3-Second Slideshow

എനിക്കാവതില്ലേ പൂക്കാതിരിക്കാൻ, കണിക്കൊന്നയല്ലേ, വിഷുക്കാലമല്ലേ; വിഷുവിനു പിന്നിലെ ‘കണിക്കൊന്നക്കഥ’

നിവ ലേഖകൻ

Kanikkonna Flower

ഐതിഹ്യങ്ങൾക്കും കെട്ടുകഥകൾക്കും പഞ്ഞമില്ലാത്ത നാട്ടിൽ ‘കണിക്കൊന്ന’യ്ക്കു പിന്നിലുമുണ്ടൊരു കഥ
നാളെ വിഷുവാണല്ലോ. വിഷുവിനു പിന്നിലുമുണ്ട് കഥകൾ. കണി കാണുന്ന അപൂർവാനുഭവത്തിനു പിന്നിലുമുണ്ട് ഐതിഹ്യം. കണിക്കൊന്നയാണല്ലോ വിഷുന്റെ ഹൈലൈറ്റ്. വിഷു ആകുമ്പോൾ പൂക്കും, പിന്നാലെ കൊഴിയും. അതിനുമപ്പുറം എന്തുണ്ടെന്ന് പലരും ചിന്തിച്ചിരിക്കാം. പലരും പറഞ്ഞ് കേട്ടിട്ടും ഉണ്ടാകില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

‘‘എനിക്കാവതില്ലേ പൂക്കാതിരിക്കാൻ
കണിക്കൊന്നയല്ലേ, വിഷുക്കാലമല്ലേ,
എനിക്കാവതില്ലേ പൂക്കാതിരിക്കാൻ…!!’’

കവി അയ്യപ്പ പണിക്കരുടെ വരികളാണ്. പൂക്കാതിരിക്കാൻ ആവതില്ലാത്ത കൊന്ന മരം പൂത്ത് തളിർത്ത് കണിയായും കനവായും പടർന്നു കൊണ്ടിരിക്കുന്നു. ഈ കണിക്കൊന്നയ്ക്ക് പിന്നിലെ കെട്ടുകഥ രസകരമാണ്.

ത്രേതാ യുഗത്തിൽ വനവാസത്തിനിടെ കാണാതായ സീതാ ദേവിയേ അന്വേഷിക്കാനായി ശ്രീരാമൻ ഇറങ്ങിത്തിരിച്ചപ്പോൾ വഴി മധ്യേ സുഗ്രീവനെ കണ്ട കഥ കേട്ടിട്ടുണ്ടല്ലോ. ബാലിയെ ഭൂമുഖത്ത് നിന്നും ഇല്ലാതെയാക്കാൻ സുഗ്രീവൻ സഹായം തേടുന്നത് ശ്രീരാമനോടാണ്. ബാലിയെ ശ്രീരാമൻ ഒളിയമ്പെയ്ത് കൊന്നത് ഒരു മരത്തിന്റെ പിന്നിൽ മറഞ്ഞു നിന്നായിരുന്നു. ഈ മരത്തെ ബാലിയുടെ പിൻഗാമികൾ ബാലിയെ ‘കൊന്ന’ മരം എന്ന് വിളിച്ചു. അത് പിന്നീടത് കൊന്ന മരമായി മാറി. പാവം ആ മരത്തിന് വല്ലാതെ വിഷമമായത്രേ. ഒരു തെറ്റും ചെയ്യാത്ത തനിക്ക് ഇങ്ങിനെ ഒരു അപവാദം കേൾക്കേണ്ടി വന്നല്ലോ എന്നോർത്ത് മരം പരിതപിച്ചു. മരം ശ്രീരാമനെ സ്മരിച്ചു. ശ്രീരാമൻ മരത്തിനു മുന്നിൽ പ്രത്യക്ഷനായി.

മരം സങ്കടത്തോടെ ചോദിച്ചു, ‘‘അല്ലയോ ഭഗവാനേ, എന്റെ പിന്നിൽ മറഞ്ഞു നിന്ന് ബാലിയെ വധിച്ചത് അങ്ങല്ലേ…? എന്നാൽ കൊന്ന മരം എന്ന് എന്നെയാണ് എല്ലാവരും വിളിക്കുന്നത്. എനിക്ക് ഈ പഴി താങ്ങുവാന് വയ്യ. അങ്ങ് തന്നെ ഇതിന് പരിഹാരം കണ്ടെത്തി തരാൻ ദയവുണ്ടാകണം..’’

