കാര്വാര് എംഎല്എ സതീഷ് കൃഷ്ണ സെയിലിന് ഇരുമ്പയിര് കടത്തുകേസില് 7 വര്ഷം തടവ് ശിക്ഷ വിധിച്ചിരിക്കുകയാണ്. ബെംഗളൂരു സിബിഐ കോടതിയാണ് ഈ വിധി പുറപ്പെടുവിച്ചത്. കോടതി നേരത്തെ തന്നെ എംഎല്എയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ആറ് കേസുകളിലും ശിക്ഷ വിധിച്ചിട്ടുണ്ട്. 7 വര്‍ഷം തടവിനൊപ്പം 44 കോടി രൂപ പിഴയും അടയ്ക്കേണ്ടതുണ്ട്. കേസിലെ മറ്റ് അഞ്ച് പ്രതികള്ക്കും ശിക്ഷ വിധിച്ചിട്ടുണ്ട്. അന്നത്തെ ഫോറസ്റ്റ് ഓഫീസറായിരുന്ന മഹേഷ് ബിലേയിക്കും സമാന ശിക്ഷ തന്നെയാണ് വിധിച്ചിരിക്കുന്നത്.
2010-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് സതീഷ് കൃഷ്ണ സെയില് എംഎല്എ ആയിരുന്നില്ല. അദ്ദേഹത്തിന്റെ സ്വകാര്യ ഷിപ്പിംഗ് കമ്പനി ഉപയോഗിച്ച് 77.4 ലക്ഷം ടണ് ഇരുമ്പയിര് നിയമവിരുദ്ധമായി ബെലെകേരി തുറമുഖം വഴി വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. സതീഷ് കൃഷ്ണ സെയിലിന്റെ മല്ലിക്കാര്ജുന് ഷിപ്പിങ് കോര്പ്പറേഷന് ഉള്പ്പെടെ നാല് കമ്പനികളാണ് ഇരുമ്പയിര് കടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. അനുമതിയില്ലാതെ 11,312 മെട്രിക് ടണ് ഇരുമ്പയിര് കടത്തിയെന്നാണ് കേസ്.
സിബിഐ കേസ് റജിസ്റ്റര് ചെയ്തതിനുശേഷം സതീഷ് കൃഷ്ണ സെയ്ല് അറസ്റ്റിലായി. ഒരു വര്ഷത്തോളം ജയിലില് കഴിഞ്ഞ ശേഷം ജാമ്യത്തില് പുറത്തിറങ്ങി. എന്നാല് കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്ന്ന് സിബിഐ അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തു. ഇപ്പോള് കോടതി വിധിയോടെ സതീഷ് കൃഷ്ണ സെയിലിന് 7 വര്ഷത്തെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും.
Story Highlights: Karwar MLA Satish Krishna Sail sentenced to 7 years imprisonment in illegal iron ore export case