വ്യാഴത്തിലെ ഗ്രേറ്റ് റെഡ് സ്പോട്ടിന്റെ ആകൃതി മാറുന്നു; പുതിയ കണ്ടെത്തലുകൾ

Anjana

Jupiter Great Red Spot

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം അഥവാ ജൂപ്പിറ്റർ, ഒരു വാതകഭീമനാണ്. കട്ടിയേറിയ ഒരു ഉൾക്കാമ്പിനെ വലയം ചെയ്യുന്ന നിബിഡമായ വാതകഘടനയുള്ള ഈ ഗ്രഹത്തിൽ സ്ഥിതി ചെയ്യുന്ന വളരെ സവിശേഷമായ ഒരു ബിന്ദുവാണ് ഗ്രേറ്റ് റെഡ് സ്‌പോട്ട്. 350 വർഷത്തിലേറെ പഴക്കമുള്ള ഈ കൊടുങ്കാറ്റ് മേഖലയ്ക്ക് ഭൂമിയുടെ രണ്ടിരട്ടി വലുപ്പമുണ്ട്. ഇപ്പോൾ ഹബ്ബിൾ സ്പേസ് ടെലിസ്കോപ് ഉപയോഗിച്ചു നടത്തിയ പഠനത്തിൽ, ഗ്രേറ്റ് റെഡ് സ്പോട് ആകൃതി മാറിക്കൊണ്ടേയിരിക്കുകയാണെന്ന് വെളിവായിരിക്കുന്നു.

ഗ്രേറ്റ് റെഡ്സ്പോട്ടിനു താഴെ വെളുത്ത നിറത്തിൽ മറ്റൊരു പ്രദേശമുണ്ട്, ഇതാണ് റെഡ് സ്പോട് ജൂനിയർ. 20 വർഷങ്ങൾക്കു മുന്‍പ് മൂന്നു കൊടുങ്കാറ്റുകൾ കൂടിച്ചേർന്നാണ് ഇത് രൂപമെടുത്തത്. ആദ്യം വെളുത്ത നിറമായിരുന്നു ഇതിന്, പിന്നീട് കടുംചുവപ്പ് നിറമായി, തുടർന്ന് നിറം മങ്ങി വെള്ളയായി. ഇപ്പോൾ വീണ്ടും ഇതു ചുവക്കാൻ തുടങ്ങിയെന്നാണു നാസ പറയുന്നത്. ഹൈഡ്രജൻ, ഹീലിയം വാതകങ്ങൾ നിറഞ്ഞ ഭീമൻ ഗ്രഹമാണ് ജൂപ്പിറ്റർ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സൗരയൂഥത്തിലെ മറ്റെല്ലാ ഗ്രഹങ്ങളുടെയും മൊത്തം ഭാരത്തിന്റെ രണ്ടര ഇരട്ടിയാണ് ജൂപ്പിറ്ററിന്റേത്. 95 ചന്ദ്രൻമാരാണ് ഈ ഗ്യാസ് വമ്പനെ വലംവയ്ക്കുന്നത്, അവയിൽ ഗാനിമീഡ്, യൂറോപ്പ, ലോ, കലിസ്റ്റോ എന്നിവയാണ് പ്രമുഖർ. ഗാനിമീഡിന്‌റെ അന്തരീക്ഷത്തിൽ നീരാവിയുടെ സാന്നിധ്യം ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. സൗരയൂഥത്തിലെ ഏറ്റവും വലിയ ചന്ദ്രനായ ഗാനിമീഡിൽ ഭൂമിയിലെ എല്ലാ സമുദ്രങ്ങളിലുമുള്ള വെള്ളത്തേക്കാൾ കൂടുതൽ ജലസമ്പത്ത് ഉണ്ടെന്ന് ശാസ്ത്രജ്ഞർ സംശയിക്കുന്നു.

Story Highlights: Jupiter’s Great Red Spot changing shape, Red Spot Junior’s color fluctuations observed

Leave a Comment