കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി മോദി സര്ക്കാരിന്റെ വഖഫ് ഭേദഗതി ബില്ലിനെ കടുത്ത ഭാഷയില് വിമര്ശിച്ചു.
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള് കവരുന്നതും മതാടിസ്ഥാനത്തിലുള്ള ധ്രൂവീകരണം ലക്ഷ്യമിടുന്നതുമാണ് ഈ ബില്ലെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപിയുടെ ഭിന്നിപ്പിക്കലിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയ നിലപാടില് നിന്നാണ് ഇത്തരമൊരു ബില്ലിന് രൂപം നല്കിയതെന്നും വഖഫ് ബോര്ഡിന്റെ അധികാരം കവരാനാണ് മോദി സര്ക്കാര് ശ്രമിക്കുന്നതെന്നും സുധാകരന് കുറ്റപ്പെടുത്തി.
മഹാരാഷ്ട്ര, ജാര്ഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില് വര്ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള നീക്കമാണ് ഈ ബില്ലെന്ന് സുധാകരന് ചൂണ്ടിക്കാട്ടി. പാര്ലമെന്റ് തിരഞ്ഞെടുപ്പില് ബിജെപി കടുത്ത വര്ഗീയതയും തീവ്രന്യൂനപക്ഷവിരുദ്ധതയും പ്രകടിപ്പിച്ച് പ്രചരണം നടത്തിയിട്ടും കനത്ത തിരിച്ചടി നേരിട്ട കാര്യം വിസ്മരിച്ചാണ് മോദി ഭരണകൂടത്തിന്റെ ഏകപക്ഷീയമായ ഈ നടപടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വഖഫ് സ്വത്തുകള് അധീനപ്പെടുത്താനുള്ള ഗൂഢതന്ത്രമാണ് നിയമ ഭേദഗതിക്ക് പിന്നിലെന്നും അതിന്റെ ഭാഗമാണ് ബോര്ഡില് അമുസ്ലീംങ്ങളെ ഉള്പ്പെടുത്തണമെന്ന നിര്ദ്ദേശമെന്നും സുധാകരന് ആരോപിച്ചു. വഖഫ് ഭേദഗതി ബില്ല് മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും വഖഫ് സ്വത്തുകളില് നിന്നുള്ള വരുമാനം മുസ്ലീം സമുദായത്തിന്റെ ഉന്നമനത്തിനാണ് ഉപയോഗിക്കേണ്ടതെന്നും അതിന് വിരുദ്ധമായ കൈകടത്തലുകള് രാജ്യത്തിന്റെ മതേതര നിലപാടുകള്ക്ക് കളങ്കമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: KPCC President K Sudhakaran criticizes Modi government’s Waqf Amendment Bill as an attempt to polarize and infringe on minority rights Image Credit: twentyfournews