വയനാട് ഉരുള്പ്പൊട്ടല്: സര്വ്വശക്തിയുമെടുത്തുള്ള രക്ഷാപ്രവര്ത്തനം വേണമെന്ന് കെ.സുധാകരന്

Wayanad landslide rescue

വയനാട് മേപ്പാടി, മുണ്ടക്കൈ, ചൂരല്മല തുടങ്ങിയ പ്രദേശങ്ങളിലുണ്ടായ ഉരുള്പ്പൊട്ടല് കേരളത്തെ ഞെട്ടിച്ചതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി പ്രസ്താവിച്ചു. നിരവധി ജീവനുകള് നഷ്ടപ്പെടുകയും വലിയ നാശനഷ്ടം സംഭവിക്കുകയും ചെയ്ത ഈ പ്രകൃതി ദുരന്തത്തില് സര്വ്വശക്തിയുമെടുത്തുള്ള രക്ഷാപ്രവര്ത്തനമാണ് ആവശ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇതിന്റെ പശ്ചാത്തലത്തില് കോണ്ഗ്രസിന്റെ രണ്ടുദിവസത്തെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ച് പ്രവര്ത്തകര് ദുരിതാശ്വാസ പ്രവര്ത്തനങ്ങള്ക്ക് രംഗത്തിറങ്ങണമെന്ന് സുധാകരന് ആഹ്വാനം ചെയ്തു. മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പല സ്ഥലങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും റോഡുകളും പാലങ്ങളും ഒലിച്ചുപോയതായും സുധാകരന് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില് കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് ഉള്പ്പെടെയുള്ള എല്ലാ സംവിധാനങ്ങളും ഉണര്ന്ന് പ്രവര്ത്തിക്കണമെന്നും രക്ഷാപ്രവര്ത്തനത്തിന് എല്ലാ സാധ്യതകളും ഫലപ്രദമായി വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആവശ്യമായ മരുന്ന്, ഭക്ഷണം, വസ്ത്രം തുടങ്ങിയ എല്ലാ സഹായങ്ങളും അടിയന്തരമായി എത്തിക്കണമെന്നും സുധാകരന് അഭിപ്രായപ്പെട്ടു. മന്ത്രിസഭ അടിയന്തരമായി ചേര്ന്ന് ഉരുള്പ്പൊട്ടലില് മരിച്ചവരുടെ കുടുംബങ്ങള്ക്കും നാശനഷ്ടം സംഭവിച്ചവര്ക്കും അര്ഹമായ സാമ്പത്തിക സഹായവും നഷ്ടപരിഹാരവും നല്കണമെന്ന് സുധാകരന് ആവശ്യപ്പെട്ടു. ഗുരുതരമായി പരിക്കേറ്റവര്ക്ക് ആവശ്യമായ ചികിത്സാസഹായം ഉറപ്പാക്കണമെന്നും സംസ്ഥാനത്തിന് അടിയന്തര പ്രളയ ദുരിതാശ്വാസ ഫണ്ട് അനുവദിക്കാന് കേന്ദ്രസര്ക്കാര് തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

സംസ്ഥാനത്തെ വിവിധ ഇടങ്ങളിലുള്ള പ്രകൃതിദുരന്തങ്ങളില് അകപ്പെട്ടവര്ക്ക് സഹായമെത്തിക്കാനുള്ള രക്ഷാപ്രവര്ത്തനങ്ങളില് കോണ്ഗ്രസ് പ്രവര്ത്തകരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കണമെന്നും കെ. സുധാകരന് ആവശ്യപ്പെട്ടു.

Story Highlights: KPCC President K Sudhakaran calls for urgent rescue efforts in Wayanad landslide

Related Posts
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീട്ടിൽ നിന്ന് ഭക്ഷ്യക്കിറ്റുകൾ പിടികൂടി
food kits seized

വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീട്ടിൽ നിന്ന് ഭക്ഷ്യക്കിറ്റുകൾ പിടികൂടി. കൽപ്പറ്റ നഗരസഭയിലെ അഞ്ചാം Read more

രാഹുലിന് അഭയം നൽകിയിട്ടില്ല; രാഹുൽ ചെയ്തത് മഹാ തെറ്റ്: കെ. സുധാകരൻ
Rahul Mamkootathil issue

രാഹുൽ മാങ്കൂട്ടത്തിലിന് അഭയം നൽകിയിട്ടില്ലെന്ന് കെ. സുധാകരൻ. രാഹുൽ തെറ്റ് ചെയ്തിട്ടില്ലെന്ന് താൻ Read more

വയനാട്ടിൽ വനത്തിൽ അതിക്രമിച്ചു കയറിയ യൂട്യൂബർമാർക്കെതിരെ കേസ്
Wayanad forest case

വയനാട്ടിലെ വനത്തിൽ അതിക്രമിച്ചു കയറിയ യൂട്യൂബർമാർക്കെതിരെ വനം വകുപ്പ് കേസെടുത്തു. അനുമതിയില്ലാതെ വന്യജീവികൾ Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്പെൻഷൻ തന്റെ അറിവോടെയല്ലെന്ന് കെ. സുധാകരൻ
Rahul Mamkootathil suspension

രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്പെൻഷൻ നടപടി തന്റെ അറിവോടെയല്ലെന്ന് കെ. സുധാകരൻ പറഞ്ഞു. രാഹുൽ Read more

വയനാട്ടിൽ പറമ്പിൽ കോഴി കയറിയതിനെ ചൊല്ലി തർക്കം; വയോദമ്പതികൾക്ക് അയൽവാസിയുടെ മർദ്ദനം
Wayanad couple attacked

വയനാട് കമ്പളക്കാട്, പറമ്പിൽ കോഴി കയറിയതിനെ ചൊല്ലിയുള്ള തർക്കത്തിൽ വയോദമ്പതികൾക്ക് അയൽവാസിയുടെ മർദ്ദനം. Read more

രാഹുലിനെ പിന്തുണച്ച് സുധാകരൻ; ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന്
Rahul Mamkootathil controversy

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗികാരോപണത്തിൽ പ്രതികരണവുമായി കെ.സുധാകരൻ എംപി. രാഹുൽ മാങ്കൂട്ടത്തിൽ നിരപരാധിയാണെന്നും Read more

വയനാട്ടിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ
attempt to murder

വയനാട് ബത്തേരിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിലായി. ബത്തേരി പൊലീസ് Read more

വയനാട് വെള്ളമുണ്ടിൽ ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റ കേസിൽ പ്രതി പിടിയിൽ
Wayanad tribal attack

വയനാട് വെള്ളമുണ്ടിൽ ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതിയായ രാജുവിനെ പോലീസ് പിടികൂടി. Read more

വയനാട് പുൽപ്പള്ളിയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ
food poisoning Wayanad

വയനാട് പുൽപ്പള്ളി ചേകാടി ഗവ. എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. കണ്ണൂരിൽ നിന്ന് Read more

വയനാട്ടിൽ ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റു; ഭർത്താവ് രാജുവിനെതിരെ കേസ്
tribal women hacked

വയനാട്ടിൽ രണ്ട് ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റു. കൊച്ചാറ ആദിവാസി ഉന്നതിയിലെ മാധവിക്കും മകൾ Read more