ശ്രീരാമൻ പറഞ്ഞു, ‘‘പൂർവ ജന്മത്തിൽ നീ ഒരു മഹാത്മാവിനെതിരെ തെറ്റിദ്ധാരണ മൂലം ചെയ്യാത്ത കുറ്റം ആരോപിച്ചു. പിന്നീട് സത്യം മനസ്സിലാക്കി ക്ഷമാപണം ചെയ്തെങ്കിലും ആ കര്മ്മ ഫലം അനുഭവിക്കുക തന്നെ വേണം. ഈ നാമം നിന്നെ വിട്ട് പോകില്ല. എന്നാൽ എന്നോടു കൂടി സംഗമുണ്ടയതുകൊണ്ട് നിനക്കും നിന്റെ വര്ഗ്ഗത്തില്പ്പെട്ടവര്ക്കും ഭാവിയിൽ ഒരു സൗഭാഗ്യം ലഭിക്കും. കാത്തിരിക്കുക.”

  നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: മാറ്റം അനിവാര്യമെന്ന് സാദിഖലി ശിഹാബ് തങ്ങൾ

ശ്രീരാന്റെ വാക്കുകൾ അക്ഷരം പ്രതി അനുസരിച്ച് കൊന്ന മരം കാത്തിരുന്നു. ത്രേതാ യുഗം കഴിഞ്ഞ് കലി യുഗമെത്തി. ശ്രീകൃഷ്ണന്റെ അവതാരപ്പിറവിയെത്തി. ശ്രീകൃഷ്ണ പ്രതിഷ്ഠയുള്ള ഗുരുവായൂരില് ഒരു കുട്ടി ശ്രീകൃഷ്ണന് പ്രിയപ്പെട്ടവനായി. ഉണ്ണിക്കണ്ണനെ ആ ഉണ്ണിയെന്ന് തന്നെ വിളിപ്പേരുള്ള ആ കുട്ടി കളിക്കൂട്ടുകാരനായി കണ്ടു. ഉണ്ണിയുടെ നിഷ്കളങ്കതയിൽ ആകൃഷ്ടനായ ഉണ്ണിക്കണ്ണൻ ആ കുട്ടിയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു. ഉണ്ണി എപ്പോള് വിളിച്ചാലും കണ്ണന് കൂടെ ചെല്ലും. തൊടിയിലും പാടത്തും പറമ്പിലുമെല്ലാം രണ്ട് പേരും കളിച്ചു നടക്കും. അക്കാര്യം ഉണ്ണി പറയുമ്പോള് ആരും വിശ്വസിച്ചിരുന്നില്ല. ഉണ്ണിയുടെ വെറും സങ്കൽപ്പം മാത്രമായി പലരും കരുതി.

ഒരു ദിവസം ക്ഷേത്രത്തിൽ തിളക്കമേറെയുള്ള ഒരു സവിശേഷ സ്വർണ മാല ഒരു ഭക്തന് ഗുരുവായൂരമ്പല നടയിൽ സമര്പ്പിച്ചു. അന്ന് ആ മാലയും ഇട്ടു കൊണ്ടാണ് ഉണ്ണിക്കണ്ണന് തന്റെ കൂട്ടുകാരനായ ഉണ്ണിയെ കാണാനെത്തിയത്. ഉണ്ണിക്കണ്ണന്റെ മാല കണ്ടാപ്പോൾ ഉണ്ണിയ്ക്ക് അത് അണിയാന് മോഹം തോന്നി. ഉണ്ണിയെ ആഗ്രഹം തിരിച്ചറിഞ്ഞ ഉണ്ണിക്കണ്ണൻ അത് അവന് സമ്മാനിച്ചു.

