തമിഴ് ആചാരപെരുമയുടെ ഓർമ്മയുണർത്തി ഇന്ന് കൽപ്പാത്തി രഥോത്സവത്തിന് കൊടിയേറും. വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പുതിയ കല്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രം, പഴയ കല്പാത്തി ലക്ഷ്മീനാരായണപ്പെരുമാള് ക്ഷേത്രം എന്നിവിടങ്ങളിലാണ് 11നും 12നും ഇടയിലുള്ള മുഹൂർത്തത്തിൽ കൊടിയേറ്റ് നടക്കുക. ഒന്നാം തേര് നാളായ 13ന് രാവിലെ രഥാരോഹണം നടക്കും, തുടർന്ന് വൈകീട്ട് രഥപ്രയാണം ആരംഭിക്കും. പതിനഞ്ചിനാണ് ദേവരഥസംഗമം നടക്കുക.
ജില്ലാ കളക്ടർ അറിയിച്ചതനുസരിച്ച്, കല്പ്പാത്തി രഥോത്സവം സമാധാനപരമായി നടത്തും. ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള മാതൃകപെരുമാറ്റചട്ട വേളയില് നടക്കുന്ന രഥോത്സവം ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെയും ക്ഷേത്രഭാരവാഹികളുടെ പിന്തുണയോടെയും സംഘടിപ്പിക്കും. കൃത്യമായ സുരക്ഷാക്രമീകരണങ്ങളും ഗതാഗതനിയന്ത്രണവും പോലീസ് ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര് നിർദേശം നല്കി.
ജില്ലാ പോലീസ് മേധാവി ആര് ആനന്ദ് വ്യക്തമാക്കിയതനുസരിച്ച്, ഗതാഗതനിയന്ത്രണത്തില് കൃത്യമായ ആക്ഷന് പ്ലാനുണ്ട്. ഇടുങ്ങിയ റോഡ് ആയതിനാല് 20 ഇടങ്ങളില് സിസിടിവി സ്ഥാപിച്ചതായും അദ്ദേഹം യോഗത്തില് അറിയിച്ചു. അതേസമയം, പാലക്കാട്ടെ സ്ഥാനാർത്ഥികളെല്ലാം ക്ഷേത്രത്തിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
Story Highlights: Kalpathy Ratholsavam begins today with flag hoisting ceremony, district administration ensures peaceful conduct