എൻ എം വിജയന്റെ വീട് സന്ദർശിച്ച് കെ സുധാകരൻ; കുടുംബത്തെ ഏറ്റെടുക്കുമെന്ന് ഉറപ്പ്

നിവ ലേഖകൻ

NM Vijayan

വയനാട്ടിലെ ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരണത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അനുശോചനം രേഖപ്പെടുത്തി. വിജയന്റെ കുടുംബത്തെ സംരക്ഷിക്കുമെന്നും കെപിസിസി ഉപസമിതിയുടെ അന്വേഷണ റിപ്പോർട്ടിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും സുധാകരൻ പറഞ്ഞു. സുൽത്താൻബത്തേരി അർബൻ ബാങ്ക്, കാർഷിക ഗ്രാമവികസനബാങ്ക്, സർവീസ് സഹകരണബാങ്ക്, പൂതാടി സർവീസ് സഹകരണബാങ്ക്, മടക്കിമല സർവീസ് സഹകരണബാങ്ക് എന്നിവിടങ്ങളിലെ നിയമനങ്ങളെ കുറിച്ചാണ് അന്വേഷണം. വിജയന്റെ മരണവുമായി ബന്ധപ്പെട്ട് സുധാകരന്റെ മൊഴി രേഖപ്പെടുത്താനിരിക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ, മുൻ കോൺഗ്രസ് നേതാവ് കെ കെ ഗോപിനാഥൻ എന്നിവരെ ചോദ്യം ചെയ്യൽ ഇന്ന് പൂർത്തിയാകും. വിജയൻ നൽകിയ കത്തുകളുമായി ബന്ധപ്പെട്ടാണ് മൊഴിയെടുക്കൽ. കെ സുധാകരന് വിജയൻ രണ്ട് തവണ കത്തയച്ചിരുന്നതായി വിവരം. സാമ്പത്തിക ബാധ്യതകൾ വിശദീകരിച്ചായിരുന്നു കത്തുകൾ.

കത്തിലെ വിവരങ്ങൾ പുറത്തുവിടേണ്ടതില്ലെന്ന് സുധാകരൻ നേരത്തെ പറഞ്ഞിരുന്നു. യുഡിഎഫ് ഭരിക്കുന്ന ബാങ്കുകളിലെ നിയമനവുമായി ബന്ധപ്പെട്ട് പരാതികളുയർന്നിരുന്നു. സഹകരണ വകുപ്പ് നടപടിയെടുത്തില്ലെന്ന ആക്ഷേപവും ശക്തമാണ്. സുൽത്താൻബത്തേരി അസിസ്റ്റൻറ് രജിസ്റ്റർ കെ കെ ജമാലിന് 30 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നിർദേശം ലഭിച്ചു.

  ഫെഡറൽ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ് സീസൺ-2 ഗ്രാന്റ് ലോഞ്ച് 2025 ജൂലൈ 20-ന്

ആത്മഹത്യാക്കുറിപ്പിനും കോൺഗ്രസ് നേതാക്കൾക്കുള്ള എട്ടു പേജുള്ള കത്തിനും പുറമേ മറ്റൊരു കത്തു കൂടി പൊലീസിന് ലഭിച്ചു. 2022 ൽ കെ സുധാകരന് എഴുതിയ പരാതിയാണ് ലഭിച്ചതെന്നാണ് വിവരം. ഐസി ബാലകൃഷ്ണൻ എംഎൽഎയും ചോദ്യം ചെയ്യലിന് ഹാജരായേക്കും. കേസിൽ അപ്പച്ചനെയും ഗോപിനാഥനെയും അറസ്റ്റ് ചെയ്തിരുന്നു.

ആത്മഹത്യാപ്രേരണാകുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. വിജയന്റെ കുടുംബത്തെ ഏറ്റെടുക്കുമെന്ന് സുധാകരൻ ഉറപ്പ് നൽകി. കെപിസിസി ഉപസമിതി നേരത്തെ വിജയന്റെ വീട് സന്ദർശിച്ചിരുന്നു.

Story Highlights: KPCC president K Sudhakaran visited the house of deceased Wayanad DCC treasurer NM Vijayan and offered condolences to his family.

Related Posts
സൗമ്യ വധക്കേസ്: ജയിൽ ചാടിയ ഗോവിന്ദചാമി പിടിയിൽ; സി.ബി.ഐ അന്വേഷണം വേണമെന്ന് സുധാകരൻ
Govindachami jail escape

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിപ്പോയെങ്കിലും പിന്നീട് Read more

വയനാട് യൂത്ത് കോൺഗ്രസ് ക്യാമ്പിൽ ഫണ്ട് പിരിവിൽ തർക്കം; രാഹുൽ മാങ്കൂട്ടത്തിനെതിരെ വിമർശനം.
Youth Congress Dispute

വയനാട് യൂത്ത് കോൺഗ്രസ് ക്യാമ്പിൽ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. സംസ്ഥാന പ്രസിഡന്റ് Read more

ഹേമചന്ദ്രന്റെ മരണം കൊലപാതകം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
Hemachandran murder case

വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. Read more

വയനാട് കണിയാമ്പറ്റയിൽ റാഗിങ്; 5 സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്
Wayanad Ragging

വയനാട് കണിയാമ്പറ്റ ഗവൺമെൻ്റ് സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്ത സംഭവത്തിൽ Read more

വയനാട്ടിൽ വിദ്യാർത്ഥിക്ക് റാഗിങ്: മീശ വടിക്കാത്തതിന് ക്രൂര മർദ്ദനം
Wayanad ragging case

വയനാട് കണിയാമ്പറ്റ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങിന്റെ Read more

  തേവലക്കര ദുരന്തം: അധ്യാപകർക്ക് വീഴ്ച പറ്റിയെന്ന് മന്ത്രി വി. ശിവൻകുട്ടി
ചൂരൽമല ദുരിതാശ്വാസ ഫണ്ട് സദുദ്ദേശത്തോടെ; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനവുമായി പി.എം.എ സലാം
Muslim League Wayanad

മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽപ്പെട്ടവർക്ക് വീട് നിർമ്മിക്കാൻ ലീഗ് സ്വരൂപിച്ച ഫണ്ട് നല്ല ഉദ്ദേശത്തോടെയുള്ളതാണെന്ന് Read more

വയനാട്ടിൽ വന്യമൃഗ ശല്യത്തിനെതിരെ പ്രതിഷേധിച്ച നാട്ടുകാർക്ക് നേരെ ലാത്തിച്ചാർജ്; ഒൻപത് പേർ അറസ്റ്റിൽ
wild animal protest

വയനാട് മേപ്പാടിയിൽ വന്യമൃഗ ശല്യത്തിനെതിരെ സമരം ചെയ്ത നാട്ടുകാർക്കെതിരെ പൊലീസ് ലാത്തി വീശി. Read more

വയനാട് മെഡിക്കൽ കോളേജിൽ വിവിധ തസ്തികകളിൽ അവസരം
Wayanad Medical College Jobs

വയനാട് ജില്ലാ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച് ഡിഎസ്, കാസ്പ് എന്നിവയുടെ Read more

ഹേമചന്ദ്രൻ വധക്കേസ്: നൗഷാദിനെ വയനാട്ടിലും ചേരമ്പാടിയിലും എത്തിച്ച് തെളിവെടുപ്പ്
Hemachandran murder case

ഹേമചന്ദ്രൻ വധക്കേസിലെ മുഖ്യപ്രതി നൗഷാദിനെ വയനാട്ടിലും ചേരമ്പാടിയിലും എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തുന്നു. Read more

Leave a Comment