വൈകിട്ട് ഗുരാവായൂരമ്പല നട തുറന്നപ്പോൾ മാല കാണാത്തത് പൂജാരി ശ്രദ്ധിച്ചു. തുടർന്ന് അന്വേഷണം ആരംഭിച്ചു. ആ സമയം കുഞ്ഞിന്റെ കയ്യില് വില പിടിപ്പുള്ള മാല കണ്ട മാതാപിതാക്കൾ അവന് പറഞ്ഞതൊന്നും വിശ്വസിച്ചില്ല. അവനെയും കൂട്ടി ക്ഷേത്രത്തിലേക്ക് വന്നു. അപ്പോഴും ഉണ്ണി ഇത് തനിക്ക് ഉണ്ണിക്കണ്ണൻ സമ്മാനിച്ചതാണെന്ന് പറഞ്ഞു കൊണ്ടേയിരുന്നു. ആരും അത് വിശ്വസിച്ചില്ല. കുട്ടി മോഷ്ടിച്ചതാണ് എന്ന് കരുതി അവനെ ശിക്ഷിക്കാൻ ഒരുങ്ങി. പേടിച്ചരണ്ട കുഞ്ഞ് തന്റെ കഴുത്തിൽ നിന്നും മാല ഊരിയെടുത്ത് ദേഷ്യത്തോടെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു.

എന്നിട്ട് പറഞ്ഞു, ‘‘കണ്ണാ, നീ എന്റെ ചങ്ങാതിയല്ല. ആണെങ്കിൽ എന്നെ ശിക്ഷിക്കരുതെന്നും നിന്റെ സമ്മാനമാണെന്നും ഇവരോട് പറയുമായിരുന്നു. നിന്റെ ചങ്ങാത്തം എനിക്ക് വേണ്ട. ഈ മാലയും..’’

ഉണ്ണിയുടെ പെട്ടെന്നുള്ള പ്രതികരണം കണ്ട് കണ്ടു നിന്നവർ വാ പൊളിച്ചു. ‘‘ഇവനിത്ര ധിക്കാരമോ..’’ എന്നുള്ള രീതിയിൽ പലരും പരസ്പരം പിറു പിറുത്തു. ഉണ്ണി വലിച്ചെറിഞ്ഞ ആ മാല ചെന്ന് വീണത് അവിടെ നിന്നിരുന്ന ഒരു കൊന്ന മരത്തിലാണ്. അത്ഭുതമെന്നു പറയട്ടെ, കുറച്ചു നിമിഷങ്ങൾക്കുള്ളിൽ ആ മരം മുഴുവനും സ്വർണ നിറത്തിലുള്ള മനോഹരമായ പൂക്കളാൽ നിറഞ്ഞു.

  വനിതാ സിപിഒ റാങ്ക് ലിസ്റ്റ്: സമരം ശക്തമാക്കി റാങ്ക് ഹോൾഡേഴ്സ്

ആ സമയത്ത് ശ്രീകോവിലില് നിന്നും അശരീരി മുഴങ്ങി, ‘‘ഇത് എന്റെ ഭക്തനു ഞാന് നല്കിയ നിയോഗമാണ്. ഈ പൂക്കളാല് അലങ്കരിച്ച് എന്നെ കണി കാണുമ്പോള് എല്ലാവിധ ഐശ്വര്യവും സമ്പല് സമൃദ്ധിയും ഉണ്ടാകും. മാത്രമല്ല ഈ പൂക്കള് കണി കാണുന്നത് മൂലം ദുഷ്ക്കീര്ത്തി കേള്ക്കേണ്ടാതായി വരില്ല…’’

അന്ന് മുതലാണത്രേ കൊന്ന പൂത്തു തുടങ്ങിയത്. ഗുരുവായൂരപ്പന്റെ അനുഗ്രഹത്താല് കണിക്കൊന്ന എല്ലാ മനസ്സുകളിലും സന്തോഷത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും പ്രതീകമായി അന്നു മുതൽ സ്ഥാനം പിടിച്ചു. അങ്ങനെ ബാലിയെ‘കൊന്ന’ മരത്തിന്റെ പേര് ‘കണിക്കൊന്ന’യെന്നായി. വിഷുവിനു കണി കാണാൻ കൊന്നയില്ലാത്തത് ചിന്തിക്കാൻ പോലും പറ്റാതെയായി.

ഐതിഹ്യങ്ങൾക്കും കെട്ടുകഥകൾക്കും പഞ്ഞമില്ലാത്ത നാട്ടിൽ ‘കണിക്കൊന്ന’യ്ക്കു പിന്നിൽ പറഞ്ഞ് കേൾക്കുന്ന കഥയാണിത്. നാളെ വിഷുവാണ്. സന്തോഷത്തിന്റെ കണിക്കൊന്നപ്പൂക്കൾ കണി കണ്ട് മലയാളക്കര ഉണരുന്ന ദിനം. പടക്കം പൊട്ടിച്ചും വിഷു സദ്യയൊരുക്കിയും ഏവരും വിഷു ആഘോഷിക്കുന്നു. ഏവർക്കും ‘നിവാ ഡേയിലി’യുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.

