കമൽ ഹാസൻ എ ഐ ഡിപ്ലോമ കോഴ്സിന് അമേരിക്കയിലേക്ക്; പുതിയ സാങ്കേതികവിദ്യകളിൽ അറിവ് നേടാൻ

Anjana

Kamal Haasan AI Diploma

ഉലകനായകൻ കമൽ ഹാസൻ വീണ്ടും പഠനത്തിനായി അമേരിക്കയിലേക്ക് പോയിരിക്കുകയാണ്. എ ഐ ഡിപ്ലോമ കോഴ്സ് പഠിക്കുന്നതിനായി അമേരിക്കയിലെ ഒരു പ്രമുഖ സ്ഥാപനത്തിലാണ് താരം ചേർന്നിരിക്കുന്നത്. 90 ദിവസത്തെ കോഴ്സാണെങ്കിലും, നിലവിലുള്ള ഷൂട്ടിങ് കരാറുകൾ കാരണം 45 ദിവസം മാത്രമേ അദ്ദേഹത്തിന് കോഴ്സ് അറ്റൻഡ് ചെയ്യാൻ കഴിയൂ.

പുതിയ സാങ്കേതികവിദ്യകളിൽ വലിയ താൽപര്യമുണ്ടെന്നും തന്റെ സിനിമകളിൽ അവ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും കമൽ ഹാസൻ പറയുന്നു. സിനിമയാണ് തന്റെ ജീവിതമെന്നും തന്റെ സാമ്പാദ്യങ്ങളെല്ലാം സിനിമയിലേക്ക് തന്നെയാണ് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. താൻ വെറും നടൻ മാത്രമല്ല, നിർമാതാവ് കൂടിയാണെന്ന് കമൽ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കമലിന്റെ അവസാന ചിത്രമായ ‘ഇന്ത്യൻ 2’ൽ നൂറിലേറെ പ്രായമുള്ള കഥാപാത്രമായി അഭിനയിച്ചു. ‘കൽക്കി 2898 എഡി’ എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചു. അടുത്ത വർഷം ‘ഇന്ത്യൻ 3’യിലും ‘തഗ് ലൈഫി’ലും കമൽ അഭിനയിക്കും. പുതിയ സാങ്കേതികവിദ്യകളിൽ അറിവ് നേടുന്നതിൽ നിന്ന് പ്രായം തന്നെ പിന്നോട്ട് വലിക്കുന്നില്ലെന്ന് കമൽ ഹാസൻ പറയുന്നു.

Story Highlights: Kamal Haasan enrolls in AI Diploma course at top US institution

Leave a Comment