ശിവഗിരിയിലെ പൊലീസ് നരനായാട്ടിന് പിന്നിൽ എ കെ ആന്റണി; ഗുരുഭക്തർ പൊറുക്കില്ലെന്ന് ബാഹുലേയൻ

നിവ ലേഖകൻ

KA Bahuleyan

**കൊല്ലം◾:** ശിവഗിരി വിഷയത്തിൽ കോൺഗ്രസ് നേതാവ് എ.കെ. ആന്റണിക്കെതിരെ എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എ. ബാഹുലേയൻ രംഗത്ത്. ശിവഗിരിയിൽ അരങ്ങേറിയത് ആസൂത്രിതമായ പോലീസ് നരനായാട്ടാണെന്നും ഇതിന് പിന്നിൽ എ.കെ. ആന്റണിയാണെന്നും ബാഹുലേയൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ രാഷ്ട്രീയ നേട്ടങ്ങൾക്കായി എന്തും പറയാമെന്ന് എ.കെ. ആന്റണി കരുതരുതെന്നും ബാഹുലേയൻ വിമർശിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ശിവഗിരിയിൽ അരങ്ങേറിയത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള പോലീസ് നരനായാട്ടാണെന്ന് ബാഹുലേയൻ ആരോപിച്ചു. സന്യാസിമാരെയും സ്ത്രീകളെയും പോലും പോലീസ് തല്ലിച്ചതച്ചു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണി കോടതി വിധി നടപ്പാക്കാൻ തിടുക്കം കാണിച്ചെന്നും ബാഹുലേയൻ കുറ്റപ്പെടുത്തി. കോടതി വിധിയിൽ വ്യക്തത വരുത്തണമെന്ന് എ.കെ. ആന്റണിയോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നുവെന്നും ട്രസ്റ്റ് സ്കീമിന് വിരുദ്ധമായാണ് വിധി വന്നതെന്ന് ചൂണ്ടിക്കാട്ടിയെന്നും ബാഹുലേയൻ വെളിപ്പെടുത്തി.

ഒരു മാസം മുൻപ് തന്നെ റൂറൽ എസ്.പി. ശങ്കർ റെഡ്ഡിയുടെ നേതൃത്വത്തിൽ പോലീസ് ദ്രുതകർമ്മ സേനയെ സജ്ജമാക്കിയിരുന്നുവെന്ന് അന്ന് ശിവഗിരി ആക്ഷൻ കൗൺസിൽ ഭാരവാഹിയായിരുന്ന കെ.എ. ബാഹുലേയൻ പറഞ്ഞു. എന്നാൽ താൻ ആവശ്യപ്പെട്ടിട്ടും അത് സാധ്യമല്ല എന്നാണ് എ.കെ. ആന്റണി മറുപടി നൽകിയത്. മന്ത്രി സി.വി. പത്മരാജനെയും താൻ നേരിൽ കണ്ടിരുന്നുവെന്നും എന്നാൽ അതൊന്നും നടക്കില്ലെന്നും പൊലീസിനെ ഉപയോഗിച്ച് എല്ലാം ശരിയാക്കാമെന്ന് സി.വി. പത്മരാജൻ ദേഷ്യത്തോടെ പറഞ്ഞെന്നും ബാഹുലേയൻ വെളിപ്പെടുത്തി. തുടർന്ന് വക്കം പുരുഷോത്തമനെ സമീപിച്ചെങ്കിലും എ.കെ. ആന്റണിയും സി.വി. പത്മരാജനും പറഞ്ഞത് തന്നെ നടപ്പാക്കുമെന്നാണ് അദ്ദേഹം മറുപടി നൽകിയതെന്നും ബാഹുലേയൻ കൂട്ടിച്ചേർത്തു.

