കെ റെയില്: സിപിഐഎം-ബിജെപി അന്തര്ധാരയുണ്ടെന്ന് കെ.സുധാകരന്

നിവ ലേഖകൻ

Updated on:

K-Rail approval CPI(M)-BJP understanding

കെ. റെയിലിന് അനുമതി നല്കാന് കേന്ദ്ര സര്ക്കാരും റെയില്വെയും പെട്ടെന്ന് മനം മാറ്റിയതിന് പിന്നില് സിപിഐഎം-ബിജെപി അന്തര്ധാരയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി ആരോപിച്ചു. കേരളത്തില് ബിജെപിക്ക് ഒരു എംപിയെ നല്കിയതിന് പ്രത്യുപകാരമായാണ് കെ റെയില് പദ്ധതിക്ക് അനുമതി നല്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിക്കാതെ സിപിഐഎമ്മിന് പൊതുസമ്പത്ത് കൊള്ളനടത്താന് അവസരം ഒരുക്കുകയാണ് കേന്ദ്ര സര്ക്കാരെന്നും സുധാകരന് ആരോപിച്ചു. പാരിസ്ഥിതിക, സാങ്കേതിക പ്രശ്നങ്ങള് പരിഹരിച്ചാല് കെ. റെയില് പദ്ധതി നടപ്പാക്കാന് സന്നദ്ധമാണെന്ന റെയില്വെ മന്ത്രി അശ്വിനി വൈഷ്ണവന്റെ പ്രസ്താവന കേരളത്തെ ഞെട്ടിച്ചതായി സുധാകരന് പറഞ്ഞു.

നിലവിലുള്ള പാതയുടെ നവീകരണവും സിഗ്നലിംഗ് ആധുനികവത്കരണവും വളവ് നികത്തലും ഉള്പ്പെടെയുള്ള നടപടികളിലൂടെ അതിവേഗ ട്രെയിന് ഗതാഗതം സാധ്യമാണെന്നിരിക്കെ, ജനങ്ങളെ കൂട്ടത്തോടെ കുടിയൊഴിപ്പിച്ച് ഗുരുതര പാരിസ്ഥിതിക പ്രശ്നം സൃഷ്ടിക്കുന്ന കെ. റെയില് തന്നെ വേണമെന്ന് എല്ഡിഎഫ് സര്ക്കാര് വാശിപിടിക്കുന്നതിന് പിന്നില് കോടികളുടെ കമ്മീഷനും അഴിമതിക്കുള്ള സാധ്യതകളുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നാടിനും ജനങ്ങള്ക്കും ദോഷകരമായ കെ.

  ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എം. വിൻസെന്റ്

റെയില് പദ്ധതി അടിച്ചേല്പ്പിക്കാന് കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് ശ്രമിച്ചാല് ജനകീയ പ്രക്ഷോഭത്തിലൂടെ ചെറുത്ത് തോല്പ്പിക്കുമെന്ന് കെ. സുധാകരന് മുന്നറിയിപ്പ് നല്കി. മറ്റൊരു വിഷയത്തില്, കൽപ്പാത്തി രഥോത്സവം നടക്കുന്ന അതേ ദിവസം വോട്ടെടുപ്പ് നടത്താനുള്ള തീരുമാനം മാറ്റിയതിനെ സുധാകരന് സ്വാഗതം ചെയ്തു. എന്നാല് ഇത്രയും വൈകിപ്പിക്കാതെ നേരത്തെ തന്നെ പ്രതിപക്ഷത്തിന്റെ ആവശ്യം കണക്കിലെടുത്ത് വോട്ടെടുപ്പ് തീയതി മാറ്റുവാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

— /wp:paragraph –> Story Highlights: KPCC President K Sudhakaran alleges CPI(M)-BJP understanding behind K-Rail approval

Related Posts
കോട്ടയത്ത് സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞു; പിന്നാലെ ഓടിയെത്തിയ ആളെ ബിജെപി പ്രവർത്തകർ പിടിച്ചുമാറ്റി
Suresh Gopi vehicle stopped

