ജയറാം കുടുംബത്തിൽ വീണ്ടും വിവാഹ ആഘോഷങ്ങൾ അരങ്ങേറുകയാണ്. മകൻ കാളിദാസിന്റെ വിവാഹമാണ് ഇത്തവണ താരകുടുംബത്തെ സന്തോഷത്തിലാഴ്ത്തുന്നത്. ഡിസംബർ 8-ന് ഗുരുവായൂരിൽ വച്ച് നടക്കുന്ന വിവാഹത്തിന്റെ പ്രീ വെഡിങ് ചടങ്ങുകൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. തരിണി കലിംഗരായർ ആണ് കാളിദാസിന്റെ വധു.
വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളിൽ കാളിദാസ് തന്റെ സന്തോഷം പങ്കുവച്ചു. “എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട, സന്തോഷകരമായ നിമിഷമാണിത്. തരിണിയ്ക്ക് ഒപ്പം പുതിയ ജീവിതം ആരംഭിക്കുകയാണ്. എട്ടാം തീയതി ഗുരുവായൂരിൽ വച്ച് വിവാഹമാണ്. എല്ലാവരുടെയും അനുഗ്രഹം ഉണ്ടായിരിക്കണം” എന്നാണ് കാളിദാസ് വേദിയിൽ പറഞ്ഞത്.
ജയറാമും ഈ സന്തോഷ നിമിഷത്തിൽ ഇമോഷണലായി. “കലിംഗരായർ കുടുംബത്തെക്കുറിച്ച് നിരവധി തവണ കേട്ടിട്ടുണ്ട്. ആ വലിയ കുടുംബത്തിൽ നിന്നും എന്റെ വീട്ടിലേക്ക് മരുമകളായി തരിണി വന്നത് ദൈവത്തിന്റെ പുണ്യമാണ്. തരിണി ഞങ്ങളുടെ മരുമകളല്ല മകൾ തന്നെയാണ്. കാളിദാസിന്റെ വിവാഹം എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നമാണ്. അത് പൂർണമാകുകയാണ്. എന്നെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനമാണിത്” എന്ന് ജയറാം പറഞ്ഞു. ഈ വിവാഹ വാർത്ത മലയാള സിനിമാ ലോകത്തിനും ആരാധകർക്കും വലിയ സന്തോഷം നൽകിയിരിക്കുകയാണ്.
Story Highlights: Actor Jayaram’s son Kalidas to marry Tarini Kalingarayar on December 8 in Guruvayur, pre-wedding celebrations go viral on social media.