കന്നട സംവിധായകൻ ഗുരുപ്രസാദ് കടബാധ്യത മൂലം ആത്മഹത്യ ചെയ്തതാകാമെന്ന സംശയത്തിലാണ് പൊലീസ്. സംഭവത്തിൽ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. ഗുരുപ്രസാദിനെ സാമ്പത്തികമായ പ്രശ്നങ്ങൾ അലട്ടിയിരുന്നുവെന്ന് ഭാര്യ മൊഴി നൽകിയതായി പൊലീസ് വ്യക്തമാക്കി. സിനിമാനിര്മാണവുമായി ബന്ധപ്പെട്ട് കടബാധ്യതയുണ്ടായിരുന്നുവെന്നും ഭാര്യ സൂചിപ്പിച്ചിട്ടുണ്ട്. ഇതായിരിക്കാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
അപ്പാർട്ട്മെന്റിനുള്ളിൽ ആരും നുഴഞ്ഞുകയറിയതായി സൂചനകളില്ല. വാതില് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഒക്ടോബർ 25 -നാണ് ഭാര്യ സുമിത്ര അവസാനമായി ഗുരുപ്രസാദിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചത്. എന്നാൽ ഫോൺ അറ്റൻഡ് ചെയ്തില്ല. നവംബര് 3 ഞായറാഴ്ച അപാര്ട്മെന്റില് താമസിക്കുന്ന ജയറാം എന്നയാള് ദുര്ഗന്ധം വമിക്കുന്നുണ്ടെന്ന കാര്യം ഭാര്യയെ വിളിച്ച് അറിയിച്ചു. തുടര്ന്ന് വാതില് പൊളിച്ച് പരിശോധിച്ചപ്പോഴാണ് ഗുരുപ്രസാദിനെ മരിച്ചനിലയില് കണ്ടെത്തിയത്.
Also Read; കുഴല്പ്പണ കേസിലെ മൊഴി പരിശോധിക്കാന് മാധ്യമപ്രവര്ത്തകര്ക്ക് സമയം കിട്ടാത്തത് ജോലിത്തിരക്ക് കൊണ്ടായിരിക്കുമല്ലേ? പരിഹസിച്ച് മന്ത്രി പി രാജീവ്
ഇതുവരെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് എസ്പി സികെ ബാബ മാധ്യമങ്ങളോട് വ്യക്തമാക്കി. ഗുരുപ്രസാദ് സംവിധാനം ചെയ്ത രംഗനായക എന്ന ചിത്രത്തിന് ബോക്സോഫീസില് വലിയ പരാജയം നേരിടേണ്ടി വന്നിരുന്നു. അടുത്തിടെ ഗുരുപ്രസാദ് വീണ്ടും വിവാഹിതനായി. അഡേമ എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയായിരുന്നു മരണം.
Also Read; ഭാര്യയ്ക്ക് മുന്നിൽവെച്ച് ‘അങ്കിൾ’ എന്ന് വിളിച്ചു; ഭോപ്പാലിൽ തുണിക്കട ഉടമയെ ക്രൂരമായി മർദിച്ച് യുവാവും കൂട്ടുകാരും
Story Highlights: Kannada director Guruprasad suspected to have committed suicide due to financial troubles, police investigating