**കാസർഗോഡ്◾:** ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകുമെന്നാണ് നിലവിലെ വിവരം. പ്രതികളെ കുട്ടിയുമായി ബന്ധിപ്പിച്ചിരുന്ന ഏജന്റിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
കാഞ്ഞങ്ങാട് ഡിവൈഎസ്പി സുനിൽകുമാറിൻ്റെ നേതൃത്വത്തിൽ അഞ്ച് സർക്കിൾ ഇൻസ്പെക്ടർമാരാണ് കേസ് അന്വേഷിക്കുന്നത്. പ്രതികൾ കുട്ടിയെ പീഡിപ്പിച്ചിരുന്നത് പണം നൽകിയാണെന്ന് പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. യൂത്ത് ലീഗ് നേതാവ് സിറാജുദ്ദീൻ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിട്ടുണ്ട്.
ചന്തേര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒൻപത് കേസുകളിൽ ഒൻപത് പേരെ ഇതിനോടകം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എറണാകുളം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം പുരോഗമിക്കുന്നത്.
അതേസമയം പയ്യന്നൂർ, കോഴിക്കോട് കസബ പൊലീസ് സ്റ്റേഷൻ, കൊച്ചി എളമക്കര പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് കൈമാറിയ കേസുകളിലെ പ്രതികൾക്കായും അന്വേഷണം നടക്കുന്നുണ്ട്.
അന്വേഷണം ഊർജിതമായി നടക്കുകയാണെന്നും ഒളിവിൽ കഴിയുന്ന പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
Story Highlights : Kasaragod 16-year-old sexually assaulted; Police intensify investigation for absconding accused
Story Highlights: കാസർഗോഡ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിൽപോയ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.