കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റവന്യൂവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കി. ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ എ. ഗീത ഐഎഎസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സമഗ്രമായ അന്വേഷണം നടത്തിയത്. റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയതായും അറിയുന്നു. നേരത്തെ ചീഫ് സെക്രട്ടറി ഈ റിപ്പോർട്ട് പരിശോധിച്ചിരുന്നു.
കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയന്റെയും റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും മൊഴികൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പമ്പുമായി ബന്ധപ്പെട്ട പരാമർശങ്ങളിൽ മനഃപൂർവം വൈകിപ്പിച്ചെന്ന കണ്ടെത്തലുകൾ റിപ്പോർട്ടിൽ ഇല്ല. തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞതായി കളക്ടറുടെ പരാമർശം ഉണ്ടെങ്കിലും, എന്തുദ്ദേശിച്ചാണ് പറഞ്ഞതെന്ന് വ്യക്തമാക്കിയിട്ടില്ല.
നാട്ടിലേക്ക് ട്രാൻസ്ഫറായി മടങ്ങാനിരിക്കെയാണ് നവീനെ കണ്ണൂരിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ കിട്ടിയപ്പോൾ സംഘടിപ്പിച്ച യാത്രയയപ്പിലാണ് പി പി ദിവ്യ നവീനെ വേദിയിലിരുത്തി അഴിമതി ആരോപണം ഉന്നയിച്ചത്. ഒരു പെട്രോൾ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നവീൻ ബാബു അഴിമതി നടത്തിയെന്ന് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു പി പി ദിവ്യയുടെ വിമർശനം.
Story Highlights: Revenue Department investigation finds no evidence of bribery by former Kannur ADM Naveen Babu