കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ താച്ചയിൽമുക്കിൽ ജിം സന്തോഷ് എന്നു വിളിക്കുന്ന സന്തോഷിനെ വീട്ടിൽ വെച്ച് ക്വട്ടേഷൻ സംഘം വെട്ടിക്കൊലപ്പെടുത്തി. കഴിഞ്ഞ വർഷം നവംബറിൽ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന സന്തോഷ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് കൊലപാതകം. വർഷങ്ങളായുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കരുനാഗപ്പള്ളി, ഓച്ചിറ കേന്ദ്രീകരിച്ചുള്ള രണ്ട് സംഘങ്ങൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് സംശയിക്കുന്നു. ആലപ്പുഴ ജില്ലയിലെ വള്ളികുന്നം സ്വദേശിയാണ് ക്വട്ടേഷൻ നൽകിയതെന്നാണ് വിവരം. നിലവിൽ ഇയാൾ ഒളിവിലാണ്.
മൺവെട്ടി കൊണ്ട് വാതിൽ തകർത്താണ് അക്രമികൾ വീട്ടിനുള്ളിൽ പ്രവേശിച്ചത്. തുടർന്ന് മുറിക്കുള്ളിൽ സ്ഫോടക വസ്തു കത്തിച്ച് എറിഞ്ഞ ശേഷം വടിവാൾ കൊണ്ട് സന്തോഷിനെ വെട്ടി. കമ്പിവടി കൊണ്ട് കാലുകൾ തല്ലിത്തകർക്കുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന സന്തോഷിന്റെ അമ്മ ഓമന ബഹളം വെച്ചെങ്കിലും അക്രമികൾ പിൻമാറിയില്ല.
സന്തോഷ് മരിക്കുമെന്ന് ഉറപ്പാക്കിയ ശേഷം അക്രമികൾ കാറിൽ രക്ഷപ്പെട്ടു. അക്രമികൾ വീടിന് പുറത്ത് എത്തിയ വിവരം സന്തോഷ് സുഹൃത്തിനെ ഫോൺ വിളിച്ച് അറിയിച്ചിരുന്നു. സുഹൃത്തായ രതീഷ് എത്തിയാണ് ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
Story Highlights: A man named Santosh, recently released from jail, was murdered at his home in Karunagappally, allegedly due to gang rivalry.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