കർണാടകയിൽ നിന്ന് വയനാട്ടിലേക്കുള്ള വോട്ട് ബസ് യാത്ര കർണാടക കോൺഗ്രസ് സംഘടിപ്പിച്ചു. ബംഗളൂർ, ഹാസൻ, മൈസൂർ എന്നിവിടങ്ങളിലെ വോട്ടർമാരെ വഹിച്ച് 8 ബസുകളാണ് വയനാട്ടിലേക്ക് പുറപ്പെട്ടത്. രാവിലെ 7 മുതൽ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം 5 ലക്ഷം കടക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.
തിരഞ്ഞെടുപ്പ് പോരിൽ പ്രിയങ്കാ ഗാന്ധിയുടെ കന്നിയങ്കമാണിത്. രാഹുൽ ഗാന്ധിയ്ക്ക് ലഭിച്ചതിനെക്കാൾ കൂടുതൽ ഭൂരിപക്ഷം നേടുമെന്ന് യുഡിഎഫ് ഉറപ്പിക്കുന്നു. രാഹുൽ ഗാന്ധി 2019-ൽ ആനി രാജയെ 3,64,422 വോട്ടിന് തോൽപ്പിച്ചിരുന്നു. രാഹുൽ മണ്ഡലം ഒഴിഞ്ഞതോടെയാണ് പ്രിയങ്ക വയനാട്ടിലേക്കെത്തുന്നത്. കേന്ദ്രസർക്കാരിനെ നിശിതമായി വിമർശിക്കുമ്പോഴും സംസ്ഥാന സർക്കാരിനെതിരെയുള്ള ശബ്ദം നേർത്തതായിരുന്നു പ്രിയങ്കയുടെ പ്രചാരണത്തിൽ.
വയനാട് മണ്ഡലത്തിൽ 1354 പോളിങ്ങ് സ്റ്റേഷനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ജില്ലയിൽ രണ്ട് ബൂത്തുകൾ അതീവ സുരക്ഷാ പട്ടികയിലും 11 ബൂത്തുകൾ പ്രത്യേക സുരക്ഷാ പട്ടികയിലുമാണ്. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി മേപ്പാടി, ചൂരൽമല പ്രദേശങ്ങളിൽ പ്രത്യേക ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. വയനാട് മണ്ഡലത്തിൽ ആകെ 14,71,742 വോട്ടർമാരാണുള്ളത്.
Story Highlights: Karnataka Congress organizes vote bus journey from Karnataka to Wayanad for Priyanka Gandhi’s election campaign