിയത്തിൽ രഞ്ജി ട്രോഫി ഉൾപ്പടെയുള്ള മത്സരങ്ങൾക്ക് വേദിയാകും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംസ്ഥാനത്ത് ക്രിക്കറ്റിന്റെ സമഗ്രവികസനത്തിനായി കേരള ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമാണ് ഈ പദ്ധതി. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 14 കോടി രൂപ ചെലവഴിച്ച് ക്രിക്കറ്റ് ഗ്രൗണ്ട്, പവലിയൻ, സ്പ്രിംഗ്ലർ സിസ്റ്റം, ഇൻഡോർ, ഔട്ട്ഡോർ പ്രാക്ടീസ് സംവിധാനങ്ങൾ, അത്യാധുനിക ജിംനേഷ്യം, ഫുട്ബോൾ ഗ്രൗണ്ട് എന്നിവ നിർമ്മിക്കും. രണ്ടാം ഘട്ടത്തിൽ ഫ്ലഡ് ലൈറ്റ് സംവിധാനവും ഒരുക്കും. കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വിനോദ് എസ് കുമാറും സിഎംഎസ് കോളേജ് മാനേജറും സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പുമായ റവ. ഡോ.

  കോട്ടയം ആത്മഹത്യ: ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ

മലയിൽ സാബു കോശി ചെറിയാനും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്. തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ്, ആലപ്പുഴ എസ് ഡി കോളേജ് എന്നിവിടങ്ങളിലും ഇതേ രീതിയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ടുകൾ നിർമിച്ചിട്ടുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളും സി. എസ്. ഐ മധ്യകേരള ഇടവക ട്രഷറർ റവ.

ജിജി ജോൺ ജേക്കബ്, സിഎസ്ഐ – മധ്യ കേരള മഹാഇടവക ക്ലെർജി സെക്രട്ടറി റവ. അനിയൻ കെ പോൾ, സിഎസ്ഐ – മധ്യ കേരള മഹാ ഇടവക ലേ സെക്രട്ടറി അഡ്വ. സ്റ്റീഫൻ ജെ ഡാനിയൽ, രജിസ്ട്രാർ അഡ്വ. ഷീബാ തരകൻ, ബർസർ റവ. ചെറിയാൻ തോമസ്, ഹയർ എഡ്യൂക്കേഷൻ ബോർഡ് സെക്രട്ടറി ജേക്കബ് ഫിലിപ്പ് മോങ്കുഴി, പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ഡോ.

അഞ്ജു സൂസൻ ജോർജ്, വൈസ് പ്രിൻസിപ്പൽ ഡോ: റീനു ജേക്കബ്, ഫിസിക്കൽ എഡ്യൂക്കേഷൻ മേധാവി ഡോ. ചാൾസ് എ ജോസഫ്, അസോ. പ്രൊഫ. ജാക്സൺ പോൾ വി, കോട്ടയം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ കരാർ ഒപ്പിടൽ ചടങ്ങിൽ സന്നിഹിതരായിരുന്നു.

  ഐപിഎല്ലിൽ നിന്ന് പുറത്ത് ഗ്ലെൻ മാക്സ്വെൽ

Story Highlights: Kerala Cricket Association partners with CMS College, Kottayam to build a state-of-the-art cricket stadium.

Related Posts
കേരള ക്രിക്കറ്റിന് കുതിപ്പ്; പുതിയ അക്കാദമികളും സ്റ്റേഡിയങ്ങളും
Kerala Cricket Development

കേരള ക്രിക്കറ്റ് അസോസിയേഷൻ സംസ്ഥാനത്തെ ക്രിക്കറ്റ് അക്കാദമികൾ നവീകരിക്കുന്നു. ഇടുക്കിയിൽ പുതിയ സ്റ്റേറ്റ് Read more

എസ് ശ്രീശാന്തിന് മൂന്ന് വർഷത്തെ സസ്പെൻഷൻ
Sreesanth Suspension

സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫി ടീമിൽ ഉൾപ്പെടുത്താത്തതിനെ ചൊല്ലി കെസിഎയ്ക്കെതിരെ വിവാദ പരാമർശം Read more

കോട്ടയം ആത്മഹത്യ: ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ
Kottayam Suicide

ഏറ്റുമാനൂരിൽ അഭിഭാഷക ജിസ്മോളും മക്കളും മരിച്ച കേസിൽ ഭർത്താവ് ജിമ്മിയെയും ഭർതൃപിതാവ് ജോസഫിനെയും Read more

അഭിഭാഷകയുടെയും മക്കളുടെയും ആത്മഹത്യ: ഭർത്താവും ഭർതൃപിതാവും കസ്റ്റഡിയിൽ
Kottayam Suicide

ഏറ്റുമാനൂർ സ്വദേശിനിയായ അഭിഭാഷക ജിസ്മോളും രണ്ട് മക്കളും മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കി. ഭർത്താവ് Read more

കോട്ടയം ഇരട്ടക്കൊലപാതകം: വിജയകുമാറിന്റെയും മീരയുടെയും സംസ്കാരം ഇന്ന്
Kottayam Double Murder

കോട്ടയം തിരുവാതുക്കലിൽ കൊല്ലപ്പെട്ട ടി.കെ. വിജയകുമാറിന്റെയും ഭാര്യ ഡോ. മീര വിജയകുമാറിന്റെയും സംസ്കാരം Read more

കോട്ടയം ഇരട്ടക്കൊല: വിജയകുമാറിനെ മാത്രം ലക്ഷ്യമിട്ടിരുന്നെന്ന് പ്രതി
Kottayam double murder

കോട്ടയം ഇരട്ടക്കൊലക്കേസിലെ പ്രതി അമിത് ഒറാങ് വിജയകുമാറിനെ മാത്രമാണ് കൊല്ലാൻ ലക്ഷ്യമിട്ടതെന്ന് പോലീസ്. Read more

ഇൻസ്റ്റാഗ്രാം ഭ്രമം കൊലയാളിയെ കുടുക്കി
Kottayam Double Murder

തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിലെ പ്രതി അമിത് ഉറാങ്ങിനെ പിടികൂടാൻ ഇടയാക്കിയത് അയാളുടെ അമിതമായ Read more

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: നിർണായക തെളിവുകൾ കണ്ടെത്തി
Thiruvathukal Double Murder

കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിൽ നിർണായക തെളിവുകൾ പോലീസ് കണ്ടെത്തി. പ്രതിയെ കൊല Read more

കോട്ടയം ഇരട്ടക്കൊലപാതകം: പ്രതി അറസ്റ്റിൽ
Kottayam Double Murder

കോട്ടയം തിരുവാർപ്പിൽ നടന്ന ഇരട്ടക്കൊലപാതക കേസിൽ പ്രതി അറസ്റ്റിലായി. അസം സ്വദേശിയായ അമിത് Read more

Leave a Comment