  പിണറായി വിജയന്റെ വിമർശനത്തിന് മറുപടിയുമായി എ.കെ. ആന്റണി; ശിവഗിരിയും മുത്തങ്ങയും പരാമർശം

എ.കെ. ആന്റണി അന്ന് ഭീകരമായ അന്തരീക്ഷമാണ് സൃഷ്ടിച്ചതെന്ന് ബാഹുലേയൻ ആരോപിച്ചു. നിരപരാധിയെപ്പോലെ സംസാരിക്കാനറിയാമെന്ന് കരുതി എന്ത് കള്ളവും പറയാമോയെന്നും ബാഹുലേയൻ ചോദിച്ചു. ദുഃഖപുത്രനായി അഭിനയിച്ച് ഇങ്ങനെയൊക്കെ പറയാമോ എന്നും ശ്രീനാരായണീയർ ആരും എ.കെ. ആന്റണിയോട് പൊറുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊലീസ് മർദ്ദനം ഭീകരമായിരുന്നുവെന്നും തനിക്കടക്കം മർദ്ദനമേറ്റുവെന്നും ബാഹുലേയൻ ഓർക്കുന്നു. ഭീകര മർദ്ദനമേറ്റ പവിത്രാനന്ദ സ്വാമികൾ പിന്നീട് കിടക്കയിൽ കിടന്നു മരിച്ചു. അസ്പർശാനന്ദ സ്വാമികളുടെ കണ്ണ് അടിച്ചു പൊട്ടിച്ചു, അദ്ദേഹവും മരിച്ചു. ഗുരുഭക്തയായ ദാക്ഷായണി അമ്മ പൊലീസ് മർദ്ദനത്തെ തുടർന്ന് ദുരിതമനുഭവിച്ച് മരിച്ചു. അങ്ങനെ നിരവധി പേരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സച്ചിദാനന്ദ സ്വാമിക്ക് പോലീസ് നരനായാട്ട് അനിവാര്യമായിരുന്നുവെന്ന് ബാഹുലേയൻ പറഞ്ഞു. കാരണം, അദ്ദേഹമുൾപ്പെടെയുള്ളവരാണ് അത് ചെയ്യിപ്പിച്ചത്. ജഡ്ജി ബാലസുബ്രഹ്മണ്യവും അതിൽ പങ്കാളിയാണെന്ന് സംശയിക്കുന്നു. കേരളത്തിന്റെ മണ്ണിൽ ആദ്യമായി വിഘടനവാദം ഉണ്ടാക്കിയത് എ.കെ. ആന്റണിയാണെന്നും ബാഹുലേയൻ ആരോപിച്ചു.

ചെയ്തത് തെറ്റായി എന്ന് എ.കെ. ആന്റണി ഒരിക്കൽ അംഗീകരിച്ചതാണ്, അത് ഇനിയും അംഗീകരിക്കണം. തിരഞ്ഞെടുപ്പ് വരുമ്പോൾ രാഷ്ട്രീയ ലാഭത്തിനുവേണ്ടി എന്തും പറയാമെന്ന് ആന്റണി കരുതരുതെന്ന് ബാഹുലേയൻ ആവർത്തിച്ചു.

Story Highlights: എസ്എൻഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എ. ബാഹുലേയൻ, ശിവഗിരി വിഷയത്തിൽ എ.കെ. ആന്റണിക്കെതിരെ രംഗത്ത്.

  എ.കെ. ആന്റണി ആവശ്യപ്പെട്ട ജുഡീഷ്യല് റിപ്പോര്ട്ടുകള് രഹസ്യരേഖകളല്ല; സര്ക്കാര് രേഖകള് നേരത്തെ പരസ്യപ്പെടുത്തി
Related Posts
എ.കെ. ആന്റണിയുടെ പ്രതികരണത്തെ സ്വാഗതം ചെയ്ത് സി.കെ. ജാനു; ‘നരിവേട്ട’ സിനിമക്കെതിരെയും വിമർശനം
Muthanga protest

എ.കെ. ആന്റണിക്ക് വൈകിയ വേളയിലെങ്കിലും തിരിച്ചറിവ് ഉണ്ടായത് നന്നായെന്ന് സി.കെ. ജാനു അഭിപ്രായപ്പെട്ടു. Read more

എ.കെ. ആന്റണി ആവശ്യപ്പെട്ട ജുഡീഷ്യല് റിപ്പോര്ട്ടുകള് രഹസ്യരേഖകളല്ല; സര്ക്കാര് രേഖകള് നേരത്തെ പരസ്യപ്പെടുത്തി
Judicial Commission Reports

