Headlines

Kerala News

കവിയൂര്‍ പൊന്നമ്മയ്ക്ക് വിട; മലയാളക്കര ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

കവിയൂര്‍ പൊന്നമ്മയ്ക്ക് വിട; മലയാളക്കര ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

മലയാളക്കര കവിയൂര്‍ പൊന്നമ്മയ്ക്ക് വിട നല്‍കി. കരുമാലൂരിലെ പെരിയാറിന്റെ തീരത്തെ ശ്രീപീഠം വീട്ടുവളപ്പില്‍ ആചാരപ്രകാരം മൃതദേഹം സംസ്‌കരിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. സഹോദരനാണ് ചിതയ്ക്ക് തീ കൊളുത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കളമശ്ശേരി ടൗണ്‍ഹാളിലേക്ക് ആയിരങ്ങളാണ് അവസാനമായി ഒരു നോക്കുകാണാന്‍ ഒഴുകിയെത്തിയത്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, സിദ്ദിഖ്, ജോഷി, സത്യന്‍ അന്തിക്കാട് തുടങ്ങി മലയാള സിനിമയിലെ പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാറിന് വേണ്ടി മന്ത്രി പി രാജീവ് റീത്ത് വെച്ചു. മന്ത്രി മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

14 വയസ് മുതല്‍ 79 വയസ് വരെ നീളുന്ന അസാധ്യമായ കലാസപര്യയ്ക്കാണ് കവിയൂര്‍ പൊന്നമ്മ വിട പറയുമ്പോള്‍ തിരശീല വീഴുന്നത്. 1962 ല്‍ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെയാണ് ആദ്യമായി വെള്ളിത്തിരയിലേക്ക് എത്തുന്നത്. നാല് തവണ മികച്ച സഹനടിക്കുള്ള സംസ്ഥാനചലച്ചിത്ര അവാര്‍ഡ് നേടി. കാന്‍സര്‍ രോഗത്തെ തുടര്‍ന്നായിരുന്നു കവിയൂര്‍ പൊന്നമ്മ അന്തരിച്ചത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു മരണം.

Story Highlights: Kaviyoor Ponnamma, beloved actress of Malayalam cinema, laid to rest with full state honors

More Headlines

നിപ: കൂടുതൽ പരിശോധനാ ഫലങ്ങൾ നെഗറ്റീവ്; സമ്പർക്കപ്പട്ടികയിൽ 267 പേർ
പത്തനംതിട്ട കൂടൽ ഇഞ്ചപ്പാറയിൽ കാർ അപകടം: അമ്മയും മകനും മരിച്ചു
ഷിരൂരിൽ തിരച്ചിൽ തുടരുന്നു; കണ്ടെത്തിയ ലോറി ഭാഗങ്ങൾ അർജുന്റേതല്ലെന്ന് സ്ഥിരീകരണം
അർജുൻ തിരച്ചിൽ: ഗംഗാവലി പുഴയിൽ നിന്ന് ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തി
ഷിരൂർ ദൗത്യം: ഗംഗാവലി പുഴയിൽ ലോറി കണ്ടെത്തി, നിർണായക വിവരങ്ങൾ പുറത്ത്
തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍; മൊബൈല്‍ ഫോണ്‍ വിവാദം കാരണമെന്ന് ...
ഷിരൂർ ദൗത്യം: ട്രക്ക് കണ്ടെത്തി, ഉടൻ പുറത്തെടുക്കുമെന്ന് കാർവാർ എംഎൽഎ
കവിയൂർ പൊന്നമ്മയ്ക്ക് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി; ആയിരങ്ങൾ അവസാന യാത്രയയപ്പിൽ
ഷിരൂർ മണ്ണിടിച്ചിൽ: ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തി; തിരച്ചിൽ തുടരുന്നു

Related posts

Leave a Reply

Required fields are marked *