Headlines

National

മതപരിവർത്തനം തടയാൻ നിയമനിർമാണത്തിനൊരുങ്ങി കർണാടക.

മതപരിവർത്തനം തടയാൻ നിയമനിർമാണത്തിനൊരുങ്ങി കർണാടക

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര മതപരിവർത്തനം തടയാനുള്ള നിയമനിർമാണം നടത്തുമെന്ന് വ്യക്തമാക്കിയത്. കർണാടകയിലെ ഗൂലിഹട്ടി ശേഖർ എംഎൽഎയുടെ മതപരിവർത്തനം സംബന്ധിച്ച പരാമർശങ്ങളെ തുടർന്നാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഹോസ്ദുർഗ് മണ്ഡലത്തിൽ ക്രിസ്ത്യൻ മിഷണറിമാർ വ്യാപകമായി മതപരിവർത്തനം നടത്തുന്നെന്ന് ഗൂലിഹട്ടി ശേഖർ എംഎൽഎ ആരോപിച്ചു. തന്റെ അമ്മ ഉൾപ്പെടെ ഹിന്ദുമത വിശ്വാസികളായ ഇരുപതിനായിരത്തോളം പേരെ മതപരിവർത്തനം നടത്തിയതായി അദ്ദേഹം പറഞ്ഞു.

 കുങ്കുമം ധരിക്കരുതെന്ന് അമ്മയോട് ക്രിസ്ത്യൻ മിഷണറിമാർ ആവശ്യപ്പെട്ടെന്നും റിങ്ടോൺ പോലും ക്രിസ്തീയ ഗാനം ആക്കിയെന്നും വീടിനകത്ത് പൂജയും അനുവദനീയമല്ലെന്നും അദ്ദേഹം പറഞ്ഞു.

 മുൻ സ്പീക്കർ കെ.ജി ബൊപ്പയ്യയും നാഗ്താൻ എംഎൽഎ ദേവാനന്ദ് എന്നിവരും മതപരിവർത്തനം സംബന്ധിച്ച ആശങ്കകൾ രേഖപ്പെടുത്തിയിരുന്നു. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നിങ്ങനെയുള്ള സംസ്ഥാനങ്ങളിൽ വിവാഹത്തിനു ശേഷമുള്ള  മതപരിവർത്തനത്തിനെതിരെ ബില്ല് പാസാക്കിയിരുന്നു.

Story Highlights: Karnataka plans to bring Anti-Conversion bill.

More Headlines

കർണാടക മണ്ണിടിച്ചിൽ: കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കാൻ ഡ്രഡ്ജർ എത്തി
രാഹുൽ ഗാന്ധിക്കെതിരായ തീവ്രവാദി പരാമർശം: കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടുവിനെതിരെ കേസ്
രാജസ്ഥാനിൽ കുഴൽ കിണറിൽ കുടുങ്ങിയ രണ്ടു വയസ്സുകാരനെ 17 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി
ബിഹാറിലെ നവാഡയിൽ ദളിത് വീടുകൾക്ക് തീയിട്ടു; ഭൂമി തർക്കം കാരണമെന്ന് സംശയം
ഷിരൂർ മണ്ണിടിച്ചിൽ: അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും
ചന്ദ്രയാന്‍-4 മിഷന്: ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരാന്‍ കേന്ദ്രാനുമതി
തെലങ്കാനയിൽ ഗണേഷ് ലഡ്ഡു ലേലം റെക്കോർഡ് തുകയായ 1.87 കോടി രൂപയ്ക്ക്
ഷിരൂർ മണ്ണിടിച്ചിൽ: തിരച്ചിലിനായി ഡ്രഡ്ജർ കാർവാർ തുറമുഖത്തെത്തി
കുറ്റവാളികളുടെ വീടുകൾ ഉൾപ്പെടെ പൊളിക്കുന്നതിന് സുപ്രീം കോടതിയുടെ താൽക്കാലിക സ്റ്റേ

Related posts