Headlines

Politics

കങ്കണ റണാവത്തിനെ കാണാൻ ആധാർ കാർഡ് വേണം; പുതിയ സന്ദർശക നിയമം വിവാദത്തിൽ

കങ്കണ റണാവത്തിനെ കാണാൻ ആധാർ കാർഡ് വേണം; പുതിയ സന്ദർശക നിയമം വിവാദത്തിൽ

ബിജെപി എംപിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത് തന്നെ കാണാനെത്തുന്ന വോട്ടർമാർക്കായി പുതിയ സന്ദർശക നിയമം പ്രഖ്യാപിച്ചു. ഹിമാചൽ പ്രദേശിലെ മാണ്ഡി ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാർ തന്നെ കാണാൻ വരുമ്പോൾ ആധാർ കാർഡ് കൈയ്യിൽ കരുതണമെന്നും എന്താവശ്യത്തിനാണ് വരുന്നതെന്ന് കടലാസിൽ എഴുതിക്കൊണ്ടുവരണമെന്നും കങ്കണ ആവശ്യപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഹിമാചൽ പ്രദേശ് വിനോദസഞ്ചാരികൾ ധാരാളമെത്തുന്ന സ്ഥലമായതിനാൽ മാണ്ഡിയിൽ നിന്നുള്ളവർ ആധാർ കാർഡ് കൈയ്യിൽ കരുതേണ്ടത് അത്യാവശ്യമാണെന്ന് കങ്കണ വ്യക്തമാക്കി. മണ്ഡലവുമായി ബന്ധപ്പെട്ട വിവരങ്ങൾ കത്തിൽ എഴുതണമെന്നും അങ്ങനെ ചെയ്താൽ അസൗകര്യം നേരിടേണ്ടി വരില്ലെന്നും അവർ പറഞ്ഞു. വിനോദസഞ്ചാരികൾ ധാരാളമെത്തുന്നതിനാൽ സാധാരണക്കാർ അസൗകര്യം നേരിടുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ഹിമാചലിന്റെ വടക്കൻ മേഖലയിൽ നിന്നുള്ളവർക്ക് മണാലിയിലെ തന്റെ വീട് സന്ദർശിക്കാമെന്നും മാണ്ഡിയിലുള്ളവർക്ക് നഗരത്തിലെ തന്റെ ഓഫീസ് സന്ദർശിക്കാമെന്നും കങ്കണ വ്യക്തമാക്കി. ആവശ്യങ്ങൾക്ക് തന്നെ നേരിട്ട് കാണുന്നതാണ് നല്ലതെന്നും അവർ പറഞ്ഞു. എന്നാൽ, കങ്കണയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാവ് വിക്രമാദിത്യ സിംഗ് വിമർശനവുമായി രംഗത്തെത്തി. ഒരു ജനപ്രതിനിധി തന്റെ പാർലമെന്റ് മണ്ഡലത്തിലെ ജനങ്ങളോട് അവരെ കാണാൻ ആധാർ കാർഡ് കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നത് ഉചിതമല്ലെന്ന് അദ്ദേഹം വിമർശിച്ചു.

More Headlines

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: പ്രതിപക്ഷവുമായി ചർച്ച നടത്തുമെന്ന് കേന്ദ്രസർക്കാർ
എഡിജിപി എം.ആർ അജിത് കുമാറിനെതിരായ പരാതികളിൽ അന്വേഷണം വേണ്ടെന്ന് വിജിലൻസ്
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
കേരളം ഐസിസ് റിക്രൂട്ട്‌മെന്റ് കേന്ദ്രമെന്ന പി ജയരാജന്റെ പ്രസ്താവനയിൽ വിശദീകരണം ആവശ്യപ്പെട്ട് വി ഡി സ...
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയെന്ന് വി.ഡി സതീശൻ
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിർദ്ദേശം ഇന്ത്യയുടെ വൈവിധ്യത്തിന് എതിർ: രമേശ് ചെന്നിത്തല
വയനാട് പുനരധിവാസത്തിന് തടസ്സം സൃഷ്ടിക്കുന്ന കള്ളപ്രചരണങ്ങൾക്കെതിരെ സിപിഐഎം
രാഹുൽ ഗാന്ധിക്കെതിരായ ഭീഷണി: സംരക്ഷണം ഉറപ്പാക്കണമെന്ന് സ്റ്റാലിൻ

Related posts