കോട്ടയത്ത് സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞു. കലുങ്ക് സംവാദത്തിന് ശേഷം നിവേദനം നൽകാൻ Read more

  കെപിസിസി ജംബോ കമ്മിറ്റി പ്രഖ്യാപിച്ചു; 58 ജനറൽ സെക്രട്ടറിമാർ, 13 വൈസ് പ്രസിഡന്റുമാർ
കലുങ്ക് സംവാദം: ബിജെപി പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു
Kalungu Samvadam

തൃശൂർ വരന്തരപ്പിള്ളിയിൽ കലുങ്ക് സംവാദത്തിൽ പങ്കെടുത്ത ബിജെപി പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു. കേന്ദ്രമന്ത്രി Read more

തദ്ദേശ തെരഞ്ഞെടുപ്പ്: വാർഡുകൾക്ക് പ്രത്യേക ചുമതല നൽകി ബിജെപി
local elections BJP

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി വാർഡുകളെ വിവിധ കാറ്റഗറികളായി തിരിച്ച് ചുമതല Read more

ബിജെപി വേദിയിൽ ഔസേപ്പച്ചൻ; വികസന സന്ദേശയാത്രയിൽ പങ്കുചേർന്ന് സംഗീത സംവിധായകൻ
Ouseppachan BJP Stage

സംഗീത സംവിധായകൻ ഔസേപ്പച്ചൻ ബിജെപി വേദിയിൽ എത്തിയത് ശ്രദ്ധേയമായി. ബിജെപിയുടെ വികസന സന്ദേശ Read more

ജി. സുധാകരനെതിരായ പാർട്ടി രേഖ ചോർന്നതിൽ ഗൂഢാലോചനയെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി
G. Sudhakaran controversy

ജി. സുധാകരനെതിരായ അച്ചടക്ക നടപടിയുടെ പാർട്ടി രേഖ പുറത്തുവന്നതിൽ ഗൂഢാലോചനയുണ്ടെന്ന് സി.പി.ഐ.എം ജില്ലാ Read more

യുവമോർച്ച, മഹിളാ മോർച്ച മാർച്ചുകളിലെ സമരവിഷയം മാറ്റി ബിജെപി
Sabarimala theft protest

യുവമോർച്ചയുടെയും മഹിളാ മോർച്ചയുടെയും സെക്രട്ടറിയേറ്റ് മാർച്ചുകളിലെ സമരവിഷയം ബിജെപി മാറ്റിയെഴുതി. യുവമോർച്ചയുടെ പ്രതിഷേധം Read more

  ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്: 71 സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക പുറത്തിറക്കി ബിജെപി
തദ്ദേശ തിരഞ്ഞെടുപ്പ്: നഗരസഭകളും കോർപ്പറേഷനുകളും പിടിക്കാൻ ബിജെപി പ്രത്യേക പദ്ധതികളുമായി മുന്നോട്ട്
Local body elections

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബിജെപി. നഗരസഭകളും കോർപ്പറേഷനുകളും പിടിച്ചെടുക്കുന്നതിന് Read more

ജി. സുധാകരൻ വിവാദത്തിൽ സി.പി.ഐ.എം ജാഗ്രതയോടെ; അനുനയ നീക്കവുമായി പാർട്ടി
G. Sudhakaran controversy

മുതിർന്ന നേതാവ് ജി. സുധാകരനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സി.പി.ഐ.എം ജാഗ്രതയോടെ ഇടപെടുന്നു. തിരഞ്ഞെടുപ്പ് Read more

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്: രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി
Bihar Assembly Elections

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. മുൻ ഐപിഎസ് Read more

ജി. സുധാകരനെതിരായ സൈബർ ആക്രമണം; സി.പി.ഐ.എമ്മിനെ വിമർശിച്ച് വി.ഡി. സതീശൻ
V.D. Satheesan criticism

ജി. സുധാകരനെതിരായ സൈബർ ആക്രമണത്തിൽ സി.പി.ഐ.എമ്മിനെ വിമർശിച്ച് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ മകനെതിരായ Read more

Leave a Comment