Headlines

Politics

മുഡ ഭൂമിയിടപാട് കേസ്: സിദ്ധരാമയ്യയുടെ ഹർജി ഹൈക്കോടതി തള്ളി

മുഡ ഭൂമിയിടപാട് കേസ്: സിദ്ധരാമയ്യയുടെ ഹർജി ഹൈക്കോടതി തള്ളി

മൈസൂരു നഗരവികസന അതോറിറ്റി (മുഡ) ഭൂമിയിടപാട് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിചാരണ ചെയ്യാനുള്ള ​ഗവർണറുടെ തീരുമാനത്തിനെതിരേ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് എം. നാ​ഗപ്രസന്ന അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. വിഷയത്തിൽ ​ഗവർണർക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് ‘മുഡ’ മൈസൂരുവിൽ 14 പാർപ്പിടസ്ഥലങ്ങൾ അനുവദിച്ചുനൽകിയതിൽ അഴിമതിയുണ്ടെന്നാണ് ആരോപണം. ഭാര്യാസഹോദരൻ മല്ലികാർജുൻ വാങ്ങി പാർവതിക്കുനൽകിയ 3.16 ഏക്കർ ഭൂമി ‘മുഡ’ ഏറ്റെടുക്കുകയും പകരം മൈസൂരുവിലെ വിലയേറിയ സ്ഥലത്ത് പാർപ്പിടസ്ഥലങ്ങൾ നൽകുകയും ചെയ്തെന്നാണ് പരാതി. എന്നാൽ തൻ്റെ ഭാര്യക്ക് ലഭിച്ച ഭൂമി 1998-ൽ സഹോദരൻ മല്ലികാർജുന സമ്മാനിച്ചതാണെന്ന് സിദ്ധരാമയ്യ അവകാശപ്പെട്ടിരുന്നു.

ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സിദ്ധരാമയ്യയെ വിചാരണചെയ്യാൻ ഗവർണർ താവർചന്ദ് ഗഹ്‌ലോത് നേരത്തേ അനുമതി നൽകിയിരുന്നു. മൂന്നുപേർ നൽകിയ പരാതികളിലായിരുന്നു നടപടി. എന്നാൽ താൻ പ്രതിയോ പങ്കാളിയോ അല്ലാത്ത ഭൂമി ഇടപാടിൽ തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണറുടെ നടപടി ചട്ടവിരുദ്ധമെന്ന് കാണിച്ചായിരുന്നു സിദ്ധരാമയ്യയുടെ ഹർജി. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Story Highlights: Karnataka High Court dismisses CM Siddaramaiah’s petition against Governor’s decision in MUDA land deal case

More Headlines

പരിഭവം മറന്ന് ഇ പി ജയരാജൻ വീണ്ടും പാർട്ടി വേദിയിൽ; 25 ദിവസത്തിന് ശേഷം തിരിച്ചെത്തി
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സർക്കാർ നിശ്ശബ്ദത നിഗൂഢമെന്ന് ഹൈക്കോടതി; സിദ്ദിഖിനെതിരെ രൂക്ഷ വിമർശനം
സിദ്ദിഖിനെതിരെ രൂക്ഷ വിമർശനം; പരാതിക്കാരിയുടെ വിശ്വാസ്യത ചോദ്യം ചെയ്യരുതെന്ന് ഹൈക്കോടതി
ബലാത്സംഗക്കേസിൽ എം മുകേഷ് എംഎൽഎ അറസ്റ്റിൽ; മുൻകൂർ ജാമ്യത്തിൽ മോചിതനായി
എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വീണ്ടും വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം
എംഎം ലോറന്‍സിന്റെ മരണം: സഹോദരി ആശയെ രാഷ്ട്രീയ ആയുധമാക്കിയെന്ന് മകന്‍ സജീവന്‍
തൃശൂര്‍ പൂരം റിപ്പോര്‍ട്ട്: എഡിജിപിയുടെ റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും
ലെബനോനിലെ ഇസ്രയേൽ ആക്രമണത്തിൽ 274 പേർ കൊല്ലപ്പെട്ടു; സ്ഥിതിഗതികൾ സംഘർഷഭരിതം
തൃശൂര്‍ പൂരം വിവാദം: തിരുവമ്പാടി ദേവസ്വത്തിനെതിരെ എഡിജിപിയുടെ റിപ്പോര്‍ട്ട്

Related posts

Leave a Reply

Required fields are marked *