കന്നട സിനിമാ രംഗത്തെ പ്രമുഖ സംവിധായകനായിരുന്ന ഗുരുപ്രസാദ് (52) മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ മദനായകനഹള്ളിയിലുള്ള അപ്പാർട്ട്മെന്റിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങൾക്ക് മുമ്പ് ഗുരുപ്രസാദ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം.
മാത, എഡ്ഡെലു മഞ്ജുനാഥ, ഡയറക്ടേഴ്സ് സ്പെഷൽ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായിരുന്നു ഗുരുപ്രസാദ്. അദ്ദേഹത്തിന്റെ അവസാന ചിത്രമായ രംഗനായക ബോക്സോഫീസിൽ വൻ പരാജയം നേരിട്ടിരുന്നു. ഇതിനെ തുടർന്ന് കടക്കെണിയിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഈ അടുത്തിടെ ഗുരുപ്രസാദ് വീണ്ടും വിവാഹിതനായിരുന്നു എന്നതും ശ്രദ്ധേയമാണ്.
അഡേമ എന്ന പുതിയ ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് സംവിധായകന്റെ അപ്രതീക്ഷിത വിയോഗം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗുരുപ്രസാദിന്റെ മരണം കന്നഡ സിനിമാ ലോകത്തിന് കനത്ത ആഘാതമാണ് ഏൽപ്പിച്ചിരിക്കുന്നത്.
Story Highlights: Kannada film director Guruprasad found dead in Bengaluru apartment, suspected suicide due to financial troubles