കാർഷിക നിയമങ്ങൾ: പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞ് കങ്കണ റണൗത്.

Anjana

Kangana Ranaut farm laws statement

ന്യൂഡൽഹി: കർഷക സമരത്തെ തുടർന്ന് പിൻവലിച്ച മൂന്ന് കാർഷിക പരിഷ്കരണ നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്ന പ്രസ്താവന പിൻവലിച്ച് നടിയും എം.പിയുമായ കങ്കണ റണൗത്. മാണ്ഡി എംപിയുടെ അഭിപ്രായത്തെ ബി.ജെ.പിയും തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് പരസ്യമായി മാപ്പ് പറഞ്ഞ് കങ്കണ രംഗത്തെത്തിയത്. തന്റെ വ്യക്തിപരമായ നിലപാടായിരുന്നു അതെന്നും വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ തിരിച്ചെടുക്കുകയാണെന്നും കങ്കണ റണൗത് പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ ദിവസമാണ് വൻ പ്രക്ഷോഭങ്ങളെത്തുടർന്ന് മോദി സർക്കാരിന് പിൻവലിക്കേണ്ടി വന്ന കാർഷിക ബില്ലുകൾ വീണ്ടും കൊണ്ടുവരണമെന്ന ആവശ്യവുമായി കങ്കണ റണൗത് എത്തിയത്. കർഷകർതന്നെ ഇക്കാര്യം ആവശ്യപ്പെടണമെന്നായിരുന്നു എംപി ആവശ്യപ്പെട്ടത്. ഇതിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്ത് വന്നിരുന്നു. കോൺഗ്രസ് കർഷകർക്കൊപ്പമുണ്ടെന്നും മോദിയും അദ്ദേഹത്തിന്റെ എംപിമാരും എത്രശ്രമിച്ചാലും കാർഷിക ബില്ലുകൾ തിരികെ കൊണ്ടുവരാൻ അനുവദിക്കില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി.

‘ഞാൻ വെറുമൊരു സിനിമ താരം മാത്രമല്ല, ഒരു ബിജെപി പ്രവർത്തക കൂടിയാണെന്ന് സ്വയം ഓർമ്മിക്കേണ്ടിയിരിക്കുന്നു. അതിനാൽ എന്റെ അഭിപ്രായങ്ങൾ വ്യക്തിപരമായി മാത്രം കണക്കാക്കപ്പെടുകയില്ല. അത് എന്റെ പാർട്ടിയെ കൂടിയാണ് ബാധിക്കുക. അതിനാൽ എന്റെ അഭിപ്രായമോ, വാക്കുകളോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഞാൻ എന്റെ വാക്കുകൾ പിൻവലിക്കുന്നു’. കങ്കണ പറഞ്ഞു. കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസ്താവനയിൽ ബിജെപി നേതൃത്വം കങ്കണയെ ശാസിച്ചിരുന്നു. ഇത് പാർട്ടിയുടെ നിലപാടല്ലെന്ന് ബിജെപിക്ക് വിശദീകരണമിറക്കേണ്ടിയും വന്നിരുന്നു.

  ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി രേഖ ഗുപ്ത

Story Highlights: Kangana Ranaut retracts statement on reintroducing farm laws, apologizes for personal views

Related Posts
കങ്കണയും ജാവേദ് അക്തറും തമ്മിലുള്ള മാനനഷ്ടക്കേസ് ഒത്തുതീർപ്പായി
Kangana Ranaut

നാല് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ കങ്കണ റണാവത്തും ജാവേദ് അക്തറും തമ്മിലുള്ള മാനനഷ്ടക്കേസ് ഒത്തുതീർപ്പായി. Read more

ശശി തരൂരിനെ ബിജെപിയിലേക്ക് ക്ഷണിച്ച് പദ്മജ വേണുഗോപാൽ
Shashi Tharoor

കോൺഗ്രസ് നേതാവ് ശശി തരൂരിനെ ബിജെപിയിലേക്ക് ക്ഷണിച്ചു കൊണ്ട് ബിജെപി നേതാവ് പദ്മജ Read more

  ആശാ വർക്കേഴ്‌സ് സമരം: കുടിശിക ലഭിച്ചെങ്കിലും സമരം തുടരും
ഹിന്ദി അടിച്ചേൽപ്പിക്കുന്നതിൽ പ്രതിഷേധിച്ച് നടി രഞ്ജന നാച്ചിയാർ ബിജെപി വിട്ടു
Ranjana Nachiyaar

തമിഴ്‌നാട്ടിലെ ത്രിഭാഷാ നയത്തിനെതിരെ പ്രതിഷേധിച്ച് നടി രഞ്ജന നാച്ചിയാർ ബിജെപിയിൽ നിന്ന് രാജിവച്ചു. Read more

ബിജെപി സർക്കാരിനെ ഫാസിസ്റ്റ് എന്ന് വിളിച്ചിട്ടില്ല: എ.കെ. ബാലൻ
A.K. Balan

ബിജെപി സർക്കാരിനെ ഫാസിസ്റ്റ് സർക്കാർ എന്ന് വിശേഷിപ്പിച്ചിട്ടില്ലെന്ന് സിപിഐഎം നേതാവ് എ.കെ. ബാലൻ Read more

ശശി തരൂർ വേറിട്ട വ്യക്തിത്വം; ഏത് പാർട്ടിയിലായാലും പിന്തുണയ്ക്കും: എം മുകുന്ദൻ
Shashi Tharoor

ഇന്ത്യൻ രാഷ്ട്രീയത്തിൽ ശശി തരൂർ വേറിട്ട വ്യക്തിത്വമാണെന്ന് എം മുകുന്ദൻ. ഏത് പാർട്ടിയിലായാലും Read more

ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി രേഖ ഗുപ്ത
Rekha Gupta

ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി ബിജെപി നേതാവ് രേഖ ഗുപ്ത ചുമതലയേൽക്കും. നാളെ ഉച്ചയ്ക്ക് Read more

  ബിജെപി സർക്കാരിനെ ഫാസിസ്റ്റ് എന്ന് വിളിച്ചിട്ടില്ല: എ.കെ. ബാലൻ
രേഖ ഗുപ്ത ഡൽഹി മുഖ്യമന്ത്രി
Rekha Gupta

ബിജെപി നേതാവ് രേഖ ഗുപ്ത ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി. ഷാലിമാർ ബാഗ് മണ്ഡലത്തിൽ Read more

കുംഭമേള ‘മൃത്യു കുംഭം’; മമതയ്‌ക്കെതിരെ ബിജെപി
Kumbh Mela

കുംഭമേളയെ 'മൃത്യു കുംഭം' എന്ന് വിശേഷിപ്പിച്ച മമത ബാനർജിയുടെ പ്രസ്താവന വിവാദമായി. മമത Read more

തിരഞ്ഞെടുപ്പ് പരാജയങ്ങൾ: ഭാരവാഹികൾ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഖർഗെ
Mallikarjun Kharge

തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഭാരവാഹികൾക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. Read more

ഡൽഹി മുഖ്യമന്ത്രിയെ ഇന്നറിയാം; സത്യപ്രതിജ്ഞ ചടങ്ങ് നാളെ
Delhi CM

ഡൽഹിയിലെ പുതിയ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. നിയുക്ത എംഎൽഎമാരുടെ യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനം. Read more

Leave a Comment