ശബരിമല സ്വർണ്ണ കവർച്ച: സിബിഐ അന്വേഷിക്കണം എന്ന് കെ. സുരേന്ദ്രൻ

നിവ ലേഖകൻ

K Surendran against Pinarayi Vijayan

പത്തനംതിട്ട◾: ശബരിമലയിലെ സ്വർണ്ണ കവർച്ച സി.ബി.ഐ അന്വേഷിക്കണമെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. സ്വർണ്ണക്കടത്തുകാരിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ സ്വർണ്ണം തട്ടിപ്പറിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഔറംഗസേബിനെക്കാൾ വലിയ കൊള്ളക്കാരനാണ് പിണറായി വിജയനെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ശബരിമലയിലെ സ്വർണ്ണ കവർച്ചയിൽ രാഷ്ട്രീയ മേലാളന്മാർക്കും പങ്കുണ്ടെന്ന് കെ. സുരേന്ദ്രൻ ആരോപിച്ചു. ശബരിമലയിൽ ഇരുന്ന് ആസൂത്രണം ചെയ്തതാണ് ഈ കവർച്ചകളെല്ലാം. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി സർക്കാരിന്റെ ആളാണെന്നും കടകംപള്ളിക്കൊപ്പമുള്ള ചിത്രം പുറത്തുവന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേവസ്വം വിജിലൻസ് എന്തിനാണ് കേസ് അന്വേഷിക്കുന്നതെന്ന് കെ. സുരേന്ദ്രൻ ചോദിച്ചു. സ്വർണ്ണം കൊണ്ടുപോയി ചെമ്പാക്കി മാറ്റുകയാണ് ചെയ്യുന്നത്. പിണറായി വിജയനും കടകംപള്ളിക്കും ഇതിൽ പങ്കുണ്ട്. അവരറിയാതെ തട്ടിപ്പ് നടക്കില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു.

അയ്യപ്പസംഗമം നടത്തിയപ്പോൾ പിണറായി വിജയൻ നന്നായി എന്ന് ചിലർ പറഞ്ഞിരുന്നു എന്നാൽ ഇപ്പോൾ എല്ലാവർക്കും കാര്യങ്ങൾ മനസ്സിലായി കാണുമെന്നും കെ. സുരേന്ദ്രൻ പരിഹസിച്ചു. പാപക്കറ കഴുകി കളയാനാണ് അയ്യപ്പ സംഗമം നടത്തിയത്. ആയിരം വട്ടം പമ്പയിലോ ഗംഗയിലോ മുങ്ങിയാലും പാപം മാറില്ലെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

അവതാരങ്ങൾ ഉണ്ടാകില്ലെന്ന് പറഞ്ഞ പിണറായി അവതാരങ്ങളെ തട്ടി നടക്കാൻ പറ്റാത്ത അവസ്ഥയാക്കിയെന്നും കെ. സുരേന്ദ്രൻ വിമർശിച്ചു. റിയാസിന്റെ കൂടെ പോട്ടിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇതുപോലത്തെ അവതാരങ്ങളെ ആരാണ് നിയമിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.

ശബരിമല സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് സ്വർണ്ണം തട്ടിയെടുത്തതെന്നും ശബരിമല സംഘർഷ സാഹചര്യത്തിലാണ് തട്ടിപ്പ് നടന്നതെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് സ്വർണ്ണം ഒരു വീക്നെസ്സാണ്. സ്വർണ്ണത്തിന് ഒരു ലക്ഷം രൂപ വില വരുമെന്ന് ഉപദേഷ്ടാവ് പറഞ്ഞുകൊടുത്തു കാണുമെന്നും അദ്ദേഹം പരിഹസിച്ചു. വീരപ്പൻ ഇതിലും മാന്യനാണ്, കായംകുളം കൊച്ചുണ്ണി നല്ല കള്ളനാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

story_highlight:ശബരിമലയിലെ സ്വർണ്ണ കവർച്ച സി.ബി.ഐ അന്വേഷിക്കണമെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Related Posts
രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ച് അന്വേഷണം നടത്തണം; കെ.കെ. രമയുടെ ആവശ്യം
Rahul Mamkootathil

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെച്ച് അന്വേഷണം നേരിടണമെന്ന് കെ.കെ. രമ Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് സർക്കാരിനേറ്റ തിരിച്ചടിയെന്ന് കെ സുരേന്ദ്രൻ
Rahul Mamkootathil arrest

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞത് സർക്കാരിന് തിരിച്ചടിയാണെന്ന് ബിജെപി നേതാവ് കെ. Read more

രാഹുലിന് ഒളിവിൽ പോകാൻ സംരക്ഷണമൊരുക്കുന്നത് കോൺഗ്രസ്; അറസ്റ്റ് വൈകുന്നതിൽ വിശദീകരണവുമായി മുഖ്യമന്ത്രി
Rahul Mamkootathil arrest

രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാത്തതിനെ മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിച്ചു. രാഹുലിന് ഒളിവിൽ Read more

യുഡിഎഫിനും എൽഡിഎഫിനും മുന്നോട്ട് പോകാനാകില്ല; സ്വർണ്ണ കൊള്ള അന്വേഷണം തടയാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് കെ.സുരേന്ദ്രൻ
Kerala political scenario

തിരഞ്ഞെടുപ്പിൽ യുഡിഎഫിനും എൽഡിഎഫിനും മുന്നോട്ട് പോകാൻ കഴിയില്ലെന്ന് കെ. സുരേന്ദ്രൻ. ഇരുമുന്നണികൾക്കും ജനപിന്തുണ Read more

ശബരിമല സ്വര്ണക്കൊള്ള: കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യാന് സമ്മര്ദമെന്ന് വി.ഡി. സതീശന്
Sabarimala gold theft

ശബരിമല സ്വർണക്കൊള്ള കേസിൽ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത് വൈകിപ്പിക്കാൻ പ്രത്യേക അന്വേഷണ Read more

കിഫ്ബിയില് ഇ.ഡി നോട്ടീസ്; തിരഞ്ഞെടുപ്പ് അടുക്കുമ്പോള് പലതും വരും; മുഖ്യമന്ത്രിയുടെ പ്രതികരണം
KIIFB masala bond

കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് ഇ.ഡി നോട്ടീസ് ലഭിച്ച വിഷയത്തില് മുഖ്യമന്ത്രി പിണറായി Read more

ശബരിമല സ്വർണക്കൊള്ള: തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി
Sabarimala gold theft

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്ന് Read more

രാഹുൽ മാങ്കൂട്ടത്തിനെതിരെ മുഖ്യമന്ത്രിയുടെ വിമർശനം; കോൺഗ്രസ് നേതൃത്വത്തിനും വിമർശനം
Rahul Mamkootathil case

ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. Read more

ശബരിമല സ്വര്ണക്കൊള്ള: ഉന്നതരിലേക്ക് അന്വേഷണം നീളണമെന്ന് ഹൈക്കോടതി
Sabarimala gold theft

ശബരിമല സ്വര്ണക്കൊള്ളക്കേസില് മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിക്ക് ഉന്നതരുടെ പിന്തുണയുണ്ടെന്ന് ഹൈക്കോടതി. കേസിൽ ഉന്നതതല Read more

ശബരിമല സ്വര്ണ്ണക്കൊള്ള കേസ്: അന്വേഷണത്തിന് ഒരു മാസം കൂടി സമയം അനുവദിച്ച് ഹൈക്കോടതി
Sabarimala gold theft

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി ഒരു മാസം കൂടി Read more