പിഎസ്സി നിയമനത്തിൽ കോടികളുടെ അഴിമതി; സർക്കാരിനെതിരെ ആഞ്ഞടിച്ച് കെ. സുരേന്ദ്രൻ

Anjana

കേരളത്തിലെ പിഎസ്സി നിയമനങ്ങളിൽ വ്യാപക അഴിമതി നടക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. കോഴിക്കോട് പിഎസ്സി മെമ്പർ നിയമനത്തിന് ഡിവൈഎഫ്ഐ നേതാക്കൾ ലക്ഷങ്ങൾ കൈപ്പറ്റിയെന്ന ആരോപണം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാരിൽ സ്വാധീനമുള്ള മന്ത്രിയുടെ അടുപ്പക്കാരനാണ് കോഴ വാങ്ങിയതെന്നും പൊതുമരാമത്ത് മന്ത്രിയുടെ പേരിലാണ് തട്ടിപ്പ് നടന്നതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ പിഎസ്സിയുടെ പേരിൽ ഏറ്റവും കൂടുതൽ തട്ടിപ്പ് നടക്കുന്നത് കേരളത്തിലാണെന്ന് സുരേന്ദ്രൻ പറഞ്ഞു. ഏറ്റവും കൂടുതൽ പിഎസ്സി അംഗങ്ങളുള്ള സംസ്ഥാനമാണ് കേരളമെങ്കിലും അപ്രഖ്യാപിത നിയമന നിരോധനമാണ് ഇവിടെയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണഘടനാ സ്ഥാപനത്തിലേക്കുള്ള നിയമനത്തിലാണ് തട്ടിപ്പ് നടന്നതെന്നത് ഗൗരവതരമായ കാര്യമാണെന്നും സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോഴിക്കോട് കേന്ദ്രീകരിച്ച് സിപിഐഎമ്മിന്റെ തീവെട്ടിക്കൊള്ള നടക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. മാനാഞ്ചിറയിലെ കോൺട്രാസ്റ്റ് ഏറ്റെടുക്കാതെ വലിയ ഹോട്ടൽ സമുച്ചയം നിർമ്മിക്കാൻ സിപിഎം ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസി സ്റ്റാൻഡ് നിർമ്മാണത്തിൽ കോടികളുടെ അഴിമതി നടന്നതായും തുറമുഖ വകുപ്പ് കടപ്പുറത്ത് സിപിഐഎം നേതാവിന്റെ ബന്ധുവിന് ഹോട്ടൽ നിർമ്മിക്കാൻ സ്ഥലം നൽകിയതും ക്രമക്കേടാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. സർക്കാരിന്റെ പിന്തുണയോടെ മാഫിയകൾ തഴച്ചുവളരുകയാണെന്നും അദ്ദേഹം ആരോപിച്ചു.