മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ്: കെ സുരേന്ദ്രനും മറ്റ് പ്രതികൾക്കും കുറ്റവിമുക്തി

Anjana

Manjeshwaram election bribery case

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രനും മറ്റ് പ്രതികൾക്കും ആശ്വാസമായി. കാസർഗോഡ് ജില്ലാ സെഷൻസ് കോടതി മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കി. കേസ് നിലനിൽക്കില്ലെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. നേരിട്ട് ഹാജരാകണമെന്ന കോടതി നിർദ്ദേശപ്രകാരം കെ സുരേന്ദ്രൻ ഉൾപ്പെടെ എല്ലാ പ്രതികളും കോടതിയിൽ ഹാജരായിരുന്നു.

സത്യം ജയിച്ചെന്ന് പ്രതികരിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, കേസിന് പിന്നിൽ സിപിഐഎം-കോൺഗ്രസ്-ലീഗ് ഗൂഢാലോചനയാണെന്ന് ആരോപിച്ചു. കള്ളകേസിൽ കുടുക്കി ബിജെപിയെ താറടിക്കാനുള്ള ശ്രമമായിരുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു കേസിനെയും താൻ ഭയക്കുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു കേസ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനായിരുന്നു കേസിലെ ഒന്നാം പ്രതി. ബിജെപി ജില്ലാ സെക്രട്ടറി കെ മണികണ്ഠ റേ, സുരേഷ് നായ്ക്ക്, യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായ്ക്ക്, ബിജെപി മുന്‍ ജില്ലാ പ്രസിഡന്‍റ് കെ ബാലകൃഷ്ണ ഷെട്ടി, ലോകേഷ് നോണ്ട എന്നിവരായിരുന്നു മറ്റ് പ്രതികൾ.

Story Highlights: BJP state president K Surendran and others acquitted in Manjeshwaram election bribery case

Leave a Comment