കണ്ണൂർ കളക്ടറുടെ മൊഴിയെടുപ്പ് തുടങ്ങി; ആറ് കാര്യങ്ങളിൽ അന്വേഷണം

Anjana

Kannur Collector statement investigation

കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ മൊഴിയെടുക്കൽ ആരംഭിച്ചു. ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ ഗീത IAS ആണ് മൊഴിയെടുക്കുന്നത്. പെട്രോൾ പമ്പ് NOC ഫയൽ പരിശോധനയ്ക്കായി സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥയാണ് എ ഗീത IAS. ആദ്യഘട്ടത്തിൽ കളക്ടറുടെ മൊഴിയാണ് രേഖപ്പെടുത്തുക. തുടർന്ന് എഡിഎമ്മിന്റെ ഓഫിസിലെ ഉദ്യോഗസ്ഥരുടെയും മൊഴി ഇന്നുതന്നെ രേഖപ്പെടുത്തും. കളക്ടറേറ്റിൽ തന്നെ ക്യാമ്പ് ചെയ്ത് വിശദമായ റിപ്പോർട്ട് തയ്യാറാക്കാനാണ് അന്വേഷണസംഘം നിലവിൽ തീരുമാനിച്ചിരിക്കുന്നത്.

റവന്യൂ വകുപ്പ് നിലവിൽ ആറ് കാര്യങ്ങളിലാണ് അന്വേഷണം നടത്തുന്നത്. എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ, പിപി ദിവ്യ ഉന്നയിച്ച ആരോപണങ്ങൾ, പിപി ദിവ്യയുടെ പക്കൽ തെളിവുണ്ടോ, NOC നൽകാൻ വൈകിയോ, NOC നൽകിയതിൽ അഴിമതിയുണ്ടോ തുടങ്ങിയവയാണ് പ്രധാന അന്വേഷണ വിഷയങ്ങൾ. ഈ കാര്യങ്ങളിലായിരിക്കും എ ഗീത IAS കളക്ടറോട് ചോദ്യങ്ങൾ ഉന്നയിക്കുക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതേസമയം, കണ്ണൂർ കളക്ടർ സ്ഥാനത്തുനിന്ന് അരുൺ കെ വിജയനെ മാറ്റാനുള്ള സാധ്യത വർധിക്കുകയാണ്. നവീന്റെ കുടുംബവും പത്തനംതിട്ട സിപിഐഎമ്മും എഡിഎമ്മിന്റെ ഓഫിസിലെ ചില ഉദ്യോഗസ്ഥരും യാത്രയയപ്പ് ദിവസത്തെ വിവാദ പ്രസംഗത്തിൽ കളക്ടറുടെ പെരുമാറ്റത്തിൽ അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഈ നീക്കം. എന്നാൽ, നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നും ചടങ്ങിന്റെ സംഘാടകൻ താനല്ലെന്നും കളക്ടർ വാദിക്കുന്നു. കളക്ടർ-എഡിഎം ബന്ധം സൗഹൃദപരമായിരുന്നില്ലെന്നും അവധി നൽകുന്നതിൽ കടുത്ത നിയന്ത്രണമുണ്ടായിരുന്നുവെന്നും നവീൻ ബാബുവിന്റെ കുടുംബം മൊഴി നൽകിയിട്ടുണ്ട്.

Story Highlights: Kannur District Collector Arun K Vijayan’s statement recorded as part of investigation into six matters by Revenue Department

Leave a Comment