വയനാട് ഉരുള്പൊട്ടല്: ദുരിതബാധിതര്ക്ക് പരമാവധി സഹായം നല്കണമെന്ന് കെ.സുധാകരന്

നിവ ലേഖകൻ

Wayanad landslide aid

കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി വയനാട് ഉരുള്പൊട്ടല് ദുരന്തത്തെക്കുറിച്ച് പ്രതികരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഉരുള്പൊട്ടലില് സര്വസ്വവും നഷ്ടപ്പെട്ട നിരാലംബരായ ജനതയ്ക്ക് പരമാവധി സഹായം എത്തിക്കുന്നതിനാണ് കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് മുന്ഗണന നല്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അനാവശ്യ രാഷ്ട്രീയ വാഗ്വാദങ്ങള് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വയനാട് മുണ്ടക്കൈയിലും ചൂരല്മലയിലും ഉണ്ടായ ഉരുള്പ്പൊട്ടല് രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നാണെന്ന് സുധാകരന് പറഞ്ഞു. ദുരന്തം ബാക്കിവെച്ച സഹോദരങ്ങളെ വിഭാഗീയതയും വിദ്വേഷവും മറന്ന് ഒരുമിച്ച് നിന്ന് അതിജീവനത്തിലേക്ക് മടക്കി കൊണ്ടുവരുന്നതിനാണ് മുന്ഗണന നല്കേണ്ടതെന്നും അതിനാവശ്യമായ പുനരധിവാസ പാക്കേജിന് രൂപം നല്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദുരന്തഭൂമിയായി മാറിയ വയനാട്ടില് എത്താനുള്ള സാമാന്യ ബോധം രാജ്യത്തിന്റെ പ്രധാനമന്ത്രി കാട്ടേണ്ടതായിരുന്നുവെന്നും അത് ഉണ്ടാകാത്തത് നിര്ഭാഗ്യകരമാണെന്നും സുധാകരന് അഭിപ്രായപ്പെട്ടു. വയനാട് ഉരുള്പ്പൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കുന്നതിന് ആവശ്യമായ നടപടി കേന്ദ്ര സര്ക്കാര് സ്വീകരിക്കണമെന്നും പ്രകൃതിദുരന്തങ്ങള് മുന്കൂട്ടി അറിയിക്കാനുള്ള അധുനിക സാങ്കേതിക സംവിധാനങ്ങള് കൂടുതല് ഫലപ്രദമായി വിനിയോഗിക്കാന് കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

  ആദിവാസി മേഖലയിലെ മെൻസ്ട്രൽ കിറ്റ് പരീക്ഷണം: അന്വേഷണവുമായി പട്ടികവർഗ്ഗ വകുപ്പ്

Story Highlights: KPCC President K Sudhakaran calls for prioritizing aid to landslide victims in Wayanad Image Credit: twentyfournews

Related Posts
വീണ വിജയൻ മാസപ്പടി കേസ്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കെ. സുധാകരൻ
Veena Vijayan Case

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ കുറ്റം ചുമത്തിയ സാഹചര്യത്തിൽ പിണറായി Read more

കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ
Wayanad Suicide

കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ Read more

മ്യാൻമർ ഭൂകമ്പം: മരണം 1644 ആയി ഉയർന്നു
Myanmar earthquake

മ്യാൻമറിലെ ഭൂകമ്പത്തിൽ മരണസംഖ്യ 1644 ആയി. മൂവായിരത്തിലധികം പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം തുടരുന്നു.

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: 358 പേർ സമ്മതപത്രം നൽകി
Mundakkai-Chooralmala Rehabilitation

മുണ്ടക്കൈ-ചൂരൽമല പുനരധിവാസ ടൗൺഷിപ്പിലേക്ക് 358 പേർ സമ്മതപത്രം നൽകി. 402 ഗുണഭോക്താക്കളിൽ 358 Read more

മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതർക്ക് 50 വീടുകൾ ലുലു ഗ്രൂപ്പ് നൽകും
Wayanad Landslide Relief

വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് 50 വീടുകൾ നിർമ്മിച്ചു നൽകുമെന്ന് ലുലു ഗ്രൂപ്പ് Read more

മുണ്ടക്കൈ-ചൂരല്മല ദുരന്തബാധിതർക്ക് മാതൃകാ ടൗൺഷിപ്പ്
Kalpetta township project

കല്പ്പറ്റ എല്സ്റ്റണ് എസ്റ്റേറ്റിലാണ് ടൗണ്ഷിപ്പ് നിര്മ്മിക്കുന്നത്. 1,000 ചതുരശ്ര അടി വിസ്തീര്ണ്ണമുള്ള വീടുകള്, Read more

  ചത്ത ആടുകളെ വനത്തിൽ തള്ളാൻ ശ്രമം: നാലുപേർ പിടിയിൽ
വയനാട് പുനരധിവാസ ടൗൺഷിപ്പിന് ഇന്ന് തറക്കല്ലിടും
Wayanad Rehabilitation Township

മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായുള്ള ടൗൺഷിപ്പിന് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും. കൽപ്പറ്റ എൽസ്റ്റൺ Read more

മുണ്ടക്കൈ-ചൂരല്മല പുനരധിവാസ ടൗണ്ഷിപ്പിന് ഇന്ന് തറക്കല്ലിടും
Wayanad Rehabilitation Township

മുണ്ടക്കൈ-ചൂരല്മല പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള ടൗണ്ഷിപ്പിന് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് തറക്കല്ലിടും. Read more

വയനാട്ടിലെ ആദിവാസി മേഖലയിലെ ആർത്തവാരോഗ്യ പരീക്ഷണം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Menstrual Health Experiment

വയനാട്ടിലെ ആദിവാസി മേഖലകളിൽ അനുമതിയില്ലാതെ ആർത്തവാരോഗ്യ പരീക്ഷണം നടത്തിയെന്ന ആരോപണത്തിൽ മനുഷ്യാവകാശ കമ്മീഷൻ Read more