എഡിജിപി ആര്എസ്എസ് നേതാക്കളെ കണ്ടതില് നിഗൂഢതയുണ്ടെന്ന് കോണ്ഗ്രസ് നേതാവ് കെസി വേണുഗോപാല് ആരോപിച്ചു. സര്ക്കാരും മുഖ്യമന്ത്രിയും വിശ്വാസമര്പ്പിക്കുന്ന ഉദ്യോഗസ്ഥനാണ് എഡിജിപിയെന്നും സിപിഐഎം എന്തുകൊണ്ടാണ് ഇത് ലളിതമായി എടുക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്തായിരുന്നു ഡീല് എന്ന് തുറന്നുപറയണമെന്നും സര്ക്കാരിനും സിപിഐഎമ്മിനും എന്തോ ഒളിക്കാനുണ്ടെന്നും വേണുഗോപാല് ആരോപിച്ചു. തൃശ്ശൂര് പൂരം കലക്കിയതില് അന്വേഷണ രീതി തന്നെ തെറ്റാണെന്നും കെസി വേണുഗോപാല് പറഞ്ഞു.
പൂരത്തിന്റെ പൂര്ണ്ണ ചുമതല എഡിജിപിക്കായിരുന്നെന്നും അദ്ദേഹം തന്നെ അന്വേഷണം നടത്തിയാല് അത് എങ്ങനെയാണ് ശരിയാവുന്നതെന്നും അദ്ദേഹം ചോദിച്ചു. പോലീസില് സംഘപരിവാര് വല്ക്കരണം ഉണ്ടെന്ന് ആദ്യം പറഞ്ഞത് സിപിഐ ആണെന്നും വയനാട്ടിലെ മുന് സിപിഐ സ്ഥാനാര്ത്ഥി തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വയനാട് ദുരിതാശ്വാസത്തിന് കേന്ദ്രം ഫണ്ട് നല്കാത്തത് കടുത്ത അനീതിയാണെന്നും കെസി വേണുഗോപാല് പറഞ്ഞു. സാധാരണഗതിയില് കേന്ദ്രസര്ക്കാര് റിപ്പോര്ട്ട് വരാന് കാത്തു നില്ക്കാറില്ലെന്നും സംസ്ഥാനങ്ങള്ക്ക് പ്രാഥമിക ഫണ്ട് നല്കാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത് സംസ്ഥാനവും കേന്ദ്രവും പരസ്പരം കുറ്റം പറഞ്ഞു പോകേണ്ട കാര്യമല്ലെന്നും വിഷയം പാര്ലമെന്റില് നിരവധി തവണ പ്രതിപക്ഷ നേതാവ് ചര്ച്ച ചെയ്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
Story Highlights: KC Venugopal alleges mystery in ADGP meeting RSS leaders, criticizes investigation into Thrissur Pooram incident