കരൂര്◾: കരൂര് ദുരന്തവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം സമര്പ്പിച്ച ഹര്ജി മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് നാളെ പരിഗണിക്കും. സംഭവത്തില് ഡിഎംകെ ഗൂഢാലോചനയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ടിവികെയുടെ പ്രധാന ആവശ്യം. അതേസമയം, ടിവികെ ജനറല് സെക്രട്ടറി ആദവ് അര്ജുനന് ഡല്ഹിയില് പോയതും ഇപ്പോള് ചര്ച്ചാവിഷയമായിട്ടുണ്ട്.
ടിവികെ നേതാക്കളായ എന്. ആനന്ദ്, നിര്മ്മല് കുമാര് എന്നിവര് ഒളിവിലാണ്. ഇതിനിടെ, പരിപാടിയിലെ പിഴവുകള് ചൂണ്ടിക്കാട്ടി വിജയ്ക്കെതിരെ വിമര്ശനവുമായി തമിഴ്നാട് സിപിഐഎം രംഗത്തെത്തി. അപകടത്തിന് ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പലതവണ വിജയിയെ ബന്ധപ്പെടാന് ശ്രമിച്ചെങ്കിലും വിജയ് സംസാരിക്കാന് തയ്യാറായില്ലെന്ന് റിപ്പോര്ട്ടുകളുണ്ട്.
ഡിഎംകെ നേതാവ് സെന്തില് ബാലാജി, കരൂര് ദുരന്തത്തില് തന്റെ നേതൃത്വത്തില് ഗൂഢാലോചനയുണ്ടായെന്ന ടിവികെ വാദം തള്ളിക്കളഞ്ഞു. റാലിയില് സകല നിയന്ത്രണങ്ങളും ലംഘിക്കപ്പെട്ടെന്നും കൃത്യസമയത്ത് വിജയ് എത്തിയിരുന്നെങ്കില് അപകടം ഒഴിവാക്കാമായിരുന്നുവെന്നും സെന്തില് ബാലാജി ആരോപിച്ചു. നേരത്തെ രാഹുല് ഗാന്ധിയുമായി വിജയ് സംസാരിച്ചിരുന്നു.
ടിവികെ ജനറല് സെക്രട്ടറി എന്. ആനന്ദിനെ ഉടന് പിടികൂടാനുള്ള നീക്കത്തിന്റെ ഭാഗമായി പൊലീസ് മൂന്ന് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു. കരൂരിലെ പരിപാടിയുടെ ദൃശ്യങ്ങള് കൈമാറാന് ടിവികെയോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. വിജയ് യുടെ സംസ്ഥാന പര്യടനത്തിലെ രണ്ടാഴ്ചത്തെ പരിപാടികള് മാറ്റിവെച്ചിരിക്കുകയാണ്.
ഗൂഢാലോചന തള്ളുന്ന തരത്തില് വിജയും പ്രവര്ത്തകരും പരിപാടിയുടെ നിര്ദേശങ്ങള് ലംഘിക്കുന്ന വീഡിയോ സര്ക്കാര് പുറത്തുവിട്ടു.
()
story_highlight: കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി നാളെ പരിഗണിക്കും.