ചേലക്കര സംഘർഷം: തിരിച്ചടിക്കാമെന്ന് കെ സുധാകരൻ

നിവ ലേഖകൻ

Updated on:

Chelakkara election clash

ചേലക്കര ചെറുതുരുത്തിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് തിരിച്ചടിക്കാമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആഹ്വാനം ചെയ്തു. പ്രവർത്തകരുമായി വീഡിയോ കോളിൽ സംസാരിക്കുമ്പോഴാണ് സുധാകരന്റെ പരാമർശം ഉണ്ടായത്. “ഒന്നും ബേജാറാവണ്ട കേട്ടാ, നല്ല കരുത്തോടെ നിൽക്ക്, ഞാൻ വന്നിട്ട് തിരിച്ചടിക്കാം” എന്നാണ് അദ്ദേഹം പറഞ്ഞത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മറ്റന്നാൾ ചേലക്കരയിൽ എത്തുമ്പോൾ കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഐഎം-കോൺഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടലിൽ നാല് പേർക്ക് പരുക്കേറ്റിരുന്നു.

ചേലക്കര മണ്ഡലത്തിൽ 28 വർഷമായി വികസന മുരടിപ്പെന്നാരോപിച്ച് 28 മിനിറ്റ് തലകുത്തി നിന്നുള്ള പ്രതിഷേധമാണ് യൂത്ത് കോൺഗ്രസ് ചെറുതുരുത്തിയിൽ സംഘടിപ്പിച്ചത്. പരിപാടിക്ക് അനുമതിയില്ലെന്നു ചൂണ്ടിക്കാണിച്ച് സിപിഐഎം ഭരിക്കുന്ന വള്ളത്തോൾനഗർ പഞ്ചായത്ത് പരിപാടി തടഞ്ഞു. ഇതോടെയാണ് സംഘർഷം ഉടലെടുത്തത്.

— /wp:paragraph –> യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് മർദ്ദിച്ചെന്ന് ആരോപിച്ച് ചെറുതുരുത്തി പോലീസ് സ്റ്റേഷൻ യുഡിഎഫ് ഉപരോധിച്ചു. പ്രതിഷേധവുമായി സിപിഐഎമ്മും തെരുവിലിറങ്ങി. പോലീസ് സ്റ്റേഷനു മുന്നിലെത്തിയതോടെ ഇരുഭാഗവും തമ്മിൽ വീണ്ടും ഏറ്റുമുട്ടലുണ്ടായി.

നടപടി എടുക്കുമെന്ന കുന്നംകുളം എസിപിയുടെ ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. Story Highlights: KPCC President K Sudhakaran calls for retaliation in Chelakkara election campaign clash

Related Posts
രാഹുലിന് അഭയം നൽകിയിട്ടില്ല; രാഹുൽ ചെയ്തത് മഹാ തെറ്റ്: കെ. സുധാകരൻ
Rahul Mamkootathil issue

രാഹുൽ മാങ്കൂട്ടത്തിലിന് അഭയം നൽകിയിട്ടില്ലെന്ന് കെ. സുധാകരൻ. രാഹുൽ തെറ്റ് ചെയ്തിട്ടില്ലെന്ന് താൻ Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്പെൻഷൻ തന്റെ അറിവോടെയല്ലെന്ന് കെ. സുധാകരൻ
Rahul Mamkootathil suspension

രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്പെൻഷൻ നടപടി തന്റെ അറിവോടെയല്ലെന്ന് കെ. സുധാകരൻ പറഞ്ഞു. രാഹുൽ Read more

രാഹുലിനെ പിന്തുണച്ച് സുധാകരൻ; ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന്
Rahul Mamkootathil controversy

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗികാരോപണത്തിൽ പ്രതികരണവുമായി കെ.സുധാകരൻ എംപി. രാഹുൽ മാങ്കൂട്ടത്തിൽ നിരപരാധിയാണെന്നും Read more

മാളയിൽ ട്വന്റി 20 സ്ഥാനാർത്ഥിയുടെ പത്രികയിൽ വ്യാജ ഒപ്പ് ആരോപണം; സി.പി.ഐ.എം – ട്വന്റി 20 പ്രവർത്തകർ തമ്മിൽ കയ്യാങ്കളി
forged signature allegation

തൃശ്ശൂർ മാള പഞ്ചായത്തിൽ ട്വന്റി 20 സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രികയിലെ ഒപ്പിനെ ചൊല്ലി Read more

ശബരിമല സ്വർണ്ണക്കൊള്ള: പിണറായി വിജയനെതിരെ കെ. സുധാകരൻ രൂക്ഷ വിമർശനം
Sabarimala gold scam

ശബരിമല സ്വർണ്ണക്കൊള്ളയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ. സുധാകരൻ എംപി രംഗത്ത്. കൊള്ളയ്ക്ക് Read more

കൊല്ലത്ത് ഫ്ലെക്സ് ബോർഡ് സ്ഥാപിക്കുന്നതിനെ ചൊല്ലി ബിജെപി-സിപിഐഎം സംഘർഷം; ബിജെപി പ്രവർത്തകന് വെട്ടേറ്റു
BJP-CPIM clash

കൊല്ലം പുനലൂരിൽ ഫ്ലെക്സ് ബോർഡ് സ്ഥാപിക്കുന്നതിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. Read more

കോഴിക്കോട് നരിക്കോട്ടേരിയിൽ സി.പി.ഐ.എം പ്രവർത്തകർ തമ്മിൽ സംഘർഷം; 3 പേർക്ക് പരിക്ക്
CPM workers clash

കോഴിക്കോട് നരിക്കോട്ടേരിയിൽ സി.പി.ഐ.എം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട തർക്കമാണ് Read more

കെ. സുധാകരനെ മാറ്റിയതിൽ വിമർശനവുമായി ശിവഗിരി മഠാധിപതി
Swami Sachidananda

കെ. സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ Read more

കളമശ്ശേരിയിൽ മുസ്ലിം ലീഗ് യോഗത്തിൽ കയ്യാങ്കളി; എറണാകുളത്ത് ഭിന്നത രൂക്ഷം
kalamassery muslim league

കളമശ്ശേരിയിലെ മുസ്ലിം ലീഗ് ഓഫീസിൽ നടന്ന യോഗത്തിൽ പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. Read more

വിജയ്യുടെ തിരഞ്ഞെടുപ്പ് പര്യടനത്തിന് നാളെ തുടക്കം
Vijay election campaign

തമിഴ് വെട്രിക് കഴകം അധ്യക്ഷൻ വിജയിയുടെ സംസ്ഥാനതല തിരഞ്ഞെടുപ്പ് പര്യടനം നാളെ ആരംഭിക്കും. Read more

Leave a Comment