കല്ലറയ്ക്കൽ ഫൗണ്ടേഷൻ കോച്ചിങ്, മീഡിയ പുരസ്കാരങ്ങൾ സമ്മാനിച്ചു

Anjana

Kallarackal Foundation Awards

കല്ലറയ്ക്കൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച പ്രഥമ കോച്ചിങ് എക്‌സലൻസ്, മീഡിയ അവാർഡുകൾ സമ്മാനിച്ചു. തൃശൂരിലെ സ്‌പോർട്‌സ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

25,000 രൂപയും മെമന്റോയും അടങ്ങുന്ന കോച്ചിങ് എക്സലൻസ് പുരസ്‌കാരങ്ങൾ എബിൻ റോസിനും (കോവളം എഫ്.സി), ഡോ. പി.വി. പ്രിയക്കും (ഇന്ത്യൻ കോച്ച്) സമ്മാനിച്ചു. മാധ്യമ പുരസ്‌കാരമായ 11,111 രൂപയും മെമന്റോയും അടങ്ങുന്ന ബെസ്റ്റ് ഫുട്ബോൾ റിപ്പോർട്ടിങ് അവാർഡ് ദീപിക സീനിയർ സബ് എഡിറ്റർ സെബി മാളിയേക്കലിന് നൽകി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പെൺകുട്ടികളുടെ ഫുട്ബോൾ പരിശീലനത്തിൽ ശ്രദ്ധ നൽകുന്നതിന് തോമസ് കാട്ടൂക്കാരന് (മുൻ കേരള പോലീസ് താരം) കല്ലറയ്ക്കൽ ഫൗണ്ടേഷന്റെ 11,111 രൂപയുടെ സ്പെഷൽ അവാർഡും സമ്മാനിച്ചു.

കല്ലറയ്ക്കൽ ഫൗണ്ടേഷൻ ഡയറക്ടർ സ്റ്റീഫൻ ആന്റണി കല്ലറക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ എം.പി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. മുൻ ഇന്ത്യൻ ഗോൾകീപ്പർ വിക്ടർ മഞ്ഞില്ല, ഫാദർ പി.ടി ജോയ്, എം.എം ജേക്കബ്, ജോർജ് ആന്റണി കല്ലറക്കൽ, ജിബി തോമസ് എന്നിവർ സംസാരിച്ചു.

Story Highlights: Kallarackal Foundation presents first Coaching Excellence and Media Awards in Thrissur.

Image Credit: twentyfournews

Leave a Comment