Headlines

Politics

തിരുവനന്തപുരത്തെ മാലിന്യ പ്രശ്നം: കോർപ്പറേഷൻ പരാജയപ്പെട്ടതായി കെ.സുരേന്ദ്രൻ

തിരുവനന്തപുരത്തെ മാലിന്യ പ്രശ്നം: കോർപ്പറേഷൻ പരാജയപ്പെട്ടതായി കെ.സുരേന്ദ്രൻ

തിരുവനന്തപുരത്തെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിൽ കോർപ്പറേഷൻ പരാജയപ്പെട്ടതാണ് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ងിയ തൊഴിലാളി അപകടത്തിൽപ്പെടാൻ കാരണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. നഗരത്തിന്റെ പല ഭാഗത്തും മാലിന്യമലയാണുള്ളതെന്നും, ഓടകളിലൂടെയും തോടുകളിലൂടെയും മാലിന്യം ഒഴുകുന്ന കാഴ്ചയാണ് തലസ്ഥാനത്തുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മഴക്കാലമായിട്ടും ഇതൊന്നും കൃത്യമായി നീക്കം ചെയ്യാൻ കോർപ്പറേഷന് സാധിക്കുന്നില്ലെന്നും, നഗരവാസികൾക്ക് പകർച്ചവ്യാധികൾ ഉൾപ്പെടെ പകരാൻ കാരണമാവുന്ന സമീപനമാണ് കോർപ്പറേഷൻ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോടിക്കണക്കിന് രൂപയുടെ കേന്ദ്രഫണ്ടാണ് മാലിന്യനിർമ്മാർജനത്തിന് വേണ്ടി കോർപ്പറേഷന് ലഭിക്കുന്നതെന്നും, സ്മാർട്ട് സിറ്റി പദ്ധതിയിൽ കോടികൾ എത്തിയിട്ടും ഇതെല്ലാം ചിലവഴിച്ചിട്ടും എന്തുകൊണ്ടാണ് ഇങ്ങനെയാവുന്നതെന്ന് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. പണം ഫലപ്രദമായി ചിലവഴിക്കാൻ അധികൃതർക്ക് സാധിക്കുന്നില്ലെന്നും, ടോയ്ലറ്റ് മാലിന്യങ്ങൾ ഉൾപ്പെടെ നഗരത്തിലെ ഓവുചാലുകളിലൂടെ ഒഴുകി പോകുന്ന കാഴ്ചയാണ് തിരുവനന്തപുരത്തുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മഴക്കാലത്തിന് മുമ്പ് ഓടകളും വെള്ളക്കെട്ടുകളും ശുചീകരിക്കണമെന്ന് ബിജെപി കൗൺസിലർമാർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതൊന്നും ചർച്ച ചെയ്യാൻ പോലും മേയറും സംഘവും തയ്യാറായില്ലെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. രാജ്യത്തെ വലിയ നഗരങ്ങളിലെ മാലിന്യസംസ്കരണത്തെ കുറിച്ച് പഠിക്കാൻ തിരുവനന്തപുരം കോർപ്പറേഷൻ തയ്യാറാവണമെന്ന ആവശ്യത്തോടും അധികൃതർ മുഖംതിരിഞ്ഞ് നിൽക്കുകയായിരുന്നുവെന്നും, ഡെങ്കിയും കോളറയും തിരുവനന്തപുരത്ത് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ കോർപ്പറേഷൻ അധികൃതർ അലസത വെടിയണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.

More Headlines

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: പ്രതിപക്ഷവുമായി ചർച്ച നടത്തുമെന്ന് കേന്ദ്രസർക്കാർ
എഡിജിപി എം.ആർ അജിത് കുമാറിനെതിരായ പരാതികളിൽ അന്വേഷണം വേണ്ടെന്ന് വിജിലൻസ്
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
കേരളം ഐസിസ് റിക്രൂട്ട്‌മെന്റ് കേന്ദ്രമെന്ന പി ജയരാജന്റെ പ്രസ്താവനയിൽ വിശദീകരണം ആവശ്യപ്പെട്ട് വി ഡി സ...
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയെന്ന് വി.ഡി സതീശൻ
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിർദ്ദേശം ഇന്ത്യയുടെ വൈവിധ്യത്തിന് എതിർ: രമേശ് ചെന്നിത്തല
വയനാട് പുനരധിവാസത്തിന് തടസ്സം സൃഷ്ടിക്കുന്ന കള്ളപ്രചരണങ്ങൾക്കെതിരെ സിപിഐഎം
രാഹുൽ ഗാന്ധിക്കെതിരായ ഭീഷണി: സംരക്ഷണം ഉറപ്പാക്കണമെന്ന് സ്റ്റാലിൻ

Related posts