കമലാ ഹാരിസ് തെരഞ്ഞെടുപ്പ് ഫലം അംഗീകരിച്ചു; ട്രംപിന് അഭിനന്ദനം

Anjana

Updated on:

Kamala Harris US election results
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അംഗീകരിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസ് രംഗത്തെത്തി. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും നിയുക്ത യു.എസ്. പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനെ ഫോണില്‍വിളിച്ച് അഭിനന്ദിച്ച കമല, സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുക എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വമാണെന്നും അത് സ്വേച്ഛാധിപത്യത്തില്‍ നിന്ന് വ്യത്യസ്തമാക്കുന്നതാണെന്നും അവർ ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് കമലാ ഹാരിസ് പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് പരാജയത്തില്‍ ദുഖിക്കാതെ രാജ്യത്തിനായുള്ള പ്രവർത്തനങ്ങൾ തുടരാന്‍ അവർ അണികളോട് ആഹ്വാനം ചെയ്തു. താന്‍ നടത്തിയ പ്രചാരണത്തിലും അതിന്റെ രീതിയിലും അഭിമാനമുണ്ടെന്ന് കമല പറഞ്ഞു. വിവിധ സമൂഹങ്ങളെയും കൂട്ടുകെട്ടുകളെയും ഒന്നിപ്പിക്കുന്നതായിരുന്നു തന്റെ പ്രചാരണമെന്നും അവർ വ്യക്തമാക്കി. രാജ്യത്തോടുള്ള സ്നേഹവും അമേരിക്കയുടെ ശോഭനമായ ഭാവിയിലുള്ള പ്രതീക്ഷയുമാണ് തന്നെയും സഹപ്രവർത്തകരെയും ഒന്നിപ്പിച്ചതെന്ന് കമലാ ഹാരിസ് പറഞ്ഞു. ഇരുണ്ടകാലത്തിലേക്കാണ് പ്രവേശിക്കുന്നതെന്ന് പലരും കരുതുന്നുണ്ടെങ്കിലും അങ്ങനെയാവില്ലെന്ന് പ്രതീക്ഷിക്കാമെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, ട്രംപിന്റെ വിജയത്തോടൊപ്പം സെനറ്റിലും യുഎസ്‌ കോൺഗ്രസിലും റിപ്പബ്ലിക്കൻ പാർട്ടി പിടിമുറുക്കിയതായും റിപ്പോർട്ടുകളുണ്ട്. Story Highlights: Kamala Harris accepts US election results, congratulates Trump, and pledges peaceful transition

Leave a Comment