എ.കെ. ആന്റണി ആവശ്യപ്പെട്ട ജുഡീഷ്യല് കമ്മീഷന് റിപ്പോര്ട്ടുകള് നേരത്തെ പരസ്യപ്പെടുത്തിയതാണെന്ന് സര്ക്കാര്. ശിവഗിരി, Read more

പിണറായി വിജയന്റെ വിമർശനത്തിന് മറുപടിയുമായി എ.കെ. ആന്റണി; ശിവഗിരിയും മുത്തങ്ങയും പരാമർശം
AK Antony

മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി എ.കെ. ആന്റണി രംഗത്ത്. ശിവഗിരി, മുത്തങ്ങ Read more

പി.പി. തങ്കച്ചന്റെ വേർപാടിൽ അനുശോചനം അറിയിച്ച് ഷാഫി പറമ്പിലും എ.കെ. ആന്റണിയും

മുതിർന്ന കോൺഗ്രസ് നേതാവ് പി.പി. തങ്കച്ചൻ അന്തരിച്ചു. അദ്ദേഹത്തിന്റെ വേർപാടിൽ ഷാഫി പറമ്പിൽ Read more

വി.എസ് അച്യുതാനന്ദൻ പാവപ്പെട്ടവരുടെ പോരാളിയായിരുന്നു: എ.കെ. ആന്റണി
VS Achuthanandan demise

വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ എ.കെ. ആന്റണി അനുശോചനം രേഖപ്പെടുത്തി. വി.എസ് പാവപ്പെട്ടവരുടെ പോരാളിയായിരുന്നുവെന്ന് Read more

നിലമ്പൂരിലെ വിജയത്തോടെ കേരളത്തിൽ ഭരണമാറ്റം സംഭവിച്ചു കഴിഞ്ഞു: എ.കെ. ആന്റണി

നിലമ്പൂരിൽ യുഡിഎഫിൻ്റെ വിജയം കേരളത്തിൽ ഭരണമാറ്റം കുറിക്കുന്നുവെന്ന് എ.കെ. ആന്റണി അഭിപ്രായപ്പെട്ടു. ഈ Read more

പുതിയ നേതൃത്വത്തിൽ വിശ്വാസമെന്ന് എ.കെ. ആന്റണി; 2001-നേക്കാൾ വലിയ വിജയം പ്രതീക്ഷിക്കുന്നു
KPCC new leadership

മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി പുതിയ കെപിസിസി നേതൃത്വത്തിന് പിന്തുണ അറിയിച്ചു. Read more

  പി.പി. തങ്കച്ചന്റെ വേർപാടിൽ അനുശോചനം അറിയിച്ച് ഷാഫി പറമ്പിലും എ.കെ. ആന്റണിയും
വെള്ളാപ്പള്ളിയെ പുകഴ്ത്തി മുഖ്യമന്ത്രി
Vellappally Natesan

മുപ്പത് വർഷക്കാലം എസ്എൻഡിപി യോഗത്തിന്റെ നേതൃസ്ഥാനം അലങ്കരിച്ച വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി പിണറായി Read more

ശ്രീനാരായണഗുരുവിനെ സനാതന ധര്മ്മത്തിന്റെ വക്താവാക്കാനുള്ള ശ്രമങ്ങള്ക്കെതിരെ മുഖ്യമന്ത്രി
Pinarayi Vijayan Sree Narayana Guru

ശിവഗിരി തീര്ഥാടന സമ്മേളനത്തില് മുഖ്യമന്ത്രി പിണറായി വിജയന് സംസാരിച്ചു. ശ്രീനാരായണഗുരുവിനെ സനാതന ധര്മ്മത്തിന്റെ Read more

ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിനെതിരെ കോൺഗ്രസ് ജനാധിപത്യത്തിന്റെ സംരക്ഷണ കവചം: സന്ദീപ് വാര്യർ
Sandeep Varrier BJP criticism

കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ ബിജെപിയുടെ വിഭജന രാഷ്ട്രീയത്തെ വിമർശിച്ചു. എ.കെ. ആന്റണിയുമായി Read more