കവിയൂർ പൊന്നമ്മ: മലയാള സിനിമയിലെ അമ്മയും വൈവിധ്യമാർന്ന നടിയും

നിവ ലേഖകൻ

Kaviyoor Ponnamma Malayalam cinema

മലയാള സിനിമയിലെ അമ്മ എന്ന ബ്രാൻഡ് നെയിമിന് ഉടമയായ കവിയൂർ പൊന്നമ്മ, തന്റെ 22-ാം വയസിൽ അമ്മ വേഷത്തിലേക്ക് എത്തിയത് ‘കുടുംബിനി’ എന്ന ചിത്രത്തിലൂടെയാണ്. ഷീലയുടെ അമ്മയായി അഭിനയിച്ച പൊന്നമ്മ, യഥാർത്ഥത്തിൽ ഷീലയെക്കാൾ പ്രായം കുറഞ്ഞവരായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ, അമ്മ റോളുകൾക്കപ്പുറം വ്യത്യസ്തമായ നിരവധി വേഷങ്ങളും കെട്ടിയാടിയിട്ടുണ്ട് അവർ. 1965-ൽ പുറത്തിറങ്ങിയ ‘തൊമ്മന്റെ മക്കളിൽ’ സത്യന്റേയും മധുവിന്റേയും അമ്മയായി അഭിനയിച്ച പൊന്നമ്മ, പിന്നീട് ‘ഓടയിൽ നിന്ന്’ എന്ന ചിത്രത്തിൽ സത്യന്റെ നായികയായി.

അതേ വർഷം തന്നെ ‘റോസി’ എന്ന സിനിമയിൽ ടൈറ്റിൽ കഥാപാത്രമായി എത്തിയപ്പോൾ, നായകനായത് പ്രേം നസീർ ആയിരുന്നു. ഈ സിനിമയിലെ നിർമ്മാതാവ് മണിസ്വാമി പിന്നീട് പൊന്നമ്മയുടെ ജീവിത പങ്കാളിയായി.

കഥാപാത്രങ്ങളുടെ പ്രായം ഒരുപോലെ വന്നാലും തന്റെതായ മാറ്റം കൊണ്ടുവരാൻ കവിയൂർ പൊന്നമ്മയ്ക്ക് സാധിച്ചു. സേതുമാധവന്റെ അമ്മയല്ല രാഘവൻ നായരുടെ അമ്മയായ ജാനകി, തേന്മാവിൻ കൊമ്പത്തിലെ യശോദാമ്മയല്ല ഇൻ ഹരിഹർ നഗറിലെ ആൻഡ്രൂസിന്റെ അമ്മച്ചി.

  കേരളം എന്റെ വീട്, കൂടുതൽ സിനിമകൾ ചെയ്യും; കൊച്ചിയിൽ കമൽഹാസൻ

സമാനതകളില്ലാത്ത ഭാവ വേഷപ്പകർച്ചകളുമായി പതിറ്റാണ്ടുകൾ നീണ്ട അമ്മ വേഷത്തിലൂടെ കവിയൂർ പൊന്നമ്മ നമ്മെ വിസ്മയിപ്പിച്ചു. 1974-ലെ ‘നെല്ല്’ എന്ന ചിത്രത്തിലെ സാവിത്രി എന്ന കഥാപാത്രമാണ് അമ്മവേഷങ്ങളിൽ നിന്ന് വേറിട്ട് കാണാവുന്ന പൊന്നമ്മയുടെ മറ്റൊരു കഥാപാത്രം.

Story Highlights: Kaviyoor Ponnamma’s versatile acting career spans decades, from playing mother roles at 22 to diverse characters in Malayalam cinema.

Related Posts
കേരളം എന്റെ വീട്, കൂടുതൽ സിനിമകൾ ചെയ്യും; കൊച്ചിയിൽ കമൽഹാസൻ
Kamal Haasan Malayalam films

ഉലകനായകൻ കമൽഹാസൻ കേരളത്തിൽ കൂടുതൽ സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് പ്രസ്താവിച്ചു. കേരളം സ്വന്തം Read more

ഇന്ദ്രൻസിന്റെ ‘ചിന്ന ചിന്ന ആസൈ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
Chinna Chinna Aasai

'ചിന്ന ചിന്ന ആസൈ' എന്ന ചിത്രത്തിൽ ഇന്ദ്രൻസും മധുബാലയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. Read more

  രജനികാന്തുമായി കൂടിക്കാഴ്ച നടത്തി മന്ത്രി റിയാസ്
അമ്മ മകനറിഞ്ഞ മോഹൻലാൽ: അഭിനയ ജീവിതത്തിലെ അനശ്വര നിമിഷങ്ങൾ
Mohanlal Malayalam actor

മലയാള സിനിമയിലെ അതുല്യ നടൻ മോഹൻലാലിന്റെ അഭിനയ ജീവിതത്തെക്കുറിച്ചുള്ള ലേഖനമാണിത്. ദൂരദർശനിലെ നാലുമണി Read more

ടൊവിനോയുടെ ‘നരിവേട്ട’ മെയ് 23ന് തിയേറ്ററുകളിലേക്ക്; ചേരനും പ്രധാനവേഷത്തിൽ
Narivetta movie

ടൊവിനോ തോമസ് നായകനായി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' മെയ് 23ന് Read more

തുടരും ബോക്സ് ഓഫീസ് റെക്കോർഡുകളിലേക്ക്; മോഹൻലാലിന് പുതിയ നേട്ടം
box office records

മോഹൻലാൽ ചിത്രം 'തുടരും' ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കുന്നു. ഈ വർഷം താരത്തിന്റെ Read more

ടൊവിനോയുടെ ‘നരിവേട്ട’ തമിഴ്നാട്ടിൽ; വിതരണം എ.ജി.എസ് എന്റർടൈൻമെന്റ്
Narivetta movie

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട'യുടെ തമിഴ്നാട് വിതരണം Read more

  ഇന്ദ്രൻസിന്റെ 'ചിന്ന ചിന്ന ആസൈ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി
Vishnu Govindan Wedding

ചേർത്തലയിൽ വെച്ച് നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി. അലയൻസ് ടെക്നോളജിയിലെ ജീവനക്കാരിയായ അഞ്ജലി Read more

പ്രമുഖ നടനെതിരെ ഗുരുതര ആരോപണവുമായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ
Malayalam actor misconduct

കൊച്ചിയിൽ നടന്ന സിനിമാ പ്രമോഷൻ പരിപാടിയിൽ മലയാള സിനിമയിലെ ഒരു പ്രമുഖ നടനെതിരെ Read more

മലയാള സിനിമയുടെ സമ്പന്നതയെ പ്രശംസിച്ച് മോഹൻലാൽ
Mohanlal Malayalam Cinema

മുംബൈയിൽ നടന്ന വേൾഡ് ഓഡിയോ വിഷ്വൽ ആന്റ് എന്റർടെയ്ൻമെന്റ് സമ്മിറ്റിൽ മലയാള സിനിമയുടെ Read more

ഫഹദിനെ നായകനാക്കുമെന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചില്ല; ലാൽ ജോസ്
Fahadh Faasil

ഫഹദ് ഫാസിൽ തന്റെ അടുത്ത് ആദ്യം അസിസ്റ്റന്റ് ഡയറക്ടറാകാനാണ് വന്നതെന്ന് ലാൽ ജോസ്. Read more

Leave a Comment