Story Highlights: The article explores the legend behind the Kanikkonna flower, a symbol of prosperity and happiness during the Vishu festival in Kerala.

Related Posts
ഓപ്പറേഷൻ ഡി-ഹണ്ട്: സംസ്ഥാന വ്യാപകമായി റെയ്ഡ്; 137 പേർ അറസ്റ്റിൽ
Operation D-Hunt

ഏപ്രിൽ 13ന് സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഡി-ഹണ്ടിൽ 137 പേർ അറസ്റ്റിലായി. Read more

കൊല്ലം കുളനടയിൽ അങ്കണവാടി കം ക്രഷ് വർക്കർ നിയമനം
Anganwadi Recruitment

കൊല്ലം ജില്ലയിലെ കുളനട ഗ്രാമപഞ്ചായത്തിലെ ഞെട്ടൂരിൽ അങ്കണവാടി കം ക്രഷ് വർക്കർ നിയമനത്തിന് Read more

കിഫ്ബി സിഇഒ സ്ഥാനത്ത് നിന്ന് രാജിവെക്കില്ലെന്ന് കെ.എം. എബ്രഹാം
KM Abraham KIIFB

കിഫ്ബി സിഇഒ സ്ഥാനത്ത് നിന്ന് രാജിവെക്കില്ലെന്ന് കെ.എം. എബ്രഹാം വ്യക്തമാക്കി. സിബിഐ അന്വേഷണത്തെ Read more

നെടുമ്പാശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട; തമിഴ്നാട് സ്വദേശി അറസ്റ്റിൽ
Nedumbassery Airport drug bust

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 1190 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. മുപ്പത്തിയഞ്ചു ലക്ഷത്തി എഴുപതിനായിരം Read more

  ഐ.ബി. ഉദ്യോഗസ്ഥന്റെ മരണം: സുകാന്ത് സുരേഷിനെതിരെ വകുപ്പുതല നടപടി ഉടൻ
മദ്യപിച്ച് വാഹനമോടിച്ച പോലീസ് ഉദ്യോഗസ്ഥൻ സസ്പെൻഡിൽ
Drunk Driving Accident

തൃശ്ശൂർ മാളയിൽ മദ്യപിച്ച് അമിതവേഗത്തിൽ കാർ ഓടിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. Read more

കേരളത്തിൽ ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്; അതിശക്തമായ മഴയ്ക്ക് സാധ്യത
Kerala Rainfall Alert

കേരളത്തിൽ ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് Read more

കിളിമാനൂരിൽ പൊലീസിന് നേരെ ആക്രമണം; നാല് പേർ അറസ്റ്റിൽ
Kilimanoor police attack

കിളിമാനൂരിൽ ഗാനമേളയ്ക്കിടെയുണ്ടായ സംഘർഷത്തിനിടെ പൊലീസിന് നേരെ ആക്രമണം. സബ് ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്ന് Read more

ഇംഗ്ലീഷ് പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ; NCERT തീരുമാനത്തെ ശിവൻകുട്ടി വിമർശിച്ചു
Hindi titles for English textbooks

ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ നൽകാനുള്ള NCERTയുടെ തീരുമാനം യുക്തിരഹിതവും സാംസ്കാരിക Read more

ഓണ്ലൈന് ടാക്സിയുടെ മറവില് ലഹരിമരുന്ന് വില്പന: ഡ്രൈവര് അറസ്റ്റില്
drug dealing

കാക്കനാട്ടിൽ ഓൺലൈൻ ടാക്സിയിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ ഡ്രൈവർ അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി Read more

ചീഫ് സെക്രട്ടറിക്കെതിരെ എൻ. പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
N. Prashanth

ഐ.എ.എസ് തലപ്പത്തെ തർക്കങ്ങൾക്കിടെ ചീഫ് സെക്രട്ടറിയെ വിമർശിച്ച് എൻ. പ്രശാന്ത്. ഹിയറിങ്ങുമായി ബന്ധപ്പെട്ട് Read more