Headlines

Politics

ഗവർണറുടെ നടപടിക്കെതിരെ സിദ്ധരാമയ്യ ഹൈക്കോടതിയിൽ ഹർജി നൽകും

ഗവർണറുടെ നടപടിക്കെതിരെ സിദ്ധരാമയ്യ ഹൈക്കോടതിയിൽ ഹർജി നൽകും

മൈസൂരു നഗര വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട ഭൂമികുംഭകോണ കേസിൽ വിചാരണ ചെയ്യാൻ ഗവർണർ തവർചന്ദ് ഗെഹ്‌ലോത് അനുമതി നൽകിയ നടപടിക്കെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകും. ഗവർണറുടെ നടപടി ഭരണഘടന വിരുദ്ധമെന്നാണ് വാദം. അഴിമതി നിരോധന നിയമപ്രകാരമാണ് സിദ്ധരാമയ്യയെ വിചാരണചെയ്യാൻ ഗവർണർ അനുമതി നൽകിയത്. ഇത് സംസ്ഥാനത്ത് ​ഗവർണർ-സർക്കാർ പോരിലേക്ക് നയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിഷയത്തിൽ കോൺഗ്രസ്‌ പ്രഖ്യാപിച്ച സംസ്ഥാന വ്യാപക ക്യാമ്പയിനും ഇന്ന് തുടക്കമാകും. സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച്ച ഭരണകക്ഷി എംഎൽഎമാരുടെ യോഗം ചേരും. അതേസമയം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി ഇന്ന് ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. എന്നാൽ സമ്മർദത്തിന് വഴങ്ങി മുഖ്യമന്ത്രി രാജിവെക്കില്ലെന്നും മുഴുവൻ മന്ത്രിസഭയും കോൺഗ്രസ് എംഎൽഎമാരും പാർട്ടി നേതൃത്വവും മുഖ്യമന്ത്രിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ വ്യക്തമാക്കി.

മൈസൂരു അർബൻ ഡെവലപ്‌മെന്റ് അതോറിറ്റി (എംയുഡിഎ)യ്ക്ക് സ്ഥലം അനുവദിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് കേസ്. വിഷയത്തിൽ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാതിരിക്കാൻ മതിയായ കാരണമുണ്ടെങ്കിൽ ബോധ്യപ്പെടുത്തണമെന്ന് നിർദേശിച്ച് ഗവർണർ നേരത്തെ നോട്ടീസ് നൽകിയിരുന്നു. നടപടിയിൽ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയ മന്ത്രിസഭായോഗം നോട്ടീസ് ഉടൻ പിൻവലിക്കണമെന്ന് ഗവർണറോട് ആവശ്യപ്പെട്ടിരുന്നു.

Story Highlights: Karnataka CM Siddaramaiah to file petition against governor’s sanction for prosecution in land scam case

More Headlines

തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
കെ മുരളീധരന്റെ പരാമർശത്തിനെതിരെ പത്മജ വേണുഗോപാൽ; കോൺഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷം
എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്
പി ശശിക്കെതിരെ പാർട്ടിക്ക് ഔദ്യോഗിക പരാതി നൽകി പി വി അൻവർ എംഎൽഎ
തൃശൂർ തോൽവി: കെ മുരളീധരന്റെ വിമർശനത്തിന് മറുപടിയുമായി പത്മജ വേണുഗോപാൽ
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: ഇന്ത്യൻ ജനാധിപത്യത്തിന്റെ മരണമണിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
ലബനനിലെ ആക്രമണം: ഹിസ്ബുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ
ഇസ്രായേൽ അധിനിവേശത്തിനെതിരെ യുഎൻ പ്രമേയം പാസായി; ഇന്ത്യ വിട്ടുനിന്നു
ഡൽഹിയിൽ അതിഷി മുഖ്യമന്ത്രിയാകും; നാല് മന്ത്രിമാർ തുടരും, ഒരു പുതുമുഖം

Related posts

Leave a Reply

Required fields are marked *