ഇന്ധനവില വർദ്ധനവിനെതിരെ കർണാടകയിൽ പ്രതിഷേധം.

Anjana

ഇന്ധനവില വർദ്ധനവിനെതിരെ കർണാടകയിൽ പ്രതിഷേധം
ഇന്ധനവില വർദ്ധനവിനെതിരെ കർണാടകയിൽ പ്രതിഷേധം
Photo Credit: Twitter/DKShivakumar

ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് കർണാടകയിലെ കോൺഗ്രസ് നേതാക്കൾ. നിയമസഭയിലേക്ക് കുതിരവണ്ടിയിൽ എത്തിയാണ് നേതാക്കൾ പ്രതിഷേധം പ്രകടിപ്പിച്ചത്.

കർണാടകയിലെ പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ, കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ കുതിരവണ്ടിയിലാണ് നിയമസഭയിലേക്ക് എത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ധനവില ജിഎസ്ടി പരിധിയിൽ ആക്കണമെന്നും തമിഴ്നാട് മാതൃകയിൽ ഇന്ധനവില കുറയ്ക്കണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.

അതേസമയം ജിഎസ്ടിയിൽ ഉൾപ്പെടുത്തിയാൽ പെട്രോളിനും ഡീസലിനും വില കുറയുമെന്നത് തെറ്റിദ്ധാരണയാണെന്ന് ധനമന്ത്രി കെ ബാലഗോപാൽ അറിയിച്ചിരുന്നു. 

അടുത്തിടെ നടന്ന ജിഎസ്ടി കൗൺസിലിൽ കേരളം വ്യക്തമായ നിലപാടുകൾ അറിയിച്ചിരുന്നു. വെളിച്ചെണ്ണയുടെ നികുതി ഉയർത്തുന്നതിനെതിരെ കേരളം, ഗോവ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ  രംഗത്തെത്തിയിരുന്നു.

Story Highlights: Karnataka Congress leaders in Horse Carts for protest against petrol price