കർണാടക സർക്കാർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നീ പൊതുമേഖലാ ബാങ്കുകളുമായുള്ള ഇടപാടുകൾ അവസാനിപ്പിച്ചു. മുഖ്യമന്ത്രിയുടെ അനുമതിയോടെ ഫിനാൻസ് സെക്രട്ടറി ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനത്തെ എല്ലാ സർക്കാർ വകുപ്പുകളോടും ഈ രണ്ട് ബാങ്കുകളിലെ മുഴുവൻ നിക്ഷേപങ്ങളും പിൻവലിക്കാനും ഇനി അവിടെ നിക്ഷേപം നടത്തരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങൾക്കും ഈ നിർദ്ദേശം ബാധകമാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപറേഷനുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഈ കടുത്ത തീരുമാനത്തിലേക്ക് സർക്കാർ എത്തിയത് മറ്റൊരു കാരണത്താലാണ്.
രണ്ട് ബാങ്കുകളിലുമുള്ള സർക്കാർ നിക്ഷേപങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. ഈ ആരോപണങ്ങൾ സംബന്ധിച്ച് പരിശോധന നടത്തി പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാർ ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ല. ഇതാണ് സർക്കാരിനെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്.
Story Highlights: Karnataka government suspends transactions with SBI and PNB, orders withdrawal of all deposits