വിളിപ്പേരുകൾ വേണ്ട; ലളിതമായി വിളിക്കണമെന്ന് കമൽ ഹാസൻ

Anjana

Kamal Haasan honorific titles

തെന്നിന്ത്യൻ സിനിമാ താരം കമൽ ഹാസൻ തനിക്കായി ‘ഉലകനായകൻ’ ഉൾപ്പെടെയുള്ള വിളിപ്പേരുകൾ ഉപയോഗിക്കരുതെന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ്. ഇംഗ്ലീഷിലും തമിഴിലുമായി എഴുതിയ വിശദമായ കുറിപ്പിലൂടെയാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്. വിളിപ്പേരുകളിലൂടെ പ്രകടമാകുന്ന സ്നേഹത്തെയും ബഹുമാനത്തെയും താൻ ആഴത്തിൽ അഭിനന്ദിക്കുന്നുണ്ടെങ്കിലും, കലാകാരനെ കലയ്ക്ക് മുകളിൽ ഉയർത്താൻ പാടില്ലെന്നാണ് തന്റെ വിശ്വാസമെന്ന് അദ്ദേഹം വ്യക്തമാക്കി.

സിനിമയെന്നത് എണ്ണമറ്റ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും പ്രേക്ഷകരുടെയും സംഭാവനകളാൽ രൂപപ്പെട്ട കൂട്ടായ സൃഷ്ടിയാണെന്ന് കമൽഹാസൻ ചൂണ്ടിക്കാട്ടി. തന്നെ കമൽഹാസൻ, കമൽ, കെഎച്ച് എന്നിങ്ങനെ ലളിതമായി വിളിക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭ്യർഥന. ആരാധകരും മാധ്യമങ്ങളും സഹപ്രവർത്തകരും രാഷ്ട്രീയ അനുയായികളും ഇത് മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ആഗ്രഹത്തിൽ നിന്നാണ് ഈ തീരുമാനമുണ്ടായതെന്ന് കമൽഹാസൻ വ്യക്തമാക്കി. കാലങ്ങളോളമുള്ള ആരാധകരുടെ അചഞ്ചലമായ പിന്തുണയ്ക്കും സഹാനുഭൂതിക്കും അദ്ദേഹം നന്ദി പറഞ്ഞു. നിരന്തരം പഠിക്കാനും വളരാനും പരിശ്രമിക്കുന്ന ഒരു സിനിമാ വിദ്യാർഥി എന്ന നിലയിലാണ് താൻ തന്റെ യാത്ര തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്തിടെ തമിഴ് താരം അജിത്തും ‘തല’ പോലുള്ള അഭിസംബോധനകൾ നടത്തരുതെന്ന് അഭ്യർഥിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.

Story Highlights: Kamal Haasan requests fans and media to avoid using honorific titles, emphasizing focus on work and collective nature of cinema.

Leave a Comment