വടക്കേ അമേരിക്കയിലെ ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനായി കൈരളി ടിവി സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. അമേരിക്കൻ മലയാളികളുടെ ജീവിത പരിസരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള 40 ഹ്രസ്വ ചിത്രങ്ങളാണ് മൽസരത്തിൽ പങ്കെടുത്തത്. ഇതിൽ നിന്ന് 11 ചിത്രങ്ങൾ ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഷോർട്ട് ഫിലിമായി ‘ഒയാസിസ്’ തെരഞ്ഞെടുക്കപ്പെട്ടു.
ചിത്രത്തിന്റെ സംവിധായകയും രചയിതാവുമായ ശ്രീലേഖ ഹരിദാസിന് നടൻ പൗലോസ് പാലാട്ടി മൊമെന്റോയും ക്യാഷ് അവാർഡും നൽകി. മികച്ച നടനുള്ള പുരസ്കാരം ജോസ് കുട്ടി വലിയ കല്ലുങ്കലിന് (‘മിക്സഡ് ജ്യൂസ്’, ‘പോസിറ്റീവ്’) ലഭിച്ചു. കൈരളിയുടെ യുഎസ്എ പ്രതിനിധി ജോസ് കാടാപുറം അദ്ദേഹത്തിന് അവാർഡ് സമ്മാനിച്ചു. മികച്ച നടിയായി ‘ഒയാസിസി’ലെ ദീപ മേനോൻ തെരഞ്ഞെടുക്കപ്പെട്ടു.
കേരള സെന്റർ വൈസ് പ്രസിഡന്റ് ഡെയ്സി സ്റ്റീഫൻ അവർക്ക് പുരസ്കാരം നൽകി. അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്, കവിയും കൈരളി ന്യൂസ് ഡയറക്ടറുമായ ഡോ. എൻ. പി.
ചന്ദ്രശേഖരൻ എന്നിവരായിരുന്നു ഫെസ്റ്റിവലിലെ ജൂറി അംഗങ്ങൾ. കൈരളി ടിവി എംഡി ഡോ. ജോൺ ബ്രിട്ടാസ്, വടക്കേ അമേരിക്കയിലെ കൈരളി ടിവി പ്രതിനിധികളായ ജോസ് കാടാപുറം, ജോസഫ് പ്ലാക്കാട്ട്, പ്രൊഡക്ഷൻ ഹെഡ് ജേക്കബ് മാനുവൽ എന്നിവർ ഹ്രസ്വ ചലച്ചിത്ര മേളയ്ക്ക് നേതൃത്വം നൽകി.
'ടീമേ' എന്ന വിളിയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ നടൻ ബിനീഷ് ബാസ്റ്റിൻ Read more
ഉണ്ണി കെ.ആർ. സംവിധാനം ചെയ്ത "എ പ്രെഗ്നന്റ് വിഡോ" 31-ാമത് കൊൽക്കത്ത അന്താരാഷ്ട്ര Read more
'അവിഹിതം' സിനിമയിൽ നായികയെ സീത എന്ന് വിളിക്കുന്ന ഭാഗം സെൻസർ ബോർഡ് വെട്ടിമാറ്റിയതിനെ Read more
ദീപക് ഡിയോൺ സംവിധാനം ചെയ്ത 'പ്രൈവറ്റ്' സിനിമ ഒൻപത് തിരുത്തലുകളോടെ സെൻസർ ബോർഡ് Read more
1993-ൽ പുറത്തിറങ്ങിയ ‘ഓ ഫാബി’ എന്ന സിനിമ മലയാള സിനിമയുടെ സാങ്കേതിക മികവിന് Read more
മലയാള സിനിമയിലെ അതുല്യ പ്രതിഭയായിരുന്ന നെടുമുടി വേണുവിന്റെ നാലാമത് ഓർമ്മദിനമാണ് ഇന്ന്. അദ്ദേഹത്തിന്റെ Read more
തായ്ലൻഡിൽ ‘കട്ടാളൻ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ ആന്റണി വർഗീസിന് പരിക്ക്. ആക്ഷൻ Read more
ഷെയ്ൻ നിഗം അഭിനയിച്ച 'ഹാൾ' എന്ന സിനിമയിലെ ബീഫ് ബിരിയാണി രംഗം സെൻസർ Read more
കലാഭവൻ നവാസിന്റെ അവസാന സിനിമകളെക്കുറിച്ച് മക്കൾ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. 'ടിക്കി Read more
'ലോക' സിനിമ, കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന സിനിമയായി മാറി. Read more