കണ്ണൂർ◾ മട്ടന്നൂർ ഉളിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് 11 പേർക്ക് പരുക്ക്. കണ്ണൂരിൽ നിന്ന് മടിക്കേരിയിലേക്ക് പോകുകയായിരുന്ന കർണാടക രജിസ്ട്രേഷൻ ബസും എതിരെ വന്ന ലോറിയുമാണ് മട്ടന്നൂർ ഉളിയ്ക്കു സമീപത്ത് കൂട്ടിയിടിച്ചത്. ബസ് ഡ്രൈവർ ഉൾപ്പെടെ 11 പേർക്കാണ് പരിക്കേറ്റത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ബസിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ നാട്ടുകാർ ബസ് കുത്തി പൊളിച്ചാണ് പുറത്തെടുത്തത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവിൽ ആരുടെയും പരിക്ക് ഗുരുതരമല്ല. ഫയർ ഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
Story Highlights: Eleven individuals sustained injuries in a collision between a bus and a lorry in Mattannur, Kannur.