വയനാട് ദുരന്തബാധിതര്‍ക്ക് 100 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് കര്‍ണാടക സര്‍ക്കാര്‍

Anjana

Karnataka houses Wayanad landslide victims

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് 100 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചു. എക്സില്‍ കുറിച്ച പോസ്റ്റില്‍, ഒന്നിച്ച് ഒറ്റക്കെട്ടായി പുനരധിവാസം പൂര്‍ത്തിയാക്കി പ്രതീക്ഷ നിലനിര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന് എല്ലാവിധ പിന്തുണയും കര്‍ണാടക നല്‍കുമെന്നും സിദ്ധരാമയ്യ ഉറപ്പ് നല്‍കി.

നേരത്തെയും ദുരന്തമുണ്ടായപ്പോള്‍ അയല്‍സംസ്ഥാനങ്ങളായ കര്‍ണാടകയും തമിഴ്നാടും എല്ലാവിധ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. തമിഴ്നാട് സര്‍ക്കാര്‍ വയനാടിന് നേരത്തെ സഹായം പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കര്‍ണാടകയും വയനാട് പുനരധിവാസ പദ്ധതിയില്‍ 100 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ചത്. രാഹുല്‍ ഗാന്ധിയും 100 വീടുകള്‍ നിര്‍മ്മിച്ച് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കര്‍ണാടകയില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിനായി ഉദ്യോഗസ്ഥരെയും അയച്ചിരുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള ഫയര്‍ഫോഴ്സും വയനാട്ടിലെത്തി രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. ഇത്തരത്തില്‍ അയല്‍സംസ്ഥാനങ്ങളുടെ സഹകരണവും പിന്തുണയും വയനാട് ദുരന്തത്തില്‍ കേരളത്തിന് വലിയ ആശ്വാസമാണ് നല്‍കുന്നത്.

Story Highlights: Karnataka government to provide 100 houses for Wayanad landslide victims

Image Credit: twentyfournews