ചെന്നൈ◾: നടനും മക്കൾ നീതി മய்யം തലവനുമായ കമൽ ഹാസൻ രാജ്യസഭാ എം.പി.യായി സത്യപ്രതിജ്ഞ ചെയ്തു. പാർലമെന്റിലേക്കുള്ള യാത്ര തനിക്ക് ഏറെ അഭിമാനകരമാണെന്നും തന്നെ ഏൽപ്പിക്കുന്ന പ്രതീക്ഷകളെക്കുറിച്ച് ബോധ്യമുണ്ടെന്നും അദ്ദേഹം നേരത്തെ പ്രതികരിച്ചിരുന്നു. വ്യാഴാഴ്ച തമിഴ്നാട്ടിൽ നിന്നുള്ള ആറ് രാജ്യസഭാംഗങ്ങൾ കാലാവധി പൂർത്തിയാക്കി വിരമിച്ചിരുന്നു.
കമൽ ഹാസൻ തമിഴിലാണ് സത്യപ്രതിജ്ഞ ചെയ്തത്. നേരത്തെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, മറ്റു കക്ഷി നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പത്രിക സമർപ്പിച്ചത്. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നിന്നും മക്കൾ നീതി മய்யം വിട്ടുനിൽക്കാൻ തീരുമാനിച്ചിരുന്നു. നിരവധി കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ടെന്നും കമലഹാസൻ പറഞ്ഞു.
ഡി.എം.കെക്ക് പിന്തുണ പ്രഖ്യാപിച്ചതിനെ തുടർന്നാണ് കമലഹാസന് ഡി.എം.കെ രാജ്യസഭാ സീറ്റ് നൽകിയത്. അതേസമയം, ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം, ഉപരാഷ്ട്രപതിയുടെ അപ്രതീക്ഷിത രാജി തുടങ്ങിയ വിഷയങ്ങളിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമായി. പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. ലോക്സഭാ രണ്ടുമണിവരെ പിരിഞ്ഞു.
#WATCH | Makkal Needhi Maiam chief and actor Kamal Haasan takes oath as a Member of the Rajya Sabha, in Tamil.
Source: Sansad TV/ YouTube pic.twitter.com/cmDio7srJL
— ANI (@ANI) July 25, 2025
Also read- ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്ന കാര്യം പരിഗണനയിലെന്ന് ആര്ജെഡി
തമിഴ്നാട്ടിലെ ആറ് രാജ്യസഭാംഗങ്ങളുടെ കാലാവധി പൂര്ത്തിയായതിനെ തുടര്ന്ന് കമല്ഹാസന് രാജ്യസഭ എം.പി.യായി സത്യപ്രതിജ്ഞ ചെയ്തു. ഡി.എം.കെയുടെ പിന്തുണയോടെയാണ് കമല്ഹാസന് രാജ്യസഭയിലെത്തിയത്.
Story Highlights: നടനും മക്കൾ നീതി മய்யം തലവനുമായ കമൽ ഹാസൻ രാജ്യസഭാ എം.പി.യായി സത്യപ്രതിജ്ഞ ചെയ്തു.