കർണാടകത്തിലെ ഐടി സെക്ടറിൽ തൊഴിൽ സമയം നീട്ടണമെന്ന ശുപാർശയുമായി ഐടി കമ്പനികൾ രംഗത്തെത്തിയിരിക്കുകയാണ്. നിലവിലെ 10 മണിക്കൂർ തൊഴിൽ സമയം 14 മണിക്കൂറായി വർധിപ്പിക്കണമെന്നാണ് അവരുടെ നിർദ്ദേശം.
ഇതിൽ 12 മണിക്കൂർ സാധാരണ ജോലിയും 2 മണിക്കൂർ ഓവർടൈമും ഉൾപ്പെടുന്നു. കർണാടക സർക്കാർ ഷോപ്സ് ആൻ്റ് കമ്മേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻ്റ് നിയമം ഭേദഗതി ചെയ്യാനിരിക്കെയാണ് ഈ നിർദ്ദേശം സമർപ്പിച്ചിരിക്കുന്നത്.
ഈ നിർദ്ദേശം നടപ്പിലാക്കിയാൽ ഐടി, ഐടിഇഎസ്, ബിപിഒ സെക്ടറുകളിലെ തൊഴിലുകൾക്ക് ബാധകമാകും. കമ്പനികളുടെ നിർദ്ദേശം അനുസരിച്ച്, ദിവസം പരമാവധി 14 മണിക്കൂർ എന്ന നിലയിൽ മൂന്ന് മാസത്തേക്ക് പരമാവധി 125 മണിക്കൂർ തൊഴിൽ സമയം അനുവദിക്കണമെന്നാണ് ആവശ്യം.
എന്നാൽ ഈ നിർദ്ദേശത്തെ തൊഴിലാളികൾ ശക്തമായി എതിർക്കുന്നുണ്ട്. തൊഴിലാളികളുടെ അഭിപ്രായത്തിൽ, ഈ നിർദ്ദേശം നടപ്പായാൽ ഐടി സെക്ടറിൽ മൂന്നിലൊന്ന് വിഭാഗം തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടും.
കൂടാതെ, കമ്പനികളിൽ 2 ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കപ്പെടുമെന്നും അവർ ആശങ്കപ്പെടുന്നു. നിലവിലേ 45% തൊഴിലാളികൾ കടുത്ത മാനസിക സമ്മർദ്ദവും 55% പേർ ശാരീരിക അസ്വസ്ഥതയും നേരിടുന്ന സാഹചര്യത്തിൽ, ഈ നിർദ്ദേശം നടപ്പാക്കിയാൽ വലിയ സാമൂഹിക പ്രത്യാഘാതമുണ്ടാകുമെന്നാണ് തൊഴിലാളികളുടെ വാദം.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