പിപി ദിവ്യ കേസ്: സിപിഎം നേതൃത്വത്തിനെതിരെ ആരോപണവുമായി കെ സുരേന്ദ്രൻ

നിവ ലേഖകൻ

K Surendran CPM PP Divya case

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പിപി ദിവ്യയുടെ ജാമ്യാപേക്ഷ നിഷേധിച്ചതിനെ കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചു. പോലീസിന്റെ അനാസ്ഥ കൂടുതൽ വ്യക്തമായെന്നും, ആഭ്യന്തര വകുപ്പ് അറിയാതെ ഇത്ര ദിവസം ഒളിവിൽ കഴിയാൻ സാധിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിപിഐഎം സംസ്ഥാന നേതൃത്വമാണ് സഹായിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ദിവ്യയെ ഇത്രയും ദിവസം ഒളിപ്പിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആണെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു.

പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള എല്ലാ അവസരവും ഉണ്ടായിരുന്നെന്നും, സംരക്ഷിക്കാനുള്ള എല്ലാ സൗകര്യവും ഒരുക്കി കൊടുത്തത് സിപിഎം നേതൃത്വവും പോലീസുമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചതിന് എം.

വി ഗോവിന്ദനെതിരെ കേസെടുക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. നിയമസഹായം ദിവ്യയ്ക്ക് നൽകിയതാരെന്ന് അന്വേഷിക്കണമെന്നും, സിപിഎം സംസ്ഥാന നേതൃത്വം ദിവ്യയ്ക്ക് ഒപ്പം നിന്നുവെന്നും മുഖ്യമന്ത്രി പച്ചക്കള്ളം പറഞ്ഞുവെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

ദിവ്യയുടെ ഇടപാടുകളിൽ പരോക്ഷമായും പ്രത്യക്ഷമായും എംവി ഗോവിന്ദന് പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചാൽ എല്ലാ സഹായവും ബിജെപി ചെയ്യുമെന്നും, ഇനിയും പിപി ദിവ്യയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ മുഖ്യമന്ത്രി ആ കസേരയിൽ ഇരിക്കുന്നത് എന്തിനെന്നും സുരേന്ദ്രൻ ചോദിച്ചു.

Story Highlights: BJP state president K Surendran accuses CPM leadership of protecting PP Divya in ADM Naveen Babu death case

Related Posts
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് സർക്കാരിനേറ്റ തിരിച്ചടിയെന്ന് കെ സുരേന്ദ്രൻ
Rahul Mamkootathil arrest

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞത് സർക്കാരിന് തിരിച്ചടിയാണെന്ന് ബിജെപി നേതാവ് കെ. Read more

യുഡിഎഫിനും എൽഡിഎഫിനും മുന്നോട്ട് പോകാനാകില്ല; സ്വർണ്ണ കൊള്ള അന്വേഷണം തടയാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് കെ.സുരേന്ദ്രൻ
Kerala political scenario

തിരഞ്ഞെടുപ്പിൽ യുഡിഎഫിനും എൽഡിഎഫിനും മുന്നോട്ട് പോകാൻ കഴിയില്ലെന്ന് കെ. സുരേന്ദ്രൻ. ഇരുമുന്നണികൾക്കും ജനപിന്തുണ Read more

രാഹുൽ മാങ്കൂട്ടത്തിനെതിരെ ആഞ്ഞടിച്ച് പി.പി.ദിവ്യ; ‘ലൈംഗിക കുറ്റവാളികൾ അകത്ത് കിടക്കട്ടെ’
Rahul Mankootathil controversy

ബലാത്സംഗ കേസിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സി.പി.ഐ.എം നേതാവ് പി.പി.ദിവ്യ Read more

രാഹുലിനെ അറസ്റ്റ് ചെയ്യാൻ താൽപ്പര്യമില്ല; സർക്കാരിനെതിരെ കെ.സുരേന്ദ്രൻ
Rahul Mamkoottathil arrest

രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാൻ സംസ്ഥാന സർക്കാരിന് താൽപ്പര്യമില്ലാത്തതിനാലാണ് പോലീസ് അറസ്റ്റ് വൈകിപ്പിക്കുന്നതെന്ന് Read more

ശബരിമല സ്വർണ്ണക്കൊള്ള: സർക്കാർ അന്വേഷണം തട്ടിപ്പെന്ന് കെ. സുരേന്ദ്രൻ
Sabarimala gold theft

ശബരിമല സ്വർണക്കൊള്ളക്കേസിൽ സർക്കാർ നടത്തുന്നത് കണ്ണിൽ പൊടിയിടുന്ന അന്വേഷണം മാത്രമാണെന്ന് ബിജെപി നേതാവ് Read more

ശബരിമല സ്വര്ണക്കൊള്ള: പത്മകുമാറിനെതിരെ തൽക്കാലം നടപടിയില്ല, കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് സിപിഐഎം
Sabarimala gold theft

ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ പത്മകുമാറിനെതിരെ തൽക്കാലം പാർട്ടി നടപടി ഉണ്ടാകില്ല. പാർട്ടി വിശ്വാസത്തോടെ Read more

പി.എം ശ്രീ: സി.പി.ഐ.എമ്മിനെതിരെ പോളിറ്റ് ബ്യൂറോയില് വിമര്ശനം; ജനറല് സെക്രട്ടറിയെപ്പോലും അറിയിച്ചില്ലെന്ന് അംഗങ്ങള്
CPM Kerala criticism

പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗത്തിൽ കേരള ഘടകത്തിനെതിരെ Read more

രാഹുൽ ഗാന്ധിയെ പരിഹസിച്ച് കെ. സുരേന്ദ്രൻ; ബി. ഗോപാലകൃഷ്ണന്റെ നൃത്തച്ചുവടുകൾ പങ്കുവെച്ച് പരിഹാസം
K Surendran Rahul Gandhi

ബിഹാർ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ തോൽവിയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് കെ. സുരേന്ദ്രൻ. ബിജെപി Read more

തിരുവനന്തപുരം നഗരസഭയിൽ സർപ്രൈസ് മേയറെ പ്രഖ്യാപിക്കുമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം നഗരസഭയിൽ തിരഞ്ഞെടുപ്പിന് ശേഷം സർപ്രൈസ് മേയറെ പ്രഖ്യാപിക്കുമെന്ന് ബിജെപി നേതാവ് കെ. Read more

തദ്ദേശ തിരഞ്ഞെടുപ്പിൽ CPM വലിയ വിജയം നേടും; RMP നാമാവശേഷമായെന്നും എം. മെഹബൂബ്
local body election

തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് അനുകൂലമായ ജനവികാരമാണുള്ളതെന്നും ജില്ലയിൽ വലിയ വിജയം നേടുമെന്നും സി.പി.ഐ.എം Read more

Leave a Comment